|
ആഗസ്റ്റ് 2024 ശനിയാഴ്ച 1200 ചിങ്ങം 08 |

|
ലക്കം 1 വാല്യം 70 |
|
നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത |
|
തന്നെ താൻ അറിയണം തന്നത്താന്‍ അറിയണം കുഞ്ഞുണ്ണി മാഷ്.
|
|
(4) |
|
24 |
|
അനധികൃത നിർമാണം; നാഗാർജുനയുടെ കൺവെൻഷൻ സെന്റർ പൊളിച്ചു തെന്നിന്ത്യൻ താരം അക്കിനേനി നാഗാർജുനയുടെ ഉടമസ്ഥയിലുള്ള കൺവെൻഷൻ സെന്റർ തകർത്ത് ഹൈഡ്രാ അധികൃതർ (Hyderabad Disaster Response and Assets Monitoring and Protection authority). പാരിസ്ഥിതിക നിയമങ്ങളുൾപ്പെടെയുള്ളവയെ കൂസലാക്കാതെയായിരുന്നു താരം കെട്ടിടം നിർമിച്ചതെന്ന് അധികൃതർ പറയുന്നു. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ നേരത്തെ കിട്ടിയിരുന്നുവെങ്കിലും ഇപ്പോഴാണ് നടപടി കൈക്കൊള്ളുന്നത്. ആഡംബര വിവാഹങ്ങളും കോർപ്പറേറ്റ് മീറ്റിങ്ങുകളുമെല്ലാം നടന്നിരുന്ന ഇടമായിരുന്നു പൊളിച്ചുമാറ്റിയ ഈ കൺവെൻഷൻ സെന്റർ. കണ്ണൂരിൽ നിപ ആശങ്ക ഒഴിഞ്ഞു; ആശുപത്രിയിൽ പ്രവേശിപ്പിച്ച രണ്ട് പേരുടെയും ഫലം നെഗറ്റീവ് കണ്ണൂരിൽ നിപ ആശങ്ക ഒഴിഞ്ഞു. രോഗ ലക്ഷണങ്ങളോടെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച രണ്ട് പേരുടെയും പരിശോധന ഫലം നെഗറ്റീവാണ്. കോഴിക്കോട് മെഡിക്കൽ കോളജിൽ നടത്തിയ പരിശോധനയിലാണ് നിപയില്ലെന്ന് സ്ഥിരീകരിച്ചത്. ലൈംഗിക അതിക്രമ കേസ്; പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ 2144 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ച് എസ്‌ഐടി ലൈഗിക പീഡന കേസില്‍ പ്രതിയായ ജനതാദള്‍ (എസ്) നേതാവ് പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ 2144 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചു. കര്‍ണാടക ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് (സിഐഡി) പ്രത്യേക അന്വേഷണ സംഘമാണ് (എസ്‌ഐടി) കുറ്റപത്രം സമര്‍പ്പിച്ചത്. ലൈംഗികാതിക്രമവും പീഡനവും ഉള്‍പ്പെടെയുള്ള നാല് കേസുകളാണ് പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ എസ്‌ഐടി അന്വേഷിക്കുന്നത്. ബെംഗളൂരുവിലെ പ്രത്യേക പീപ്പിള്‍സ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. 150 സാക്ഷികളില്‍ നിന്നാണ് മൊഴി രേഖപ്പെടുത്തിയിട്ടുള്ളത്. Computer Tips ….. തിരഞ്ഞെടുത്ത ടെക്സറ്റ് / പടം പകർത്തുവാന്‍ Ctrl + C / Ctrl + insert അമർത്തുക. തിരഞ്ഞെടുത്ത ടെക്സറ്റ് / പടം നീക്കി മറ്റൊരു ഫയലിലോ / സ്ഥലത്തോ മാറ്റി വെക്കുവാന്‍ Ctrl + X അമർത്തുക. ഈ രണ്ടു മാതൃകിയലൂടെ തിരഞ്ഞെടുത്ത ടെക്സ്റ്റ് താൽകാലിക ഓർമ്മയായ ക്ലിപ്പ് ബോർഡിൽ സൂക്ഷിക്കുന്നു. ക്ലിപ്പ് ബോർഡിലെ ഉള്ളടക്കം പുതിയ സ്ഥലത്ത് വെക്കുവാൻ Ctrl + V അമർത്തുക.
|
|
പ്രാദേശിക വാർത്തകൾ , , അജ്ഞാത വാഹനാപകടം; ധനസഹായ നിര്‍ണ്ണയ സമിതി രൂപീകരിച്ചു ഏപ്രില്‍ 2022 ന് ശേഷമുള്ള റോഡ് അപകട കേസുകളില്‍ അജ്ഞാത വാഹനമിടിച്ച് മരണപ്പെടുകയോ ഗുരുതരമായി പരിക്കുപറ്റുകയോ ചെയ്താല്‍ കോമ്പന്‍സേഷന്‍ ഓഫ് വിക്റ്റിംസ് ഓഫ് ഹിറ്റ് ആന്റ് റണ്‍ മോട്ടോര്‍ ആക്സിഡന്റ്സ് സ്‌കീം 2022 പ്രകാരം ധനസഹായത്തിന് അര്‍ഹതയുണ്ട്. പദ്ധതി പ്രകാരം അജ്ഞാത വാഹനമിടിച്ച് മരണപ്പെടുന്നവരുടെ ആശ്രിതര്‍ക്ക് രണ്ട് ലക്ഷം രൂപയും, പരിക്ക് പറ്റുന്നവര്‍ക്ക് 50,000 രൂപയുമാണ് ജനറല്‍ ഇന്‍ഷുറന്‍സ് കൗണ്‍സില്‍ നഷ്ടപരിഹാരമായി നല്‍കുന്നത്. ധനസഹായം നിര്‍ണ്ണയിക്കുന്നതിന് ജില്ലാ കളക്ടര്‍ ചെയര്‍മാനായും ജില്ലയിലെ തഹസീല്‍ദാര്‍മാര്‍ (ക്ലെയിം എന്‍ക്വയറി ഓഫീസര്‍മാര്‍) പോലീസ് സൂപ്രണ്ട്/ ഡെ. പോലീസ് സുപ്രണ്ട്, ചീഫ് മെഡിക്കല്‍ ഓഫീസര്‍, റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍, ഭക്ഷ്യ സുരക്ഷാ പ്രതിനിധി അശോകന്‍, ജനറല്‍ ഇന്‍ഷുറന്‍സ്, യുണൈറ്റഡ് ഇന്‍ഷുറന്‍സ് പ്രതിനിധികള്‍ എന്നിവര്‍ അംഗങ്ങളായും ജില്ലാ സമിതി രൂപീകരിച്ചു. പദ്ധതി പ്രകാരം ഫോം ഒന്നില്‍ തഹസീല്‍ദാര്‍ക്കാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഗുരതരമായ പരിക്കേറ്റവരുടെ കേസുകളില്‍ അപേക്ഷയോടൊപ്പം പോലീസില്‍ നിന്നുള്ള എഫ്എആര്‍/ എഫ്ഐആര്‍, ബാങ്ക് പാസ് ബുക്ക്, ആധാര്‍, ഇന്‍ജുറി റിപ്പോര്‍ട്ട്, ഡിസ്ചാര്‍ജ് സര്‍ട്ടിഫിക്കറ്റ് എന്നിവ സമര്‍പ്പിക്കണം. മരണപ്പെട്ട കേസുകളില്‍, മരണപ്പെട്ട വ്യക്തിയുടെയും ആശ്രിതരുടേയും ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക്, മരണ സര്‍ട്ടിഫിക്കറ്റ്, പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്, എഫ്ഐആര്‍, എന്നിവയും ഹാജരാക്കേണ്ടതാണ്. തഹസീല്‍ദാര്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് ജില്ല കളക്ടര്‍ക്ക് സമര്‍പ്പിക്കും. ജില്ലാ കളക്ടര്‍ ധനസഹായം നിര്‍ണ്ണയിച്ച് ജനറല്‍ ഇന്‍ഷുറന്‍സ് കൗണ്‍സില്‍ മുഖേന കൈമാറും ആഭിചാരക്രിയ നടത്തി യുവതിയിൽ നിന്ന് സ്വർണ്ണാഭരണങ്ങൾ തട്ടിയ പ്രതികൾ അറസ്റ്റിൽ.... വിശദമായ വാർത്ത ഇവിടെ ക്ലിക്ക് ചെയ്യുക... ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു... വീഡിയോ വാർത്ത കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക... കെഎസ്ആർടിസി ബസും പിക്കപ്പും ടിപ്പർ ലോറിയും കൂട്ടിയിടിച്ചു... വീഡിയോ വാർത്ത കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.... നാലോണ നാളിൽ തൃശൂരിൽ പുലിയിറങ്ങും; പുലിക്കളി നടത്താൻ കോർപ്പറേഷൻ തീരുമാനം... വീഡിയോ വാർത്ത കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.... വയോധികയെ കബളിപ്പിച്ച് 60 ലോട്ടറി ടിക്കറ്റുകൾ കവർന്നു... വീഡിയോ വാർത്ത കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക....
|
|
മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം അധ്യാപക ഒഴിവ് അളഗപ്പനഗര്‍ പഞ്ചായത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഹൈസ്‌കൂള്‍ വിഭാഗം എച്ച്എസ്ടി ഇംഗ്ലിഷ് അധ്യാപക ഒഴിവുണ്ട്. അഭിമുഖം ചൊവ്വാഴ്ച രാവിലെ 10.30ന് സ്‌കൂള്‍ ഓഫിസില്‍. ഫോണ്‍: 0480 2750958. വട്ടണാത്ര സര്‍വീസ് സഹകരണ ബാങ്ക് 2-ാമത് ശാഖ. വെണ്ടോരില്‍ പ്രവര്‍ത്തനമാരംഭിച്ചു വാര്‍ത്ത കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക . . . മന്നം സ്മാരക വായനശാലക്ക് കെട്ടിടം നിര്‍മ്മിക്കാന്‍ മണ്ഡലം ആസ്തിവികസന ഫണ്ടില്‍ നിന്നും 14 ലക്ഷം രൂപ അനുവദിക്കുന്നതിനു ധനകാര്യവകുപ്പിന്റെ പ്രത്യേക അനുമതി മണലിപ്പുഴ നവീകരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ റിവര്‍ മാനേജ്‌മെന്റ് കമ്മിറ്റി വിളിച്ചു ചേര്‍ക്കുമെന്ന് കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് അറിയിച്ചു
എംഡിഎംഎയുമായി ക്രിമിനൽ കേസ് പ്രതി പിടിയിൽ.... വിശദമായ വാർത്ത അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക.... ഇ സേവനങ്ങള്‍ വാട്ട്സ് ആപ്പിലൂടെ ലഭ്യമാക്കുന്നു. സൈബർ ക്രൈം റിപ്പോർട്ട് ചെയ്യുവാൻ വിളിക്കുക 1930 സന്ദർശിക്കുക |
|
Your Suggestions and opinions are stepping stones to our success. Don't forget to comment.Click me. |
|
|
|
|