ആഗസ്റ്റ് 2024

ഞയറാഴാച്ച

1200 ചിങ്ങം 09

ലക്കം 1 വാല്യം 71

പേജുകള്‍: 1   2  3   4

നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത

സത്യമേ ചൊല്ലാവൂ

ധർമ്മമേ ചെയ്യാവൂ

നല്ലതെ നൽകാവൂ

വേണ്ടതേ വാങ്ങാവൂ.

കുഞ്ഞുണ്ണി മാഷ്.

 

(2)

25

അലന്‍സിയറിനെതിരെ 2018ല്‍ നല്‍കിയ പരാതിയില്‍ ഒരു നടപടിയുമില്ല; ‘അമ്മ’യ്‌ക്കെതിരെ ദിവ്യ ഗോപിനാഥ്

അലന്‍സിയറിനെതിരെ ഉന്നയിച്ച ലൈംഗിക അതിക്രമ പരാതിയില്‍ നടപടിയെടുക്കാത്തതില്‍ അമ്മ സംഘടനയ്‌ക്കെതിരെ വിമര്‍ശനവുമായി നടി ദിവ്യ ഗോപിനാഥ്. 2018ല്‍ അലന്‍സിയറിനെതിരെ പരാതി നല്‍കിയിട്ടും താക്കീത് നല്‍കാന്‍ പോലും സംഘടന തയാറായില്ലെന്നാണ് നടിയുടെ ആരോപണം. പരാതി ലഭിച്ചതായുള്ള അറിയിപ്പ് പോലും തനിക്ക് ലഭിച്ചിട്ടില്ല. പരാതി ഇപ്പോഴും അമ്മയുടെ ഇ-മെയിലിലുണ്ടെന്നും ഇനിയെങ്കിലും നടപടിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ദിവ്യ ട്വന്റിഫോറിനോട് പറഞ്ഞു.

തുടർന്നു വായിക്കുക . . .

മുഹമ്മദ് നബിയെ ആക്ഷേപിച്ചു കൊണ്ടുള്ള പരാമർശം; 300 പേർക്കെതിരെ കേസ്

മഹാരാഷ്ട്രയിൽ കഴിഞ്ഞ ദിവസം മതവികാരം വൃണപ്പെടുത്തുന്ന രീതിയിൽ പ്രസംഗിച്ച മഹന്ത് രാംഗിരി മഹാരാജിനെതിരെ പ്രതിഷേധം കനക്കുന്നു. ഇതിന്റെ പ്രതിഷേധ സൂചകമായി പൂനെ കളക്ടറുടെ ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധമാർച്ചിൽ പങ്കെടുത്ത 300 ഓളം പേരെ സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു.അനധികൃതമായി ഒത്തുകൂടിയതിനും അനുമതിയില്ലാതെ പ്രതിഷേധമാർച്ച് സംഘടിപ്പിച്ചതിനുമാണ് അറസ്റ്റ്.

കൂടുതൽ വായിക്കുക  .  .മിസ് ഇന്ത്യ സൗന്ദര്യ മത്സരത്തില്‍ ദളിത്, ഗോത്രവിഭാഗങ്ങളില്ലെന്ന പ്രസ്താവന; രാഹുലിനെ ‘ബാല ബുദ്ധി’ എന്ന് പരിഹസിച്ച് കിരണ്‍ റിജിജു

ിസ് ഇന്ത്യ സൗന്ദര്യ മത്സരത്തില്‍ ദളിത്, ഗോത്ര, ഒബിസി വിഭാഗങ്ങളില്‍ നിന്നുള്ള സ്ത്രീകള്‍ ഉണ്ടായിട്ടില്ലെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തെ ‘ബാല ബുദ്ധി’ എന്ന് പരിഹസിച്ച് കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രി കിരണ്‍ റിജിജു. രാഹുല്‍ ഗാന്ധി വസ്തുതകള്‍ പരിശോധിക്കണമെന്ന് പറഞ്ഞ റിജിജു, ദ്രൗപതി മുര്‍മു ഗോത്ര വിഭാഗത്തില്‍ നിന്നുള്ള ആദ്യ പ്രസിഡന്റ് ആണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ഒബിസി വിഭാഗത്തില്‍ നിന്നാണെന്നും പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗത്തില്‍ നിന്നുള്ള നിരവധി കാബിനറ്റ് മന്ത്രിമാരുണ്ടെന്നും ഓര്‍മിപ്പിച്ചു.

കൂടുതൽ വായിക്കുക . . .

മാധ്യമങ്ങൾ ഉപദ്രവിക്കരുത്, കഴിഞ്ഞ 23 വർഷമായി മാധ്യമങ്ങൾ തന്നെ വേട്ടയാടുന്നു': മന്ത്രി കെബി ഗണേഷ് കുമാർ

ഞാൻ ഗതാഗത വകുപ്പ് മന്ത്രിയാണെന്നും കെബി ഗണേഷ് കുമാർ പറഞ്ഞു. മാധ്യമങ്ങൾ തന്നെ ഉപദ്രവിക്കുകയാണ്. ഇങ്ങനെ വെട്ടയാടരുത്. കഴിഞ്ഞ 23 വർഷമായി മാധ്യമങ്ങൾ തന്നെ വേട്ടയാടി കൊണ്ടിരിക്കുന്നു. തന്നിൽ ഔഷധഗുണങ്ങൾ ഒന്നുമില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

തിരുവനന്തപുരം: നിലവിൽ ഒരു വിഷയത്തിലും പ്രതികരിക്കാനില്ലെന്ന് മന്ത്രി കെബി ഗണേഷ് കുമാർ. വിഷയത്തിൽ പ്രതികരിക്കേണ്ടത് സാംസ്‌കാരിക വകുപ്പ് മന്ത്രിയാണ്. അത് അവർ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ഞാൻ ഗതാഗത വകുപ്പ് മന്ത്രിയാണെന്നും കെബി ഗണേഷ് കുമാർ പറഞ്ഞു. മാധ്യമങ്ങൾ തന്നെ ഉപദ്രവിക്കുകയാണ്. ഇങ്ങനെ വെട്ടയാടരുത്. കഴിഞ്ഞ 23 വർഷമായി മാധ്യമങ്ങൾ തന്നെ വേട്ടയാടി കൊണ്ടിരിക്കുന്നു. തന്നിൽ ഔഷധഗുണങ്ങൾ ഒന്നുമില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

വായന തുടരുക . . .

ഒന്ന് അഡ്ജസ്റ്റ് ചെയ്താല്‍ നല്ല അവസരം കിട്ടുമെന്ന മനോഭാവം നടിമാര്‍ക്കുമുണ്ടായിട്ടില്ലേ? സ്വന്തം ശരീരം സ്ത്രീകള്‍ സൂക്ഷിക്കണം’; യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ സിനിമ മേഖലയിലെ ലൈംഗിക ചൂഷണങ്ങളുമായി ബന്ധപ്പെട്ട തുറന്നുപറച്ചിലുകള്‍ ചര്‍ച്ചയാകുന്നതിനിടെ വിഷയത്തില്‍ വിവാദ പരാമര്‍ശവുമായി നടിയും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ സ്‌നേഹ ആര്‍ വി. ലൈംഗികാരോപണം ഉന്നയിക്കുന്ന സ്ത്രീകള്‍ എന്തുകൊണ്ട് അത് നടന്ന സമയത്ത് പരാതി കൊടുത്തില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സ്‌നേഹ ആര്‍ വി ഫേസ്ബുക്ക് ലൈവിലൂടെ ചോദിച്ചു. സ്വന്തം ശരീരം സൂക്ഷിക്കേണ്ടത് സ്ത്രീകളാണ്. സിനിമയില്‍ നിന്ന് എനിക്ക് യാതൊരു മോശം അനുഭവങ്ങളും ഉണ്ടായിട്ടില്ല. അന്നേ അവര്‍ക്ക് എതിര്‍പ്പ് പ്രകടിപ്പിക്കാമായിരുന്നെന്നും ഇങ്ങനെയൊരു അവസരം വേണ്ടെന്ന് ആ സ്ത്രീകള്‍ക്ക് പറയാമായിരുന്നില്ലേ എന്നും സ്‌നേഹ ചോദിച്ചു.

വിശദമായി വാർത്തക്ക് . . .

മീ ടു ആരോപണത്തിന് പിന്നാലെ മുകേഷിന് പോലീസ് സംരക്ഷണം; വീട്ടില്‍ നിന്ന് മാറ്റി

മീ ടു ആരോപണത്തിന് പിന്നാലെ നടനും എംഎല്‍എയുമായ മുകേഷിന് പോലീസ് സംരക്ഷണം. പോലീസ് ഇടപെട്ട് മുകേഷിനെ വീട്ടില്‍ നിന്ന് മാറ്റി. എംഎല്‍എയുടെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി.

തുടർന്ന് വായിക്കുക . . .

ചെഗുവേരയുടെ വാക്കും ചിത്രവുമായി നടി ഭാവന; വാക്കുകള്‍ കമ്മ്യൂണിസ്റ്റ് മന്ത്രിമാരെ ഓര്‍മിപ്പിക്കാനെന്ന് സോഷ്യല്‍ മീഡിയ

ചെഗുവേരയുടെ വാക്കും ചിത്രവുമായി ഇന്‍സ്റ്റഗ്രാം പോസ്റ്റുമായി നടി ഭാവന. ‘അനീതി എവിടെ നടന്നാലും അത് ആഴത്തില്‍ തിരിച്ചറിയാന്‍ കഴിവുണ്ടാകണം’ എന്ന വാചകവും ചെ ഗുവേരയുടെ ചിത്രവുമാണ് നടി ഭാവന സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്.

വായന തുടരുക . . .

എന്‍റെ സുഹൃത്തില്‍ നിന്നാണ് ഇതിന്റെ തുടക്കം’; ശ്രദ്ധേയമായ കുറിപ്പുമായി രമ്യ നമ്പീശന്‍

ഹേമ കമ്മറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ കത്തിപ്പടുന്ന സാഹചര്യത്തില്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റുമായി നടി രമ്യ നമ്പീശന്‍. അന്റോണിയോ ഗ്രാംഷിയുടെ വാക്കുകളാണ് രമ്യ പങ്കുവച്ചിരിക്കുന്നത്. ഈ ലോകം, ഇവിടെ ജനിച്ച എല്ലാവര്‍ക്കും ഒരുപോലെ അവകാശപ്പെട്ടതാണ്. ആത്മാഭിമാനത്തോടെ ഇവിടെ ജീവിക്കാനുള്ള സാഹചര്യം ആരുടെയും ഒരു ഔദാര്യമല്ല എന്നും, അത് നമ്മുടെ ഓരോരുത്തരുടെയും അവകാശമാണെന്നും, സ്വന്തം ജീവിതത്തിലൂടെ കാണിച്ചു തന്ന എന്റെ പ്രിയ സുഹൃത്തില്‍ നിന്നാണ് ഇതിന്റെ തുടക്കം – രമ്യ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

തുടർന്നുവായിക്കുക . . .

ഗുജറാത്ത് മഴക്കെടുതി: സുരക്ഷ ശക്തം, ആളുകളെ മാറ്റിപാർപ്പിച്ചു

ഗുജറാത്തിൽ കനത്ത മഴ തുടരുന്നതിനാൽ താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്ന ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിപാർപ്പിക്കുന്നു. പ്രദേശവാസികളുടെ സുരക്ഷ പരിഗണിച്ചുകൊണ്ടാണ് തീരുമാനം. ദക്ഷിണ ഗുജറാത്തിലെ വൽസാദ്, താപി, നവസാരി, സൂറത്ത്, നർമദ, പഞ്ച്മഹൽ ജില്ലകളെയാണ് കനത്ത മഴ ഏറ്റവും കൂടുതൽ ബാധിച്ചതെന്ന് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ വ്യക്തമാക്കി. സംസ്ഥാനത്ത് കനത്തമഴയെ തുടർന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

വായന തുടരുക . . .

ടെസ് ജോസഫിന്റെ ആരോപണങ്ങളോട് പ്രതികരിച്ച് മുകേഷ്; 'പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന, തന്നെ ടാർഗറ്റ് ചെയ്യുന്നു'

പത്തനംതിട്ട: തനിക്കെതിരെ ആരോപണം ഉന്നയിച്ച യുവതിയെ ഇതുവരെയും കണ്ടിട്ടില്ലെന്ന് നടനും എംഎൽഎയുമായ മുകേഷ്. ആരോപണങ്ങൾക്ക് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയാണെന്നും മുകേഷ് പറഞ്ഞു. ആരോപങ്ങൾക്ക് പിന്നിൽ എന്തായാലും ഭരണപക്ഷമല്ലെന്നും തന്നെ ടാർഗറ്റ് ചെയ്യുകയാണെന്നും മുകേഷ് മാധ്യമങ്ങളോട് പ്രതികരിച്ചു. മുകേഷിനെതിരെ മി ടൂ ആരോപണം ഉന്നയിച്ച ടെസ് ജോസഫ് വീണ്ടും രംഗത്തെത്തിയതോടെയാണ് മുകേഷ് പ്രതികരിച്ചത്.

വായന തുടരുക . . .

യുവ നടിയുടെ ഗുരുതര ലൈംഗിക ആരോപണം; 'അമ്മ'യുടെ ജനറൽ സെക്രട്ടറി സിദ്ദിഖ് രാജിവെച്ചു

അമ്മ പ്രസിഡന്റ് മോഹൻ ലാലിന് സിദ്ദിഖ് രാജി കത്ത് നൽകി. യുവ നടിയുടെ ഗുരുതര ലൈംഗിക ആരോപണത്തെ തുടർന്നാണ് സിദ്ദിഖിന്‍റെ രാജി.

താര സംഘടനയായ 'അമ്മ'യുടെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് നടന്‍ സിദ്ദിഖ് രാജിവെച്ചു. അമ്മ പ്രസിഡന്റ് മോഹൻ ലാലിന് സിദ്ദിഖ് രാജി കത്ത് നൽകി. യുവ നടിയുടെ ഗുരുതര ലൈംഗിക ആരോപണത്തെ തുടർന്നാണ് സിദ്ദിഖിന്‍റെ രാജി. ഏഷ്യാനെറ്റ് ന്യൂസിനോട് സിദ്ദിഖ് തന്ന‍റെ രാജി വാര്‍ത്ത സ്ഥിരീകരിച്ചു.

വായന തുടരുക . . .

ആരെയും മാറ്റി നിർത്താനോ വിലക്കാനോ കഴിയില്ല, നിങ്ങൾക്ക് അവരെ ബഹിഷ്‌ക്കരിക്കാം': രൺജി പണിക്കർ

രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജി വച്ചത് ബോധ്യത്തിന്റെ അടിസ്ഥാനത്തിൽ ആയിരിക്കുമെന്നും രൺജി പണിക്കർ മാധ്യമങ്ങളോട് പ്രതികരിച്ചു.

ആലപ്പുഴ: എല്ലാ മേഖലയിലും സമാനമായ പ്രശ്നങ്ങൾ ഉണ്ടെന്നും റിപ്പോർട്ട് വന്നശേഷം സിനിമ മേഖലയിലേത് കൂടുതൽ ശ്രദ്ധയാകർഷിച്ചുവെന്നും നടനും സംവിധായകനുമായ രൺജി പണിക്കർ. നിയമസാധ്യത പരിശോധിക്കേണ്ടത് സർക്കാരാണ്. രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജി വച്ചത് ബോധ്യത്തിന്റെ അടിസ്ഥാനത്തിൽ ആയിരിക്കുമെന്നും രൺജി പണിക്കർ മാധ്യമങ്ങളോട് പ്രതികരിച്ചു.

തുടർന്ന് വായിക്കുക . . .