ആഗസ്റ്റ് 2024 ബുധാനഴ്ച

1200 ചിങ്ങം 12

ലക്കം 1 വാല്യം 74

പേജുകള്‍: 1   2  3   4

നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത

It does not matter how slowly you go as long as do not stop.

Confucius

(4)

28

രാസലഹരിയുടെ ഉറവിടം തേടിപ്പോയപ്പോNd പിടിയിലായത് സിനിമാ നിർമാതാവ്; ലാബും കണ്ടെത്തി...

തൃശൂര്‍  രണ്ടരക്കിലോഗ്രാം രാസലഹരിയുമായി യുവാവ് പിടിക്കപ്പെട്ട സംഭവം ചികഞ്ഞുപോയ സിറ്റി പൊലീസ് ഹൈദരാബാദില്‍ കണ്ടെത്തിയതു വന്‍ രാസലഹരി നിർമാണശാല. ലാബിന്റെ ഉടമയും റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനും ശതകോടീശ്വരനും സിനിമാ നിർമാതാവുമായ വെങ്കട നരസിംഹരാജു അടക്കമുള്ളവരെ പിടികൂടാന്‍ കഴിഞ്ഞതും സിറ്റി പൊലീസിന‍ു വലിയ നേട്ടമായി. ഹൈദരാബാദില്‍ പ്രവർത്തിച്ചിരുന്ന കെമിക്കല്‍ ലാബും വൻതോതില്‍ രാസലഹരി ഉൽപാദിപ്പിച്ചു വിറ്റഴിച്ചിരുന്നതായി വ്യക്തമായി.

വിശദമായി വായിക്കുക. . .

ആരവത്തോടെ കരുനീക്കം; തായംകളി മത്സരാവേശത്തിലേക്ക് നാടുണരുന്നു...

എരുമപ്പെട്ടി ഓണാഘോഷത്തിന് ആരവം കുറിച്ച് നാട്ടിൻപുറങ്ങളില്‍ തായംകളി മത്സരങ്ങള്‍ക്ക് തുടക്കമായി.‍ വൈകുന്നേരങ്ങളിള്‍ ആവേശാന്തരീക്ഷത്തിലാണ് അത്യധികം വീറോടെ നടക്കുന്ന തായംകളി. പണ്ടെല്ലാം ഓണക്കാലത്ത് വീട്ടുമുറ്റങ്ങളില്‍ മാത്രം ഒതുങ്ങിനിന്നിരുന്ന തായംകളി ഇന്ന് പല സ്ഥലത്തും ആഴ്ചകളോളം നീളുന്ന വലിയ മത്സരങ്ങളോ ടൂർണമെന്റുകളോ  ആയി മാറിയിരിക്കുന്നു. ജില്ലയിലെ ഓണക്കാലത്തെ പ്രധാന ഓണക്കളിയാണ് തായംകളി. നിന്ന് തായം കളിക്കാതെ ഒന്നു വേഗം വാടോ എന്നൊരു നാട്ടുപ്രയോഗം തന്നെ തൃശൂര്‍ ഭാഷയിലുണ്ട്.

വായന തുടരുക . . .

സർക്കാരിന്റെ കൈരളി, ശ്രീ തിയറ്ററുകൾ അടഞ്ഞുകിടക്കാന്‍ തുടങ്ങിയിട്ടു 15 മാസം...

തൃശൂര്‍  പണംവാരിപ്പടങ്ങള്‍ തിയറ്ററുകളില്‍ നിറയുമ്പോഴും സർക്കാരിന്റെ കൈരളി, ശ്രീ തിയറ്ററുകള്‍ അടഞ്ഞുകിടക്കാന്‍ തുടങ്ങിയിട്ടു 15 മാസം. അത്യാധുനിക സൗകര്യങ്ങളോടെ നവീകരണം പൂർത്തിയാക്കി തിയറ്റര്‍ ഒക്ടോബര്‍ 31നു മുൻപായി തുറന്നു പ്രവർത്തിക്കാന്‍ കഴിയുമെന്നു പ്രതീക്ഷിക്കുന്നതായി ജൂലൈ 10നു നിയമസഭയിലെ മറുപടിയില്‍ മന്ത്രി വ്യക്തമാക്കിയിരുന്നെങ്കിലും നിര്‍മാണം എങ്ങുമെത്തിയില്ല.

വായന തുടരുക . . .

തൃത്തല്ലൂരില്‍ ലോറിയും ബസും കൂട്ടിയിടിച്ചു; ലോറി ഡ്രൈവർര്‍ മരിച്ചു, 32 പേർക്ക് പരിക്ക് ......

വാടാനപ്പള്ളി : ദേശീയപാത 66-ലെ തൃത്തല്ലൂര്‍ മീൻചന്ത സ്റ്റോപ്പിന് സമീപം സ്വകാര്യബസും ലോറിയും കൂട്ടിയിടിച്ച് ലോറി ഡ്രൈവര്‍ മരിച്ചു. ബസിലുണ്ടായിരുന്ന 32 പേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.20-നായിരുന്നു അപകടം. കൊടുങ്ങല്ലൂരില്‍ നിന്ന്‌ ഗുരുവായൂരിലേക്ക് പോകുകയായിരുന്ന ബനാസിനി ബസും എതിരേ വന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. ലോറി ഡ്രൈവര്‍ തമിഴ്‌നാട് ഈറോഡ് സ്വദേശി അരുണ്‍ (35) ആണ് മരിച്ചത്.

വായന തുടരുക . ..

വിദൂരം സ്വപ്നം, ദുർഘടം യാത്ര......

കൊടുങ്ങല്ലൂര്‍ : കൊടുങ്ങല്ലൂര്‍-ഷൊർണൂര്‍ കോണ്‍ക്രീറ്റ് റോഡ് നിർമാണം കൊടുങ്ങല്ലൂര്‍ നഗരത്തിലെത്താന്‍ ഇനിയും വർഷങ്ങള്‍ വേണ്ടിവരും. അതുവരെ കൊടുങ്ങല്ലൂര്‍ കിഴക്കേനട മുതല്‍ നഗരസഭാ അതിർത്തിയായ കരൂപ്പടന്ന പാലം വരെയുള്ള അഞ്ച് കിലോ മീറ്റർ ദൂരം പിന്നിടാണ് സര്‍ക്കസ് വശമുള്ളവര്‍ക്കേ സാധിക്കൂ എന്ന സ്ഥിതിയാണ്. തകർന്നുതരിപ്പണമായ റോഡില്‍ യാത്രചെയ്യുന്നവരുടെ ആരോഗ്യവും വാഹനങ്ങളുടെ സ്ഥിതിയും ദിനംപ്രതി വഷളാകുകയാണ്.

വായന തുടരുക .  . .

ഗവ. മെഡിക്കല്‍ കോളേജ്‌: അടഞ്ഞുകിടക്കുന്ന കെട്ടിടങ്ങള്‍ തുറക്കും

മെഡിക്കല്‍ കോളേജ് : ഗവ. മെഡിക്കല്‍ കോളേജില്‍ ഉദ്ഘാടനം കഴിഞ്ഞിട്ടും വെറുതേ കിടക്കുന്ന വിവിധ വിഭാഗങ്ങൾക്കായുള്ള കെട്ടിടങ്ങള്‍ തുറക്കാന്‍ തീരുമാനം. ചൊവ്വാഴ്ച ചേര്‍ന്ന എച്ച്.ഡി.എസ്. എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് തീരുമാനമെടുത്തത്‌. ആശ്വാസ് വാടകവീട്, പേവാര്‍ഡിന്റെ രണ്ടാംനില, ഗസ്റ്റ് ഹൗസ്, ഇന്‍ഫെര്‍ട്ടിലിറ്റി ക്ലിനിക്ക് തുടങ്ങിയവയാണ് തുറക്കുക. ഇവിടേക്ക് ആവശ്യമായ ജീവനക്കാരെ എച്ച്.ഡി.എസ്. മുഖേന നിയമിക്കും. ഫര്‍ണിച്ചറും എച്ച്.ഡി.എസ്. മുഖേന വാങ്ങും.

വായന തുടരുക . . .

തൃശൂർ ജില്ലയില്‍ ഇന്ന് (28-08-2024); അറിയാന്‍, ഓര്‍ക്കാന്‍... 

 

 

 

 

 

 

 

 

പ്രാദേശിക വാര്‍ത്തകള്‍ ....

പാലപ്പിള്ളി ചൊക്കനയിൽ മുപ്ലി പുഴയിലെ ഓവില്‍ കുടുങ്ങി യുവാവ് മരിച്ച സംഭവം;

ഹാരിസണ്‍ കമ്പനിക്കെതിരെ പ്രതിഷേധം...

വീഡിയോ വാർത്ത കാണാൻ ഇവിടെ  ക്ലിക്ക് ചെയ്യുക..

വിദ്യാധരന്‍ മാസ്റ്ററെ ആദരിച്ചു....

വിശദമായ വാര്‍ത്ത അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക...

എസ് ടി സീറ്റിലേക്ക് 30 വരെ അപേക്ഷിക്കാം

ചേർപ്പ് ഐ ടി ഐ യില്‍ എസ് ടി സീറ്റിലേക്ക് സംവരണം ചെയ്തിട്ടുള്ള ഒഴിവുകളിലേക്ക് ഓഫ് ലൈനായി ആഗസ്റ്റ് 30, 3 മണി വരെ അപേക്ഷിക്കാം. അപേക്ഷ ഫോറം 100 രൂപയ്ക്ക് ഐ ടി യില്‍ നിന്ന് ലഭിക്കും.

ബ്ലോക്ക് പഞ്ചായത്ത് ഓഫീസുകള്‍ക്ക് മുന്‍പില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ ധര്‍ണ നടത്തി

വാര്‍ത്ത കാണാന്‍ ഇവിടെ‍ ക്ലിക്ക് ചെയ്യുക

സൈറ്റ് അസിസ്റ്റന്റിനെ ആവശ്യമുണ്ട്‌

Daddy Builders

Designing and Constructions

Trikkur

Ph: 9930813042

മറ്റത്തൂരില്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസ് മാര്‍ച്ചും ധര്‍ണയും നടത്തി

വയനാടിനായി ആക്രി ശേഖരിച്ച് റെഡ് എലമെന്റ് ക്ലബ്ബ് പ്രവര്‍ത്തകര്‍

കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിലുള്ള ചെങ്ങാലൂര്‍ കര്‍ഷക കൂട്ടായ്മയും നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ സമിതിയും ചേര്‍ന്ന് ചെങ്ങാലൂര്‍ ചിറയങ്ങാട്ടുപാടത്ത് നെല്‍കൃഷി പാഠശാല സംഘടിപ്പിച്ചു

മറ്റത്തൂരില്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസ് മാര്‍ച്ചും ധര്‍ണയും നടത്തി

വയനാടിനായി ആക്രി ശേഖരിച്ച് റെഡ് എലമെന്റ് ക്ലബ്ബ് പ്രവര്‍ത്തകര്‍

 

കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിലുള്ള ചെങ്ങാലൂര്‍ കര്‍ഷക കൂട്ടായ്മയും നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ സമിതിയും ചേര്‍ന്ന് ചെങ്ങാലൂര്‍ ചിറയങ്ങാട്ടുപാടത്ത് നെല്‍കൃഷി പാഠശാല സംഘടിപ്പിച്ചു

മറ്റത്തൂരില്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസ് മാര്‍ച്ചും ധര്‍ണയും നടത്തി

വയനാടിനായി ആക്രി ശേഖരിച്ച് റെഡ് എലമെന്റ് ക്ലബ്ബ് പ്രവര്‍ത്തകര്‍'>

പുതുക്കാട് നടക്കുന്ന കേരളവിഷന്‍ നെക്‌സസ് വിദ്യാഭ്യാസ പുരസ്‌കാര വിതരണം 2024 തത്സമയ സംപ്രേക്ഷണം കാണുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

കാറില്‍ കടത്തുകയായിരുന്ന അനധികൃത പടക്കങ്ങള്‍ പിടിച്ചെടുത്തു

വാര്‍ത്ത കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ചെങ്ങാലൂര്‍ ചിറയങ്ങാട്ടുപാടത്ത് നെല്‍കൃഷി പാഠശാല സംഘടിപ്പിച്ചു

വാര്‍ത്ത കാണാന്‍ താഴെ നല്‍കിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

വയനാട് വാർത്തകള്‍ .....

കേരളത്തില്‍ 5 ദിവസം വ്യാപകമായ മഴ; വിവിധ ജില്ലകളിൽ മുന്നറിയിപ്പ് ...

കോളറ: പ്രതിരോധ പ്രവർത്തനങ്ങള്‍ ഊർജിതം...

നോവിന്റെ 28 ദിനങ്ങള്‍ മറക്കാം; കൈപിടിച്ചുയർത്താം ഈ മനസ്സുകളെ...

 താൽക്കാലികമായി പുനരധിവസിപ്പിച്ചത് 2569 പേരെ...

പാടത്ത് വർണജാലമൊരുക്കി പ്രസീദിന്റെ നെല്‍വിത്തുകള്‍...

 

മേപ്പാടി സ്കൂളിൽ വെള്ളാർമല ജിവിഎച്ച്എസ്എസിന് പുനർജനി...

വയനാട് ജില്ലയില്‍ ഇന്ന് (28-08-2024); അറിയാന്‍, ഓര്‍ക്കാന്‍...

ചെളിയില്‍ പൂണ്ടുപോയ മനുഷ്യര്‍ക്കൊപ്പം നിന്ന് രക്ഷാദൗത്യം; സമാനതകളില്ലാത്ത പ്രവര്‍ത്തനം...

തുരന്നുതുരന്ന് ഒരുനാട് ഇല്ലാതാവുന്നു......

മീനങ്ങാടിയില്‍ കെ.എസ്.ആർ.ടി.സി. ബസും പിക്കപ്പ് ജീപ്പും കൂട്ടിയിടിച്ച് 10 പേർക്ക് പരിക്ക്

ബസ് സർവീസുകളും ഡ്യൂട്ടിയും തോന്നിയപോലെ......

ബസ് സര്‍വീസുകളും ഡ്യൂട്ടിയും തോന്നിയപോലെ......

എം.ഡി.എം.എ.യുമായി ഒരാള്‍ അറസ്റ്റില്‍......

സഹപാഠിക്ക് കൈത്താങ്ങായി അമ്പലവയല്‍ ജി.വി.എച്ച്.എസ്.എസിലെ പൂർവവിദ്യാർഥികള്‍......

ആധാരമെഴുത്ത് അസോസിയേഷന്റെ കൈത്താങ്ങ്......

THINK COMPUTER

THINK ABACUS

THE IT Solution

providers

Since 1986. Touch Us 9745397722

വേട്ടക്കാരനും ഇരയും ഒന്നിച്ചിരിക്കുന്ന കോൺക്ലേവ് നടത്താൻ ബിജെപി അനുവദിക്കില്ലെന്ന് കെ സുരേന്ദ്രൻ by Shaji Padmanabhan9 hours ago

വേട്ടക്കാരനും ഇരയും ഒന്നിച്ചിരിക്കുന്ന കോൺക്ലേവ് നടത്താൻ ബിജെപി അനുവദിക്കില്ലെന്ന് കെ സുരേന്ദ്രൻ. ബിജെപി പട്ടികജാതി മോർച്ച കൊല്ലം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അയ്യങ്കാളി ജയന്തി ആഘോഷം ചിന്നക്കടയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുകേഷിനെതിരെ പത്തിരട്ടി പരാതികൾ അണിയറയിൽ കാത്തിരിപ്പുണ്ടെന്നും സ്വന്തക്കാരുടെ കാര്യം വരുമ്പോൾ സിപിഎം എല്ലാം മറച്ചുവെക്കുന്നതാണ് പതിവെന്നും അദ്ദേഹം പറഞ്ഞു.


ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനെയും ലോറിയെയും കണ്ടെത്താൻ ഡ്രഡ്‌ജർ എത്തിക്കുമെന്ന് കർണാടക സർക്കാർ

ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനെയും ലോറിയെയും കണ്ടെത്താൻ ഡ്രഡ്‌ജർ എത്തിക്കുമെന്ന് കർണാടക സർക്കാർ. ഗോവയിൽ നിന്ന് ഡ്രഡ്ജർ കൊണ്ട് വരാൻ ഉള്ള ചെലവ് പൂർണമായും സംസ്ഥാനസർക്കാർ വഹിക്കും. ഇത് സംബന്ധിച്ച് അർജുൻ്റെ കുടുംബത്തിന് മുഖ്യമന്ത്രി സിദ്ധരാമയ്യ ഉറപ്പ് നൽകി. ഡ്രഡ്ജർ കൊണ്ടുവന്ന് എത്രയും വേഗം തെരച്ചിൽ പുനരാരംഭിക്കണമെന്നാണ് ഇന്ന് നടന്ന കൂടിക്കാഴ്ചയിൽ അർജുൻ്റെ കുടുംബം ആവശ്യപ്പെട്ടത്. എത്രയും പെട്ടെന്ന് ഡ്രഡ്ജർ കൊണ്ട് വരാൻ നടപടി ഉണ്ടാവുമെന്നാണ് സംഘം പ്രതീക്ഷിക്കുന്നത്.


മഹാത്മ അയ്യങ്കാളിയുടെ 161- ആം ജയന്തി ആഘോഷങ്ങൾ സംസ്ഥാനത്ത് വിപുലമായി ആചരിച്ചു

മഹാത്മ അയ്യങ്കാളിയുടെ 161- ആം ജയന്തി ആഘോഷങ്ങൾ സംസ്ഥാനത്ത് വിപുലമായി ആചരിച്ചു.മുഖ്യമന്ത്രി പിണറായി വിജയൻ തിരുവന്തപുരം അയ്യങ്കാളി ഹാളിൽ നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. കേരളത്തെ ഇന്നത്തെ നിലയിലേക്ക് മാറ്റിയെടുത്തതിൽ അയ്യങ്കാളി അടക്കമുള്ള നവോത്ഥാന നായകരുടെ പങ്ക് വിസ്മരിക്കാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.പ്രാകൃത കാലത്തെ മാറ്റിയെടുക്കാൻ കഴിഞ്ഞത് ഉജ്ജ്വലമായ പോരാട്ടങ്ങളിലൂടെയാണ്.ആ പോരാട്ട വഴിയിലെ ഉജ്ജ്വല നക്ഷത്രമാണ് മഹാത്മാ അയ്യങ്കാളിയെന്നും പിണറായി വിജയൻ പറഞ്ഞു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തവണ അയ്യങ്കാളി ദിനം ആചരിക്കുന്നതെന്ന് പിണറായി വിജയൻ പറഞ്ഞു.

ഇന്നത്തെ സ്വർണ്ണവില

22 കാരറ്റ് 1 ഗ്രാം

6,715

24 കാരറ്റ് 1 ഗ്രാം

7,325

വെള്ളി നിരക്ക്

1 ഗ്രാം

93.50

ഇന്നത്തെ ഓഹരി വിപണി

ബി. എസ്. ഇ

1,785.56

+73.80 (0.090%)ഇന്ന്



Your Suggestions and opinions are stepping stones to our success. Don't forget to comment.Click me.
Edited and published by Abacus Ager. Mobile 9745397722 Email :[email protected]

Courtesy to : HT,TIE,Dailysnewslive.in,Kallur-Aballur WA group, Pudukad News, 24 News, Mathrubhumi News, Manorama online desk and Asianet News