|
ആഗസ്റ്റ് 2024 ബുധാനഴ്ച 1200 ചിങ്ങം 12 |

|
ലക്കം 1 വാല്യം 74 |
|
നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത |
|
It does not matter how slowly you go as long as do not stop. Confucius |
|
(2) |
|
28 |
|
എതിര്‍ക്കുന്നത് വലിയ സംഘത്തെ; ഭയപ്പെടില്ല; ഭീഷണിക്ക് വഴങ്ങില്ല’; പരാതിക്കാരി ആരോപണം ഉന്നയിച്ച ആളുടെ പേരില്‍ പരാതി നല്‍കിയെന്ന് പരാതിക്കാരിയായ നടി. ആരുടെ പേരിലാണ് പരാതി നല്‍കിയതെന്ന് തത്കാലം മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പറയുന്നില്ലെന്ന് അവര്‍ പറഞ്ഞു. വീട്ടുകാരെക്കൂടി ബോധ്യപ്പെടുത്തിയതിന് ശേഷം പേര് പറയുമെന്നും കാശ് വാങ്ങി ആരോപണങ്ങളില്‍ നിന്ന് പിന്മാറി എന്ന ആരോപണം നിഷേധിക്കുന്നുവെന്നും അവര്‍ പറഞ്ഞു. എതിര്‍ക്കുന്നത് വലിയ സംഘത്തെയാണ്. അത് പല പ്രശ്‌നങ്ങള്‍ ഉണ്ടാകും. പക്ഷേ ഞാന്‍ ഭയപ്പെടില്ല. ഇതിനെതിരെ ശബ്ദിച്ചുകൊ ണ്ടേയിരിക്കും. സുരക്ഷ വേണമെങ്കില്‍ നല്‍കാം എന്ന് പോലീസ് ഉറപ്പ് നല്‍കിയിട്ടുണ്ട്. – നടി പറഞ്ഞു. സർക്കാരിനെ പുകഴ്ത്തിയാല്‍ 8 ലക്ഷം രൂപവരെ നേടാം; പുതിയ സമൂഹമാധ്യമ നയവുമായി യു.പി സർക്കാര്‍ പുതിയ ഡിജിറ്റല്‍ മീഡിയ നയം പുറത്തിറക്കി ഉത്തർപ്രദേശ് സർക്കാര്‍. സർക്കാര്‍ നയങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സമൂഹമാധ്യമ ഇൻഫ്ലുവന്‍ സേഴ്സിന് പ്രതിമാസം 8 ലക്ഷം രൂപ വരെ ധനസഹായം നൽകാനും രാജ്യവിരുദ്ധ പോസ്റ്റുകള്‍ക്ക് ജീവപര്യന്തം തടവിനും വ്യവസ്ഥ ചെയ്യുന്നതാണ് നയം. സംസ്ഥാന ഇന്‍ര്‍ർമേഷന്‍ വകുപ്പാണ് നയം തയ്യാറാക്കിയത്. രഞ്ജിത്തിനെതിരായ കേസ് പ്രത്യേക പോലീസ് സംഘത്തിന് കൈമാറി ബംഗാളി നടി ശ്രീലേഖ മിത്രയുടെ പരാതിയില്‍ സംവിധായകന്‍ രഞ്ജിത്തിനെതിരായ കേസ് പ്രത്യേക പോലീസ് സംഘത്തിന് കൈമാറി. നടിയുടെ വിശദമൊഴി അന്വേഷണസംഘം രേഖപ്പെടുത്തും. ഐപിസി 354 ജാമ്യമില്ലാ വകുപ്പ് പ്രകാരമുള്ള കേസാണ് സംവിധായകനെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. മൂന്ന് വർഷംവരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത് പ്രത്യേക അന്വേഷണസംഘത്തിന്റെ ഗൈഡ്ലൈന്‍സ് അനുസരിച്ചാകും മൊഴിയെടുക്കലും കേസുമായി ബന്ധപ്പെട്ട തുടർനടപടികളും. നടിയുടെ മൊഴി രേഖപ്പെടുത്തുന്നതിന് അന്വേഷണസംഘം കൊല്‍ക്കത്തയിലേക്ക് പോകുമെന്നാണ് വിവരം. ഓണ്‍ലൈനായി മൊഴി രേഖപ്പെടുത്താനുള്ള നിയമസാധ്യതയും എസ്.ഐ.ടി. പരിശോധിച്ചേക്കും. മുഖ്യമന്ത്രിക്ക് സംവിധായകന്‍ വിനയന്‍റെ കത്ത് സിനിമ നയരൂപീകരണ സമിതിയില്‍ നിന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി.ഉണ്ണികൃഷ്ണനെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് സംവിധായകന്‍ വിനയന്‍ കത്തയച്ചു. 2014-ല്‍ മലയാള സിനിമയിലെ തൊഴില്‍ നിഷേധത്തിനും രഹസ്യവിലക്കിനുമെതിരെ കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയില്‍ പരാതിയുമായി പോയതിനാല്‍ അമ്മ, ഫെഫ്ക എന്നീ സംഘടനകൾക്കായി പെനാല്‍റ്റി അടച്ചുവെന്നും. ഇതിനെതിരെ സംഘടനകളും വ്യക്തികളും സുപ്രീം കോടതിയില്‍ അപ്പീല്‍ കൊടുക്കുകയും എന്നാല്‍ സെപ്തംബര്‍ 28-ന് അപ്പീല്‍ തള്ളിക്കൊണ്ട് പെനാല്‍റ്റി നല്‍കിയ ശിക്ഷ ശരിവയ്ക്കുകയും ചെയ്തിട്ടുള്ളതാണ്. സുപ്രീം കോടതി അപ്പീല്‍ തള്ളിയതോടെ ഫൈന്‍ അടച്ച വ്യക്തികളെല്ലാം കുറ്റക്കാരായി മാറിയിരിക്കുന്നുവെന്നും. എന്നാല്‍ ഫെഫ്ക സെക്രട്ടറി ബി. ഉണ്ണികൃഷ്ണനെ ഷാജി എന്‍. കരുണ്‍ അദ്ധ്യക്ഷനായുള്ള സംസ്ഥാന സര്‍ക്കാരിന്റെ സിനിമാ നയരൂപീകരണ സമിതിയില്‍ അംഗമായി നിയമിച്ചിരിക്കുന്നു എന്നാണ് താന്‍ മനസ്സിലാക്കുന്നതെന്നും അന്യായമായ പ്രതികാര ബുദ്ധിയോടെ തൊഴില്‍ നിഷേധം നടത്തി എന്ന കുറ്റത്തിന് കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ ശിക്ഷിക്കുകയും സുപ്രീം കോടതി അതു ശരിവയ്ക്കുകയും ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അതു വ്യക്തമായി പറയുകയും ചെയ്തിരിക്കുന്ന ഫെഫ്ക സെക്രട്ടറി ബി. ഉണ്ണികൃഷ്ണനെ കേരള സര്‍ക്കാരിന്റെ സിനിമ നയരൂപീകരണ സമിതിയില്‍ നിന്നും ഒഴിവാക്കണമെന്നുമാണ് വിനയൻ്റെ കത്തിന്റെ ഉള്ളടക്കം. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമത്തില്‍ കടുത്ത രോഷം അറിയിച്ച് രാഷ്ട്രപതി സ്ത്രീകൾക്കെതിരെയുള്ള അതിക്രമത്തില്‍ കടുത്ത രോഷം അറിയിച്ച് രാഷ്ട്രപതി ദ്രൗപതി മുര്‍മു. സ്ത്രീകളെ ഉപഭോഗവസ്തുക്കളായി കാണുന്നത് അനുവദിക്കാനാവില്ലെന്നും രാജ്യത്തെ സ്ത്രീകളുടെ ഉയർച്ച തടയുന്നത് അനുവദിക്കാനാവില്ലെന്നും രാഷ്ട്രപതി വ്യക്തമാക്കി. സ്ത്രീകളെ കഴിവില്ലാത്തവരായും ബുദ്ധിയും ശക്തിയും ഇല്ലാത്തവരായും ചിലർ കാണുന്നുണ്ടെന്നും ഇത്തരം കാര്യങ്ങള്‍ അവസാനിപ്പിക്കണമെന്നും രാഷ്ട്രപതി പറഞ്ഞു. കൊല്‍ക്കത്തയിലെ ഡോക്ടറുടെ കൊലപാതകവും മറ്റു സംസ്ഥാനങ്ങളില്‍ ഉള്‍പ്പെടെ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളുടെയും പശ്ചാത്തലത്തിലാണ് രാഷ്ട്രപതിയുടെ വിമര്‍ശനം.
|
|
‘ബന്ദ് ബംഗാളിനെ അപകീർത്തിപ്പെടുത്താൻ ലക്ഷ്യമിട്ട്; അന്വേഷണം അട്ടിമറിക്കാന്‍ BJP ഗൂഢാലോചന നടത്തുന്നു; മമത ബാനർജി ബിജെപിക്കെതിരെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജി. ബിജെപിയുടെ ബന്ദ് ബംഗാളിനെ അപകീർത്തിപ്പെടുത്താന്‍ ലക്ഷ്യമിട്ടെന്ന മമത ബാനർജി. ബലാത്സംഗ-കൊലപാതക കേസിന്‍റെ അന്വേഷണം അട്ടിമറിക്കാന്‍ ബിജെപി ഗൂഢാലോചന നടത്തുന്നുവെന്ന് ബംഗാള്‍ മുഖ്യമന്ത്രി. സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ടെങ്കില്‍ ഡോക്ടറെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്ക് 7 ദിവസത്തിനകം വധശിക്ഷ ഉറപ്പാക്കുമായി രുന്നുവെന്ന മുഖ്യമന്ത്രി വ്യക്തമാക്കി. സര്‍ക്കാര്‍ ഒളിച്ചുകളിക്കുന്നുവെന്ന് വിഡി സതീശന്‍ കോന്‍ക്ലേവ് നടത്താന്‍ യുഡിഎഫ് അനുവദിക്കില്ലെന്നും സര്‍ക്കാര്‍ ഒളിച്ചുകളിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍റെ ആരോപണം. സിനിമ മേഖലയിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ നടത്തുന്ന കോൺക്ലേവ് എന്ത് വില കൊടുത്തും തടയുമെന്ന് അദ്ദേഹം പറഞ്ഞു. കുറ്റക്കാരെ സർക്കാർ ഒളിപ്പിക്കുന്നുവെന്നും. ഹേമ കമ്മറ്റി റിപ്പോർട്ടിൽ എന്തു കൊണ്ട് അന്വേഷണം നടത്തുന്നില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. പേജുകള്‍ ആരെ രക്ഷിക്കാനാണ് വെട്ടിമാറ്റിയതെന്ന് വ്യക്തമാക്കണം. ആരോണ വിധേയേരെ ഇരകൾക്കൊപ്പം ഇരുത്തി എന്തിന് കോന്‍ക്ലേവ് നടത്തുന്നുവെന്നും അദ്ദേഹം ചോദിച്ചു. സുരേഷ് ഗോപി ആക്ഷൻ ത്രില്ലര്‍ ഹീറോ മാനസികാവസ്ഥയിലെന്ന് ബിനോയ് വിശ്വം കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്കെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സുരേഷ് ഗോപി മര്യാദയും അന്തസ്സും പാലിക്കണം, ജനപ്രതിനിധി ആണെന്ന് മറന്ന് പെരുമാറരുതെന്നും ബിനോശ് വിശ്വം പറഞ്ഞു. സുരേഷ് ഗോപി ആക്ഷന്‍ ത്രില്ലര്‍ ഹീറോ മാനസികാവസ്ഥയിലാണെന്നും ബിനോയ് വിശ്വം പരിഹസിച്ചു. എഎംഎംഎ ഭാരവാഹികളടക്കമുള്ള സിനിമാ താരങ്ങള്‍ക്കെതിരെ ഉയര്‍ന്ന ലൈംഗികാരോപണങ്ങൾക്ക് പിന്നാലെയുണ്ടായ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ രാജി സ്വാഗതാർഹമാണ്. അമ്മ എന്ന മഹനീയമായ പേരിന് അപമാനമുണ്ടാക്കുന്ന കാര്യങ്ങൾ പണക്കൊഴുപ്പിന്‍റേയും ആൺ ഹുങ്കിന്‍റേയും പേരിൽ നടന്നു. ആ സംഘടനയുടെ എക്സിക്യൂട്ടീവ് കമ്മറ്റി രാജിവെച്ചത് നല്ല കാര്യമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പറഞ്ഞു. കേരളത്തില്‍നിന്നുള്ള കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനടക്കം 12 പേര്‍ രാജ്യസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു കേരളത്തില്‍നിന്നുള്ള കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനടക്കം 12 പേര്‍ രാജ്യസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ഒമ്പത് ബി.ജെ.പി. അംഗങ്ങളും എന്‍.ഡി.എ. ഘടകകക്ഷികളായ എന്‍.സി.പി, രാഷ്ട്രീയ ലോക് മഞ്ച് എന്നിവയില്‍നിന്ന് ഒരോരുത്തരും ഒരു കോണ്‍ഗ്രസ് അംഗവുമാണ് രാജ്യസഭയിലേക്ക് എത്തുന്നത്. ഇതോടെ രാജ്യസഭയില്‍ ബി.ജെ.പി. അംഗസംഖ്യ 96 ആയി. എന്‍.ഡി.എയുടെ അംഗനില 112-ലേക്ക് ഉയര്‍ന്നു. ഇതോടെ പ്രതിപക്ഷത്തിന്റെ അംഗസംഖ്യ 85 ആവുo. ഗോശ്രീ പാലങ്ങള്‍....!!!!! ഗോശ്രീ പാലങ്ങളെ കുറിച്ച് നമ്മള്‍ കേട്ടിട്ടും കണ്ടിട്ടും ഉണ്ടാകും. മാത്രമല്ല നമ്മളിള്‍ പലരും ഗോശ്രീ പാലങ്ങളിലൂടെ യാത്ര ചെയ്തിട്ടും ഉണ്ടാകും. അറിയാക്കഥകളിലൂടെ ഗോശ്രീ പാലങ്ങളെക്കുറിച്ച് നമുക്ക് ഇനിയും അറിയാം….!!! കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിക്കെതിരെ ബിജെപിയില്‍ കടുത്ത അമര്‍ഷം കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിക്കെതിരെ ബിജെപിയില്‍ കടുത്ത അമർഷം. പാർട്ടിയെ വെട്ടിലാക്കുന്ന സുരേഷ് ഗോപിയെ കേന്ദ്ര നേതൃത്വം ഇടപെട്ട് നിയന്ത്രിക്കണമെന്നാണ് സംസ്ഥാന നേതാക്കളുടെ നിലപാട്. മുകേഷിന്‍റെ രാജിക്കായി ബിജെപി സമരം കടുപ്പിക്കുമ്പോഴാണ് പാർട്ടി എം പി മുകേഷിന് പരസ്യപിന്തുണ പ്രഖ്യാപിച്ചത്. സിപിഎമ്മിനെയും സര്‍ക്കാറിനെയും വെട്ടിലാക്കാന്‍ കിട്ടിയ മികച്ച സമയത്ത് തനി സിനിമാക്കാരനായി പാര്‍ട്ടിയെ കുഴപ്പിച്ചുവെന്നാണ് സംസ്ഥാന നേതാക്കളുടെ വിലയിരുത്തൽ. വിവാദങ്ങളിൽ ഇന്ന് പ്രതികരിക്കാൻ സുരേഷ് ഗോപിയും കെ സുരേന്ദ്രനും തയ്യാറായില്ല.
|
|
ചീഫ് ജസ്റ്റിസിന്റെ പേരിലും തട്ടിപ്പ്, കാബ് ബുക്ക് ചെയ്യാൻ 500 രൂപ തരണമെന്ന് സന്ദേശം; പരാതി നൽകി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ പേരില്‍ ആള്‍മാറാട്ടം നടത്തി പണം നേടാന്‍ ശ്രമിച്ച സോഷ്യല്‍ മീഡിയ ഹാൻഡിലിനെതിരെ ഡല്‍ഹി പൊലീസില്‍ പരാതി നല്‍കി സുപ്രീംകോടതി. കാബ് ബുക്ക് ചെയ്യാനായി 500 രൂപ ചോദിച്ചുകൊണ്ടുള്ള സന്ദേശമാണ് ചീഫ് ജസ്റ്റിസിന്റെ പേരില്‍ പ്രചരിച്ചത്. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിന്റെ സ്ക്രീന്‍ ഷോട്ടുകള്‍ വ്യാപകമായി പ്രചരിച്ചതിനെ അടിസ്ഥാനത്തില്‍ ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയില്‍പ്പെടുകയും പിന്നാലെ നടപടി എടുക്കുകയും ചെയ്യുകയായിരുന്നു. ഇതേത്തുടർന്ന്, സുപ്രീം കോടതിയുടെ സുരക്ഷാ വിഭാഗം ചീഫ് ജസ്റ്റിസിന്‍റെ പരാതി ഏറ്റെടുത്ത് സൈബര്‍ ക്രൈം ഡിപ്പാര്‍ട്ട്‌മെൻ്റില്‍ പ്രഥമ വിവര റിപ്പോർട്ട് രജിസ്റ്റര്‍ ചെയ്തു. മുന്‍കൂര്‍ ജാമ്യം തേടി നടന്‍ സിദ്ദിഖ് നടന്‍ സിദ്ദിഖ് മുന്‍കൂര്‍ ജാമ്യത്തിനായി കൊച്ചിയിലെ അഭിഭാഷകരുമായി ചർച്ച നടത്തി. യുവ നടിയുടെ പരാതിയില്‍ ബലാത്സംഗത്തിനും ഭീഷണിപ്പെടുത്തലിനുമാണ് മ്യൂസിയം പൊലീസ് സിദ്ദിഖിനെതിരെ കേസെടുത്തിരിക്കുന്നത്. 2016 ല്‍ തിരുവനന്തപുരത്തെ ഹോട്ടലില്‍ വെച്ച് പരാതിക്കാരിയെ സിദ്ദിഖ് ബലാത്സംഗം ചെയ്തെന്നാണ് കേസ്. ഡിജിപിക്ക് ഇമെയില്‍ മുഖേനെയാണ് നടി പരാതി നൽകിയത്. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് വിളിച്ച് വരുത്തി മാസ്കറ്റ് ഹോട്ടലില്‍ വെച്ച് ബലാത്സംഗം ചെയ്തെന്നായിരുന്നു നടിയുടെ വെളിപ്പെടുത്തൽ. പരാമര്‍ശമുള്ള മുഴുവനാളുകളുടെയും പേര് വരട്ടെയെന്ന് ഫെഫ്ക അമ്മ എക്സിക്യൂട്ടീവ് രാജി സംഘടനനയെ നവീകരിക്കുന്നതിന്‍റെ തുടക്കമാകട്ടെയെന്ന് ചലച്ചിത്ര പിന്നണി പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക പറഞ്ഞു. ലൈംഗികാതിക്രമം നടത്തിയതായി പരാമര്‍ശമുള്ള മുഴുവനാളുകളുടെയും പേര് പുറത്തുവരട്ടെയെന്നും ഹൈക്കോടതിയുടെ പരിഗണനയിലായതിനാല്‍ കൂടുതല്‍ പറയുന്നത് ഉചിതമല്ലെന്നും ഫെഫ്ക പ്രതികരിച്ചു. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിലെ തുടര്‍ ചര്‍ച്ചകള്‍ക്കായി ഫെഫ്കയിലെ അംഗസംഘടനകളുടെ യോഗം സെപ്തംബര്‍ 2,3,4 തീയതികളില്‍ ചേരും. അപക്വവും വൈകാരികവുമായ പ്രതികരണങ്ങളല്ല വേണ്ടതെന്നും റിപ്പോര്‍ട്ട് സമഗ്രമായി വിലയിരുത്തുന്നതിനാണ് യോഗമെന്നും ഫെഫ്ക പറഞ്ഞു. പശ്ചിമ ബംഗാളില്‍ ബിജെപി പ്രഖ്യാപിച്ച ബന്ദ് തുടരുന്നു പശ്ചിമബംഗാളിൽ രാവിലെ ആറ് മുതല്‍ വൈകീട്ട് 6 വരെ 12 മണിക്കൂര്‍ പ്രഖ്യാപിച്ച ബന്ദ് തുടരുന്നു. പൊലീസ് കസ്റ്റഡിയിലെടുത്ത യുവ ഡോക്ടറുടെ കൊലപാതകത്തിനെതിരായി പ്രതിഷേധിച്ചവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ടാണ് ബിജെപി പ്രതിഷേധിക്കുന്നത്. അതേസമയം ബന്ദ് നടത്താന്‍ അനുവദിക്കില്ലെന്ന് സർക്കാർ വ്യക്തമാക്കി. കൊൽക്കത്തയില്‍ അടക്കം ബസ് സര്‍വീസുകര്‍ തടസപ്പെട്ടു. കടകള്‍ തുറന്നില്ല. പ്രതിഷേധിച്ച ബിജെപി പ്രവർത്തകരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. മമത ബാനർജി ഏകാധിപത്യത്തിൻ്റെയും, ക്രൂരതയുടെയും എല്ലാ പരിധികളും ലംഘിച്ചുവെന്നും മുഖ്യമന്ത്രി മൗനം വെടിയണമെന്നും ജെ പി നദ്ദ പറഞ്ഞു. ബംഗാൾ ട്രാന്‍സ്പോർട്ട് ബസ് ഡ്രൈവർമാര്‍ ഹെല്‍മെറ്റ് വച്ചാണ് സർവീസ് നടത്തുന്നത്. ഉരുള്‍പൊട്ടലില്‍ മരിച്ച 36 പേരെ ഡി.എന്‍.എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞതായി ജില്ലാ കളക്ടര്‍ വയനാട്ടിലെ ചൂരല്‍മല, മുണ്ടക്കൈ പ്രദേശത്തുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ച 36 പേരെ ഡി.എന്‍.എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞതായി ജില്ലാ കളക്ടര്‍ ഡി. ആര്‍ മേഘശ്രീ വ്യക്തമാക്കി. കണ്ണൂര്‍ ഫോറന്‍സിക് സയന്‍സ് ലാബോട്ടറിയിലാണ് പരിശോധന നടത്തിയത്. 17 മൃതദേഹങ്ങളും 56 ശരീര ഭാഗങ്ങളുമുള്‍പ്പെടെ 73 സാമ്പിളുകളാണ് ബന്ധുക്കളില്‍ നിന്ന് ശേഖരിച്ച ഡി.എന്‍.എ സാമ്പിളുമായി യോജിച്ചത്. ഒരാളുടെ തന്നെ ഒന്നില്‍ കൂടുതല്‍ ശരീര ഭാഗങ്ങള്‍ ലഭിച്ചതായി പരിശോധനയില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് ഉള്‍പ്പെടെ പരിശോധിച്ചാണ് 17 മൃതദേഹങ്ങള്‍ ഉള്‍പ്പെടെ 36പേരെ തിരിച്ചറിഞ്ഞത്. |
|
|
|
|