|
ആഗസ്റ്റ് 2024 ബുധാനഴ്ച 1200 ചിങ്ങം 12 |

|
ലക്കം 1 വാല്യം 74 |
|
നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത |
|
It does not matter how slowly you go as long as do not stop. Confucius |
|
(3) |
|
28 |
|
കേരളത്തില്‍ വീണ്ടും അതിശക്ത മഴക്കുള്ള സാധ്യത കേരളത്തില്‍ വീണ്ടും അതിശക്ത മഴക്കുള്ള സാധ്യത. സൗരാഷ്ട്ര കച്ച് മേഖലക്ക് മുകളില്‍ സ്ഥിതിചെയ്യുന്ന അതി തീവ്ര ന്യൂനമർദ്ദം നാളെ അറബിക്കടലില്‍ എത്തിച്ചേരാനുള്ള സാഹചര്യങ്ങളാണ് കേരളത്തിലെ മഴ സാധ്യത ശക്തമാക്കുന്നത്. ഈ സാഹചര്യത്തില്‍ കേരളത്തില്‍ അടുത്ത 5 ദിവസം വ്യാപകമായി മിതമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. . ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഓഗസ്റ്റ് 30 ന് അതി ശക്തമായ മഴയ്ക്കും സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ അറിയിപ്പ്. കൊച്ചി കപ്പൽശാലയില്‍ എൻഐഎ സംഘത്തിന്റെ പരിശോധന, ചാരവൃത്തി കേസുമായി ബന്ധപ്പെട്ട് നടപടി കൊച്ചി: കൊച്ചി കപ്പൽശാലയില്‍ എല്‍ഐഎ സംഘത്തിന്റെ പരിശോധന. ചാരവൃത്തി കേസുമായി ബന്ധപ്പെട്ടാണ് ഹൈദരാബാദ് എൻഐഎ യൂണിറ്റ് കൊച്ചി കപ്പൽശാലയില്‍ പരിശോധന നടത്തുന്നത്. പ്രതിരോധ കപ്പലുകളുടെ വിവരങ്ങള്‍ ജീവനക്കാരനില്‍ നിന്നും ചോർന്നെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു നടപടി. ഒരു ജീവനക്കാരനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. പാലക്കാട് 3806 കോടി ചെലവില്‍ വ്യവസായ സ്മാര്‍ട്ട് സിറ്റി; പദ്ധതിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം...... ന്യൂഡല്‍ഹി: പാലക്കാട് ഉള്‍പ്പെടെ രാജ്യത്ത് പുതിയ 12 ഗ്രീന്‍ഫീല്‍ഡ് ഇന്‍ഡസ്ട്രിയല്‍ സ്മാര്‍ട്ട് സിറ്റികള്‍ പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. വ്യവസായ ഇടനാഴിയുമായി ബന്ധിപ്പിച്ചാണ് പുതിയ ഇന്‍ഡസ്ട്രിയല്‍ സ്മാര്‍ട്ട് സിറ്റികള്‍ തുടങ്ങുക. പാലക്കാട് ഗ്രീന്‍ഫീല്‍ഡ് ഇന്‍ഡസ്ട്രിയല്‍ സ്മാര്‍ട്ട് സിറ്റി പദ്ധതിക്കായി 3806 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്‍. മൂന്ന് റെയില്‍വേ ഇടനാഴികള്‍ക്കും കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. ആകെ 28,602 കോടി രൂപയുടെ പദ്ധതികളാണ് അംഗീകരിച്ചത്‍. പൃഥ്വിയോ ചാക്കോച്ചനോ അമ്മയുടെ നേതൃസ്ഥാനത്തേക്ക് വരണം, മോഹൻലാല്‍ അടക്കമുള്ളവര്‍ രാജിവെച്ചത് നന്നായി-ധര്‍മജന്‍...... പറയാനുള്ളത് പറയാനാണ് ദൈവം നമുക്ക് നാവ് തന്നിട്ടുള്ളതെന്ന് നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി. മോഹന്‍ലാല്‍ അടക്കമുള്ളവര്‍ രാജിവെച്ചത് നല്ല കാര്യമായാണ് താന്‍ കാണുന്നതെന്നും ധര്‍മജന്‍ മാതൃഭൂമി ന്യൂസിനോടുപറഞ്ഞു. അമ്മ സംഘടന പിരിച്ചുവിട്ടാലും ആര്‍ക്കും ഒരു കുഴപ്പവുണ്ടാവില്ല. എല്ലാവരും സിനിമയില്‍ അഭിനയിക്കും. അമ്മയില്‍ കുറേ പാവപ്പെട്ട ആളുകളുണ്ട്. അവര്‍ക്ക് സഹായം ചെയ്യുന്നുണ്ട്. പുറത്ത് കുറേ പേരെ സഹായിക്കുന്നുണ്ട്. അമ്മ പിരിച്ചുവിട്ടാൽല്‍ മോഹന്‍ലാലിനോ കോടികള്‍ വാങ്ങുന്ന നടന്മാര്‍ക്കോ വല്ല കുഴപ്പവുമുണ്ടാകുമോയെന്നും ധര്‍മജന്‍ ചോദിച്ചു. പിരിയാന്‍ കാരണം സ്ത്രീവിഷയം; ഗർഭിണിയായിരിക്കുമ്പോള്‍ വയറ്റില്‍ ചവിട്ടി; സരിതയുടെ വാക്കുകള്‍ വൈറല്‍... ലൈംഗിക പീഡനാരോപണങ്ങളില്‍ കുടുങ്ങിയ നടന്‍ മുകേഷനിതെിരെ വര്‍ഷങ്ങള്‍ക്കുമുമ്പ് ആദ്യഭാര്യസരിത നടത്തിയ പരാമര്‍ശങ്ങള്‍ വീണ്ടും സജീവ ചര്‍ച്ചയാവുകയാണ്. മേതില്‍ ദേവികയുമായുള്ള രണ്ടാം വിവാഹ സമയത്താണ് സരിത മുകേഷിനെതിരെ ഗുരുതരമായ ചില വെളിപ്പെടുത്തലുകള്‍ നടത്തിയത്. മലയാള സിനിമയിലൂടെ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന നടന്‍ ജീവിതത്തില്‍ അങ്ങനെയല്ല എന്നതായിരുന്നു സരിത പറഞ്ഞത്. സ്ത്രീകളോട് എങ്ങനെ പെരുമാറണമെന്ന് മുകേഷിന് അറിയില്ലെ. സ്ത്രീവിഷയങ്ങളാണ് പിരിയാനുള്ള പ്രധാനകാരണം. മദ്യപാനവും ഗാര്‍ഹിക പീഡനവും പതിവായിരുന്നെന്നും സരിത പറഞ്ഞു.
സായാഹ്ന വാര്‍ത്തകള്‍ | ഓഗസ്റ്റ് 28, ബുധന്‍ ....
|
|
ലൈംഗികാതിക്രമ പരാതികളില്‍ മുകേഷ് എംഎൽഎയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം, കൈവിടാതെ സിപിഎം തിരുവനന്തപുരം : ലൈംഗികാതിക്രമ പരാതികളില്‍ എം. മുകേഷ് എംഎൽഎയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷ സംഘടനകള്‍. കൊല്ലം ആനന്ദവല്ലീശ്വരത്തെ എം.എം.എ ഓഫീസിലേക്ക് ആർവൈഎഫ് നടത്തിയ മാർച്ച് നേരിയ സംഘർഷത്തില്‍ കലാശിച്ചു. മാര്‍ച്ച് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞതോടെ പൊലീസും പ്രവർത്തകരും തമ്മില്‍ ഇന്തും തള്ളുമുണ്ടായി. പൊലീസിന് നേരെ പ്രതിഷേധക്കാന്‍ കല്ലും ചെരുപ്പും എറിഞ്ഞു. റോഡില്‍ സ്ഥാപിച്ചിരുന്ന എംഎല്‍എ ഓഫീസിന്റെ ബോർഡ് നശിപ്പിച്ചു. യുഡിഎഫും എംഎല്‍എ ഓഫീസിലേക്ക് മാർച്ച് നടത്തി. മഹിളാ മോര്‍ച്ചയുടെ മാര്‍ച്ച് പൊലീസ് തടഞ്ഞതോടെ പ്രതിഷേധക്കാര്‍ റോഡ് ഉപരോധിച്ചു. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. മുകേഷിന്‍റെ രാജിക്കായുള്ള മുറവിളി ശക്തമാകുമ്പോഴും എംഎല്‍എ സ്ഥാനം രാജിവേക്കേണ്ടെന്ന നിലപാടില്‍ തന്നെയാണ് സിപിഎം. ദ ന്യൂസ് മിനിറ്റിനെതിരെ ബിജെപി നേതാവിന്റെ അപകീർത്തിക്കേസ്: തുടര്‍ നടപടികള്‍ സ്റ്റേ ചെയ്ത് കർണാടക ഹൈക്കോടതി ദില്ലി: 'ദ ന്യൂസ് മിനിറ്റി'നെതിരെ കർണാടക ബിജെപി എംഎല്‍എ നല്‍കിയ അപകീര്‍ത്തിക്കേല്‍ തുടര്‍ നടപടികള്‍ക്ക് കർണാടക ഹൈക്കോടതിയുടെ സ്റ്റേ. ഹൈക്കോടതിയുടെ അന്തിമവിധി വരുന്നത് വരെ വിചാരണക്കോടതിയിലെ എല്ലാ നടപടികളും നിർത്തിവയ്ക്കാനാണ് നിർദ്ദേശം. 2021 മെയ് 29-ന് കൊവിഡ് വാക്സീന്‍ വിതരണത്തിന്‍റെ പേരിലുണ്ടായ വിവാദത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്തതിനാണ് ബിജെപി നേതാവ് ന്യൂസ് മിനിറ്റിനെതിരെ അപകീർത്തിക്കേസ് നൽകിയത്. ബസവനഗുഡിയിലെ ബിജെപി എംഎല്‍എ രവി സുബ്രഹ്മണ്യയാണ് മൂന്ന് കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് അപകീർത്തിക്കേസ് നൽകിയത്. വനിതാ ഡോക്ടറുടെ കൊലപാതകം ഞെട്ടിപ്പിക്കുന്നത്, സമൂഹം ആത്മപരിശോധന നടത്തണമെന്ന് രാഷ്ട്രപതി...... ന്യൂഡല്‍ഹി; കൊല്‍ക്കത്തയിലെ ആര്‍.ജി കര്‍ ആശുപത്രിയില്‍ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം ഞെട്ടിപ്പിക്കുന്നതും ഭീതിയുളവാക്കുന്നതുമാണെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു. ഒരു പരിഷ്‍കൃത സമൂഹത്തിനും ഇത് അനുവദിക്കാനാ വാത്തതാണെന്നും രാഷ്ട്രപതി പറഞ്ഞു. സംഭവത്തില്‍ ഇതാദ്യമായാണ് രാഷ്ട്രപതി ഈ വിഷയം പരാമര്‍ശിക്കുന്നത്‍. ‘Y’ ക്രൊമസോം അപ്രത്യക്ഷമാകുന്നു; സ്ത്രീകള്‍ മാത്രം ജനിക്കുന്ന കാലമോ മുന്‍പില്‍?... മനുഷ്യരില്‍ ബയോളജിക്കല്‍ സെക്സ് നിര്‍ണയിക്കുന്നത് ക്രോമസോം, ജനനഗ്രന്ഥികൾ, ജനനേന്ദ്രിയങ്ങള്‍ എന്നിവയെ അടിസ്ഥാനമാക്കിയാണ്. XX ക്രോമസോം സ്ത്രീലിംഗമായും XY ക്രോമസോം പുരുഷലിംഗമായും പൊതുവേ നിര്‍വചിക്കപ്പെട്ടിരിക്കുന്നു. ഇതില്‍ പുരുഷലിംഗം നിർണയിക്കുന്ന Y ക്രോമസോമുകളുടെ വലിപ്പം ക്രമേണ കുറയുന്നതായി പഠനം. ഭാവിയില്‍ Y ക്രോമസോം പൂര്‍ണമായും അപ്രത്യക്ഷമാകാനുള്ള സാധ്യതയോടുകൂടിയാണ് പഠനം പുറത്തുവന്നിരിക്കുന്നത്. ഇതോടെ സ്ത്രീലിംഗം മാത്രമുള്ള വ്യക്തികള്‍ ജനിക്കുന്ന ഒരു ലോകത്തിന്‍റെ സാധ്യത ഉൾപ്പെടെ മനുഷ്യന്‍റെ പ്രത്യുത്പാദന വ്യവസ്ഥയുടെ ഭാവിയെകുറിച്ച് ആശങ്കാപൂര്‍ണമായ ചോദ്യങ്ങളാണ് ഉയര്‍ത്തുന്നത്.
|
|
നടിയുടെ ആരോപണം: കോൺഗ്രസ് നേതാവിനെ സ്ഥാനത്ത് നിന്നും മാറ്റി അന്വേഷിക്കണമെന്ന് വനിതാ അഭിഭാഷക കൂട്ടായ്മ തിരുവനന്തപുരം : ലൈംഗിക ചൂഷണത്തിനായി നടിയെ നിർമാതാവ് താമസിക്കുന്ന ഹോട്ടല്‍ മുറിയിലേക്ക് എത്തിച്ചുവെന്ന വെളിപ്പെടുത്തലില്‍ ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് അഡ്വ വി.എസ് ചന്ദ്രശേഖരനെതിരെ ഹൈക്കോടതിയിലെ വനിത അഭിഭാഷക കൂട്ടായ്മ രംഗത്ത്. വി. എസ് ചന്ദ്രശേഖരനെ എല്ലാ സ്ഥാനത്ത് നിന്നും പുറത്താക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതൃത്വത്തിന് പരാതി നൽകി. ആരോപണം അതീവ ഗുരുതരമായത് കൊണ്ട് തന്നെ പൊലീസ് അന്വേഷണത്തോടൊപ്പം പാർട്ടി തലത്തില്‍ പ്രത്യേക അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തു കൊണ്ടുവരണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു. അഡ്വ. സറീന ജോർജ്ജ് അടക്കം പതിനഞ്ചോളം വനിതാ അഭിഭാഷകരാണ് പരാതി നൽകിയത്. ഹേമ കമ്മിറ്റി റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നൽകിയിട്ടുണ്ട്. 'ഈസമ്മർദ്ദം താങ്ങാനാകുന്നില്ല, തത്കാലം ഫേസ്ബുക്ക് ഉപേക്ഷിക്കുന്നു', ബന്ധപ്പെടാന്‍ ശ്രമിക്കരുതെന്നും ശ്രീലേഖ കൊൽക്കത്ത: തത്കാലം ഫേസ്ബുക്ക് ഉപേക്ഷിക്കുന്നുവെന്ന് ബംഗാളി നടി ശ്രീലേഖ മിത്ര. സംവിധായകന്‍ രഞ്ജിത്തിനെതിരെ ലൈംഗികാതിക്രമ ആരോപണമുന്നയിച്ച ശേഷമുള്ള സമ്മർദ്ദം താങ്ങാനാകുന്നില്ലെന്നാണ് നടി വ്യക്തമാക്കിയത്. ഇക്കാര്യം വിവരിച്ചുകൊണ്ടുള്ള കുറിപ്പും ശ്രീലേഖ മിത്ര ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്. ഇപ്പോഴുള്ള സമ്മർദം താങ്ങാന്‍ പറ്റുന്നില്ലെന്നും തത്കാലം ഫേസ്ബുക്ക് ഉപേക്ഷിക്കുകയാണെന്നും തന്നെ ബന്ധപ്പെടാന്‍ ശ്രമിക്കരുത് എന്നും അവള്‍ കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. സ്ത്രീകളുടെ കുറഞ്ഞ വിവാഹപ്രായം 21 വയസ്സായി ഉയർത്തുന്ന ബിൽ പാസാക്കി ഹിമാചല്‍ പ്രദേശ് ഷിംല: സ്ത്രീകളുടെ കുറഞ്ഞ വിവാഹപ്രായം 18 ല്‍ നിന്ന് 21 വയസ്സായി ഉയർത്തുന്ന ബില്‍ പാസാക്കി ഹിമാചല്‍ പ്രദേശ് നിയമസഭ. വര്‍ഷകാല സമ്മേളനത്തിലാണ് ശൈശവ വിവാഹ നിരോധന (ഹിമാചല്‍ പ്രദേശ് ഭേദഗതി) ബില്‍, 2024 ശബ്ദവോട്ടോടെ പാസാക്കിയത്. വനിതാ ശാക്തീകരണ മന്ത്രി ധനി റാം ഷാൻഡിലാണ് സഭയില്‍ ബില്‍ അവതരിപ്പിച്ചത്. ലിംഗസമത്വത്തെയും ഉന്നത വിദ്യാഭ്യാസത്തെയും പിന്തുണയ്ക്കുന്നതിന്റെ ഭാഗമായാണ് നടപടി. തൃശ്ശൂര്‍ വാര്‍ത്തകള്‍ .... സ്ലൂസ് നിർമിച്ചു: ഇനി ഉപ്പുവെള്ള ഭീഷണിയില്ല... പൊയ്യ കൃഷിയിടങ്ങളിലേക്കും ശുദ്ധജല ഉറവകളിലേക്കും ഉപ്പുവെള്ളം വ്യാപിക്കുന്നതു തടയാന് അണ്ടിക്കമ്പനി റോഡില്‍ പഞ്ചായത്ത് പുതിയ സ്ലൂസ് നിര്‍മിച്ചു. പാടശേഖരങ്ങളില്‍ നിന്നൊഴുകിയെത്തുന്ന വെള്ളം ഓരുവെള്ളം നിറഞ്ഞു നിൽക്കുന്ന തോടുമായി കൂടിച്ചേരുന്ന ഭാഗത്ത് നേരത്തെ ഉണ്ടായിരുന്ന ചെളി കൊണ്ടുണ്ടാക്കിയ തടയണ പൊളിച്ചു നീക്കിയാണ് പുതിയ സ്ലൂസ് സ്ഥാപിച്ചിരിക്കുന്നത്. റോഡിലെ കുഴിയില്‍ ഇരുമ്പ് സ്റ്റാന്‍ഡ്; സംസ്ഥാന പാതയില്‍ അപകട ഭീഷണി... പോര്‍ക്കുളം സംസ്ഥാന പാതല്‍ിൽ പാറേമ്പാടം കമ്പിപ്പാലത്തിന് സമീപം റോഡിലെ കുഴിയില്‍ സ്ഥാപിച്ച ഇരുമ്പ് സ്റ്റാന്‍ഡ് അപകടഭീഷണിയാകുന്നു. മുന്‍ഡ്പ് ഈ സ്റ്റാന്‍ഡ് സമീപത്തെ ഹോട്ടലിന്റെ പരസ്യ ബോര്‍ഡ് സ്ഥാപിച്ചിരുന്നു. റോഡിലേക്ക് ഇറക്കി സ്ഥാപിച്ച പരസ്യ ബോർഡിനെപ്പറ്റി വ്യാപക പരാതി ഉയർന്നിരുന്നു. ഇതോടെ ബോര്‍ഡ് നീക്കിയെങ്കിലും ഇരുമ്പ് സ്റ്റാൻഡ് മാറ്റിയില്ല. റോഡിലെ കുഴിയില്‍ വീണ് വാഹനങ്ങള്‍ അപകത്തില്‍പ്പെടുന്നതും കുഴിയിലെ ചെളിവെള്ളം കടകളിലേക്ക് തെറിക്കുന്നതും പതിവായിരുന്നു. ഇതൊഴിവാക്കാനായി സ്ഥാപിച്ച ഇരുമ്പിന്റെ സ്റ്റാൻഡാണ് അപകടങ്ങള്‍ക്ക് വഴിവയ്ക്കുന്നത്. രാത്രി വാഹനങ്ങള്‍ സ്റ്റാന്‍ഡില്‍ ഇടിക്കുന്നത് പതിവാണെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു. സ്റ്റാന്‍ഡ് മാറ്റുകയും റോഡിലെ കുഴിയടയ്ക്കുകയും ചെയ്യണമെന്നാണ് നാട്ടുകാരുട ആവശ്യം.
|
|
|
|
|