|
ആഗസ്റ്റ് 2024 ഞയറാഴാച്ച 1200 ചിങ്ങം 09 |

|
ലക്കം 1 വാല്യം 71 |
|
നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത |
|
സത്യമേ ചൊല്ലാവൂ ധർമ്മമേ ചെയ്യാവൂ നല്ലതെ നൽകാവൂ വേണ്ടതേ വാങ്ങാവൂ. കുഞ്ഞുണ്ണി മാഷ്.
|
|
(1) |
|
25 |
|
ചരിത്രത്തിൽ നിന്ന് . . . അമേരിക്കൻ ബഹിരാകാശ യാത്രികനായ നീൽ ആംസ്ട്രോങ് — ചന്ദ്രനിൽ ആദ്യമായി കാലുകുത്തിയ വ്യക്തി , ഈ സംഭവത്തെ “[ഒരു] മനുഷ്യന് ഒരു ചെറിയ ചുവടുവെപ്പ്, മനുഷ്യരാശിക്ക് ഒരു വലിയ കുതിച്ചുചാട്ടം” എന്ന് അദ്ദേഹം വിശേഷിപ്പിച്ചു—82-ാം വയസ്സിൽ 25-12-2012ൽ അന്തരിച്ചു. കോൺസ്റ്റൻ്റൈൻ ഒന്നാമൻ ചക്രവർത്തി വിളിച്ച ക്രിസ്ത്യൻ സഭയുടെ ആദ്യത്തെ എക്യുമെനിക്കൽ കൗൺസിൽ ഓഫ് നിസിയ കൗൺസിൽ, അരിയനിസത്തിൻ്റെ വിവാദം അവസാനിപ്പിച്ചു , പിതാവായ ദൈവത്തിന് പുത്രനായ ദൈവത്തിന് തുല്യമായ സ്ഥാനമുണ്ടെന്ന് നിഗമനം ചെയ്തു. 1944-ലെ ഈ ദിവസം, നോർമണ്ടിയിലെ സഖ്യസേനയുടെ അധിനിവേശത്തിന് ഏകദേശം രണ്ട് മാസങ്ങൾക്ക് ശേഷം , ജനറൽ ജാക്ക്-ഫിലിപ്പ് ലെക്ലർക്കിൻ്റെ കീഴിലുള്ള സ്വതന്ത്ര ഫ്രഞ്ച് 2-ആം കവചിത ഡിവിഷൻ നഗരത്തിൽ പ്രവേശിച്ചതിനാൽ ജർമ്മൻ അധിനിവേശക്കാരിൽ നിന്ന് പാരീസ് മോചിപ്പിക്കപ്പെട്ടു . സംസ്ഥാനത്ത് ആരോഗ്യ രംഗത്ത് സൗകര്യങ്ങള്‍ക്കായി കൂടുതല്‍ പദ്ധതികള്‍ക്ക് അനുമതി ലഭ്യമായതായി മന്ത്രി വീണാ ജോര്‍ജ് സംസ്ഥാനത്ത് ആരോഗ്യ രംഗത്ത് സൗകര്യങ്ങള്‍ക്കായി കൂടുതല്‍ പദ്ധതികള്‍ക്ക് അനുമതി ലഭ്യമായതായി മന്ത്രി വീണാ ജോര്‍ജ്. ദേശീയ ആരോഗ്യ ദൗത്യം മുഖേന, കേരളം നടപ്പാക്കുന്ന 2024-25ലെ വാര്‍ഷിക പദ്ധതികള്‍ക്കാണ് അനുമതി ലഭ്യമായത്. 69.35 കോടി രൂപയുടെ പ്രവർത്തനങ്ങൾക്കാണ് കേന്ദ്ര അംഗീകാരം ലഭിച്ചത്. 60 ശതമാനം കേന്ദ്ര ഫണ്ടും 40 ശതമാനം സംസ്ഥാന ഫണ്ടും ഉപയോഗിച്ചാണ് പദ്ധതികള്‍ നടപ്പിലാക്കുന്നത്. ആശുപത്രികളില്‍ നടന്നു വരുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പുറമേയാണ് ഈ പദ്ധതികള്‍ അനുദിച്ചതെന്നും മന്ത്രി വ്യക്തമാക്കി. സജി ചെറിയാൻ രാജി വെക്കണമെന്ന് വിഡി സതീശൻ വേട്ടക്കാരെ സംരക്ഷിക്കാൻ ഇറങ്ങിയ സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ രാജി വെയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സാംസ്‌കാരിക മന്ത്രി പരസ്യമായി രംഗത്ത് ഇറങ്ങി വേട്ടക്കാരെ സംരക്ഷിക്കാൻ ശ്രമിച്ചത് കേരളത്തിന് അപമാനമാണ്. മന്ത്രി സജി ചെറിയാനോട് മുഖ്യമന്ത്രി രാജി ചോദിച്ചു വാങ്ങണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. രഞ്ജിത്തിന്റെയും സിദ്ദിഖിന്‍റെയും രാജി സ്വാഗതം ചെയ്യുന്നുവെന്നും സതീശൻ പ്രതികരിച്ചു. രഞ്ജിത്തിന്‍റെ രാജി അദ്ദേഹം ചെയ്ത തെറ്റ് സമ്മതിക്കുന്നതിന് തുല്യമാണെന്ന് ശ്രീലേഖ മിത്ര രഞ‌്ജിത്തിന്‍റെ രാജിയില്‍ സന്തോഷമോ ദു:ഖമോ ഇല്ല എന്നാൽ രഞ്ജിത്തിന്‍റെ രാജി അദ്ദേഹം ചെയ്ത തെറ്റ് സമ്മതിക്കുന്നതിന് തുല്യമാണെന്ന് രഞ്ജിത്തിനെതിരെ ആരോപണം ഉന്നയിച്ച ശ്രീലേഖ മിത്ര. നിരവധിപ്പേര്‍ക്ക് ഇത്തരം അനുഭവം ഉണ്ടായിട്ടുണ്ട്. രഞ്ജിത്ത് അവസാനത്തെയാളല്ല. രഞ്ജിത്തിനെതിരെ നിയമനടപടിക്ക് ഇല്ല. താന്‍ ഒരു പാത ഈകാര്യത്തില്‍ കാണിച്ചിട്ടുണ്ട്. അതില്‍ പലരും പിന്തുടരും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും ശ്രീലേഖ പറഞ്ഞു. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും രഞ്ജിത്ത് രാജിവച്ചതിന് ശേഷം ആദ്യമായി പ്രതികരിക്കുകയായിരുന്നു ശ്രീലേഖ മിത്ര. രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജി വെച്ചു സംവിധായകന്‍ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജി വെച്ചു. രഞ്ജിത്ത് രാജി വയ്ക്കേണ്ടത് അനിവാര്യമാണെന്ന് എൽഡിഎഫ് നിലപാട് സ്വീകരിച്ചതിന് പിന്നാലെയാണ് രഞ്ജിത്ത് രാജി വെക്കാന്‍ നിര്‍ബന്ധിതനായത്. സിനിമാ ചർച്ചകൾക്കിടെ രഞ്ജിത്ത് മോശമായി പെരുമാറിയെന്ന ബംഗാളി നടിയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് രഞ്ജിത്തിന്‍റെ രാജി. വയനാട്ടിലുള്ള രഞ്ജിത്ത് ഇന്നലെ തന്നെ കാറിൽ നിന്ന് ഓദ്യോഗിക നെയിം ബോർഡ് മാറ്റിയിരുന്നു. തീവണ്ടി ടിക്കറ്റുകൾ വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു. 9745397722 |
|
പാർലമെൻ്റ് ഹൗസ്, ന്യൂഡൽഹി.... |
|
"പാർലമെൻ്റ് ഹൗസ്, ഇന്ത്യ", "സൻസദ് ഭവൻ" എന്നിവ ഇവിടെ റീഡയറക്ട് ചെയ്യുന്നു. 1947-2023 കാലഘട്ടത്തിൽ ഉപയോഗിച്ച കെട്ടിടത്തിന്, ന്യൂ ഡൽഹിയിലെ പഴയ പാർലമെൻ്റ് ഹൗസ് കാണുക . ഇന്ത്യൻ പാർലമെൻ്റിൻ്റെ ആസ്ഥാനമാണ് ന്യൂഡൽഹിയിലെ പാർലമെൻ്റ് ഹൗസ് . ഇന്ത്യയുടെ ഉഭയകക്ഷി പാർലമെൻ്റിൽ യഥാക്രമം താഴ്ന്നതും ഉപരിസഭകളുമായ ലോക്‌സഭയും രാജ്യസഭയും ഇവിടെയുണ്ട് |
|
വയനാട് ഉരുള്‍പ്പൊട്ടലിൽ കാണാതായവർക്കായി ആനടിക്കാപ്പ് മുതല്‍ സൂചിപ്പാറ വരെ നടത്തിയ തെരച്ചിലില്‍ ആറ് ശരീരഭാഗങ്ങള്‍ ഇന്ന് കണ്ടെത്തി വയനാട് ഉരുള്‍പ്പൊട്ടലിൽ കാണാതായവർക്കായി ആനടിക്കാപ്പ് മുതല്‍ സൂചിപ്പാറ വരെ നടത്തിയ തെരച്ചിലില്‍ ആറ് ശരീരഭാഗങ്ങള്‍ ഇന്ന് കണ്ടെത്തി. പ്രത്യേക സംഘത്തെ നിയോഗിച്ചുള്ള തെരച്ചില്‍ കാണാതായവരുടെ ബന്ധുകള്‍ ആവശ്യപ്പെട്ടത് പ്രകാരമായിരുന്നു. എൻഡിആർഎഫ്, സ്പെഷ്യല്‍ ഓപ്പറേഷൻ ഗ്രൂപ്പ്, ഫയർഫോഴ്സ്, സന്നദ്ധപ്രവർത്തകർ തുടങ്ങി 14 അംഗ ടീമാണ് ഇന്ന് മേഖലയില്‍ തെരച്ചില്‍ നടത്തിയത്. അർജുനായുള്ള തെരച്ചിൽ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി ഡ്രെഡ്ജിംഗ് തുടങ്ങണമെന്ന ആവശ്യവുമായി കേരള നേതാക്കൾ കർണാടക മുഖ്യമന്ത്രിയെ കാണും
കർണാടക ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള തെരച്ചിൽ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി ഡ്രെഡ്ജിംഗ് തുടങ്ങണമെന്ന ആവശ്യവുമായി കേരള നേതാക്കൾ കർണാടക മുഖ്യമന്ത്രിയെ കാണും. എംകെ രാഘവൻ എംപി, മഞ്ചേശ്വരം എംഎൽഎ എകെഎം അഷ്റഫ്, കാർവാർ എംഎൽഎ സതീശ് സെയ്ൽ, അർജുൻ്റെ ബന്ധുക്കൾ എന്നിവരാണ് 28 ന് കർണാടക മുഖ്യമന്ത്രിയെ കാണുക. ഡ്രെസ്ജിംഗ് മെഷീൻ കൊണ്ട് വന്ന് തെരച്ചിൽ പുനരാരംഭിക്കണം എന്നാണ് ആവശ്യം. ഡ്രെഡ്ജർ കൊണ്ടുവരാൻ 96 ലക്ഷം രൂപ ചെലവാകുമെന്ന് കാണിച്ച് പ്രിൻസിപ്പൽ സെക്രട്ടറിക്ക് കത്തയച്ചിരുന്നു. കടപ്പാട്സിദ്ദിഖിൻ്റേയും,രഞ്ജിത്തിൻ്റെയുംരാജിയിൽ പ്രതികരിച്ച് മന്ത്രി വീണാ ജോർജ് അമ്മ ജനറൽ സെക്രട്ടറി സിദ്ദിഖിൻ്റേയും ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിൻ്റെയും രാജിയുമായി ബന്ധപ്പെട്ട് ഒരാളെയും രക്ഷപ്പെടാൻ അനുവദിക്കില്ലെന്ന് മന്ത്രി വീണാ ജോർജ് വ്യക്തമാക്കി. ഇരയാക്കപ്പെട്ടവർക്ക് കേസ് നൽകാൻ സഹായം ആവശ്യമെങ്കിൽ ലഭ്യമാക്കും. പരാതി കിട്ടാതെ തന്നെ കേസെടുക്കാനുള്ള വകുപ്പുണ്ടോ എന്ന് നിയമവിദഗ്ധരുമായി ആലോചിക്കും. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ പേജുകൾ ഒഴിവാക്കിയതിനെ കുറിച്ച് കോടതിയിൽ സർക്കാർ പറയുമെന്നും മന്ത്രി പറഞ്ഞു. തനിക്കെതിരെ നടി ഉയര്‍ത്തിയ ആരോപണത്തിന്‍റെ വെളിച്ചത്തിലാണ് രാജിയെന്ന് സിദ്ദിഖ് അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് തന്‍റെ ഔദ്യോഗികമായ രാജി മോഹന്‍ലാലിന് നല്‍കിയെന്ന് നടൻ സിദ്ദിഖ് സ്ഥികരീച്ചു. തനിക്കെതിരെ നടി ഉയര്‍ത്തിയ ആരോപണത്തിന്‍റെ വെളിച്ചത്തിലാണ് രാജിയെന്നും, അതേ സമയം തനിക്കെതിരായ ആരോപണത്തില്‍ ഇപ്പോള്‍ പ്രതികരിക്കാന്‍ ഇല്ലെന്നും സിദ്ദിഖ് പറഞ്ഞു. 2016 ല്‍ പ്രായപൂര്‍ത്തിയാകും മുന്‍പ് പീഡിപ്പിച്ചുവെന്ന് യുവ നടി ഉയര്‍ത്തിയ ആരോപണത്തിന് പിന്നാലെ നടന്‍ സിദ്ദിഖ് അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും രാജിവച്ചത്. താര സംഘടനയായ അമ്മയുടെ പ്രസിഡന്‍റ് മോഹന്‍ലാലിനാണ് സിദ്ദിഖ് കത്ത് നല്‍കിയത്. സിനിമാ മേഖലയിലെ ലൈംഗിക പരാതികള്‍ അന്വേഷിക്കാന്‍ സര്‍ക്കാര്‍; പ്രത്യേക സംഘത്തെ നിയോഗിക്കും ചലച്ചിത്ര മേഖലയിലെ ലൈംഗിക ചൂഷണവുമായി ബന്ധപ്പെട്ട പരാതികള്‍ അന്വേഷിക്കാന്‍ സര്‍ക്കാര്‍. ആരോപണങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കും. മുഖ്യമന്ത്രിയും സംസ്ഥാന പൊലീസ് മേധാവിയും കൂടിക്കാഴ്ച നടത്തി. ആരോപണം ഉന്നയിക്കുന്നവര്‍ പരാതിയില്‍ ഉറച്ച് നില്‍ക്കുകയാണെങ്കില്‍ കേസെടുക്കനാണ് സര്‍ക്കാര്‍ നീക്കം. നിയമോപദേശം ലഭിച്ചതിനെ തുടര്‍ന്നാണ് അന്വേഷണത്തിന് സര്‍ക്കാര്‍ തയാറെടുക്കുന്നത്. നങ്ങളുടെ പ്രതികരണങ്ങള്‍, അഭിപ്രായങ്ങള്‍ ഞങ്ങളെ അറിയിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെടയ്യുക . ഇ സേവനങ്ങള്‍ Call 9745397722 Online Any kind of IT/ Cmputer |
|
ആരെയും സംരക്ഷിക്കാനുള്ള ബാധ്യത സർക്കാരിനില്ലെന്ന് സജി ചെറിയാൻ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം സംവിധായകൻ രഞ്ജിത്ത് രാജി വെച്ചതിന് പിന്നാലെ സർക്കാർ ഇരയോടൊപ്പമാണ്, വേട്ടക്കാരനൊപ്പമല്ലെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പ്രതികരിച്ചു. ആരെയും സംരക്ഷിക്കാനുള്ള ബാധ്യത സർക്കാരിനില്ല. മാധ്യമങ്ങൾ സർക്കാരിനെ താറടിച്ചെന്നും മന്ത്രി കുറ്റപ്പെടുത്തി. എനിക്ക് മൂന്ന് പെൺകുട്ടികളാണ്, സ്ത്രീകൾക്ക് എതിരെയുള്ള ഏതൊരു നീക്കത്തെയും ശക്തമായി ചെറുക്കുന്ന ആളാണ് താനെന്നും മന്ത്രി കൂട്ടിച്ചേർത്തു. നടൻ സിദ്ധിഖിനെതിരെ കൊച്ചി പൊലീസ് കമ്മീഷണർക്ക് വൈറ്റില സ്വദേശിയുടെ പരാതി യുവ നടി രേവതി സമ്പത്തിന്റെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിൽ നടൻ സിദ്ധിഖിനെതിരെ കൊച്ചി പൊലീസ് കമ്മീഷണർക്ക് വൈറ്റില സ്വദേശി പരാതി നൽകി. സിദ്ധിഖിനെതിരെ പോക്സോ ചുമത്തണമെന്നാണ് പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. യുവ നടി രേവതി സമ്പത്ത് ഇന്നലെയാണ് സിദ്ദിഖിനെതിരെ ഗുരുതര ലൈംഗിക ആരോപണം ഉന്നയിച്ചത്. രേവതി സമ്പത്തിന്‍റെ ആരോപണങ്ങളിൽ പൊലീസ് കേസെടുത്തേക്കുമെന്നാണ് സൂചന. സർക്കാരിന് നടപടികളുമായി മുന്നോട്ട് പോകാമെന്ന് നിയമോപദേശം ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‍റെ പശ്ചാത്തലത്തില്‍ വന്ന വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ സർക്കാരിന് നടപടികളുമായി മുന്നോട്ട് പോകാമെന്ന് നിയമോപദേശം. റിപ്പോർട്ടുമായി ബന്ധപ്പെട്ട് ഡിജിപി ഓഫിസിനോട് സർക്കാർ അഭിപ്രായം തേടിയിരുന്നു. ഡയറക്ടർ ജനറൽ ഓഫ് പ്രൊസക്ഷൻ ആണ് നിയമോപദേശം നൽകിയത്, നിലവിലെ സാഹചര്യത്തിൽ പരാതി കിട്ടണം എന്ന് നിർബന്ധമില്ല, സർക്കാരിന് ആരോപണം പരിശോധിക്കാം, പോക്സോ ആണെങ്കിൽ നിയമനടപടികൾ തുടങ്ങാം, പൊതു ജന മദ്ധ്യത്തിൽ ഉയർന്നുവന്ന കാര്യങ്ങൾ ശ്രദ്ധയിൽപെട്ട സർക്കാരിന ആവശ്യമായ തുടർ നടപടി എടുക്കാം എന്നാണ് നിയമോപദേശം. സംസ്ഥാനത്ത് സ്ത്രീ സുരക്ഷ അവതാളത്തിലാണെന്നും മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്നും കെ.സുരേന്ദ്രൻ സംസ്ഥാനത്ത് സ്ത്രീ സുരക്ഷ അവതാളത്തിലാണെന്നും മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്നും കെ.സുരേന്ദ്രൻ . നടൻ സിദ്ദിഖിനെതിരായി പൊലീസിൽ പരാതി നൽകിയിരുന്നു. എന്നിട്ടും അന്ന്ഒരു നടപടിയും ഉണ്ടായിട്ടില്ല എന്നാണ് അതിക്രമത്തിനിരയായ അതിജീവിത പറഞ്ഞത്. പൊലീസിൽ പരാതി നൽകിയാൽ അന്വേഷിക്കാം എന്നായിരുന്നു നേരത്തെ മന്ത്രിമാർ പറഞ്ഞിരുന്നത്. സംസ്ഥാനത്തിന്റെ ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയാണ് ഇതിന് മറുപടി പറയേണ്ടത്. |
|
|
|
|