ആഗസ്റ്റ് 2024

ഞയറാഴാച്ച

1200 ചിങ്ങം 09

ലക്കം 1 വാല്യം 71

പേജുകള്‍: 1   2  3   4 2

നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത

സത്യമേ ചൊല്ലാവൂ

ധർമ്മമേ ചെയ്യാവൂ

നല്ലതെ നൽകാവൂ

വേണ്ടതേ വാങ്ങാവൂ.

കുഞ്ഞുണ്ണി മാഷ്.

 

(3)

25

വിവാദത്തിനിടെ പോസ്റ്റുമായി മഞ്ജുവാര്യർ; ഒന്നും മറക്കരുത്,ഒരു സ്ത്രീ പോരാടാൻ തീരുമാനിച്ചിടത്ത് നിന്നാണ് തുടക്കം

ഒന്നും മറക്കരുതെന്നാണ് മഞ്ജു വാര്യർ ഫേസ്ബുക്കിൽ കുറിച്ചത്. ഒരു സ്ത്രീ പോരാടാൻ തീരുമാനിച്ചിടത്തു നിന്നാണ് എല്ലാം തുടങ്ങിയതെന്നും മഞ്ജു ഫെയ്സ്ബുക്കിൽ കുറിച്ചു.

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സിനിമാ മേഖലയിൽ ആരോപണങ്ങൾ തുടരുന്നതിനിടെ ഫേസ്ബുക്കിൽ കുറിപ്പുമായി നടി മഞ്ജു വാര്യർ. ഒന്നും മറക്കരുതെന്നാണ് മഞ്ജു വാര്യർ ഫേസ്ബുക്കിൽ കുറിച്ചത്. ഒരു സ്ത്രീ പോരാടാൻ തീരുമാനിച്ചിടത്തു നിന്നാണ് എല്ലാം തുടങ്ങിയതെന്നും മഞ്ജു ഫെയ്സ്ബുക്കിൽ കുറിച്ചു. നേരത്തെ, ഹേമ കമ്മിറ്റിയിൽ മൊഴി നൽകിയതുമായി ബന്ധപ്പെട്ട് മഞ്ജുവാര്യർക്കെതിരെ വിമർശനം ഉയർന്നിരുന്നു. ഇതിനെതിരെ ഡബ്ല്യുസിസിയും രംഗത്തുവന്നിരുന്നു. ഡബ്ല്യുസിസിയുടെ സ്ഥാപക അംഗം സിനിമയിൽ സ്ത്രീകൾക്ക് പ്രശ്നമില്ലെന്ന് മൊഴി നൽകിയെന്ന പരാമർശമാണ് വിമർശനത്തിലേക്ക് നയിച്ചത്.

കൂടുതൽ വായിക്കുക . . .

രാജ്യം കടപ്പെട്ടിരിക്കുന്നു'; പി.ആർ. ശ്രീജേഷിനും കുടുംബത്തിനും വീട്ടിൽ സദ്യയൊരുക്കി സുരേഷ് ഗോപി.

തിരുവനന്തപുരം: ഒളിമ്പിക്സ് ഹോക്കിയിൽ വെങ്കല മെഡൽ ജേതാവ് പി.ആർ ശ്രീജേഷിനെയും കുടുംബത്തെയും സ്വീകരിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയും ഭാര്യ രാധിക സുരേഷ് ഗോപിയും. മന്ത്രിയുടെ സ്വവസതിയിൽ സദ്യയൊരുക്കിയാണ് താരത്തേയും കുടുംബത്തേയും സ്വീകരിച്ചത്.

കൂടുതൽ വായിക്കുക . . .

തൃശ്ശൂർ വാർത്തകൾ . . .

കടമുറി ഒഴിപ്പിക്കൽ: എസ്‌സി സംരംഭകർ വായ്മൂടി പ്രതിഷേധിച്ചു...

മുല്ലശേരി ∙ ബ്ലോക്ക് സെന്ററിൽ ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിൽ  എസ്‌സി വനിതാ സംരംഭകർക്കായി നിർമിച്ച കെട്ടിടത്തിലെ കടമുറികളിൽ നിലവിലെ എസ്‌സി വനിതാ സംരംഭകർക്ക് വാടകക്കരാർ പുതുക്കി നൽകാതെ ഒഴിപ്പിക്കാനുള്ള  നീക്കത്തിനെതിരെ എസ്‌സി സംരംഭകർ വായ് മൂടിക്കെട്ടി പ്രതിഷേധിച്ചു. എസ്‌സി വിഭാഗത്തിന്റെ തൊഴിലവസരങ്ങൾ നഷ്ടപ്പെടുത്താനുള്ള നീക്കത്തിൽ നിന്നും ബ്ലോക്ക് ഭരണ സമിതി പിൻതിരിയണമെന്നും  വാടകക്കരാർ പുതുക്കി നൽകണമെന്നും ഇവർ ആവശ്യപ്പെട്ടു. എസ്‌സി എസ്ടി സംസ്ഥാന ചെയർമാൻ എ.കെ.സന്തോഷ് ഉദ്ഘാടനം ചെയ്തു. എസ്‌സി എസ്ടി ഒൻട്രപ്രണേഴ്സ് അസോസിയേഷൻ മേഖല സെക്രട്ടറി കെ.എസ്.സുരേഷ് അധ്യക്ഷനായി. സന്തോഷ് ഗോപുരത്തിങ്കൽ, കെ.കെ.ഗംഗാധരൻ, ഉഷാദേവി, ശശി തച്ചപ്പുള്ളി, കെ.എസ്.സദാശിവൻ, കെ.വി.മനോജ് എന്നിവർ പ്രസംഗിച്ചു

കടപ്പാട്

റേഷൻ കടയ്ക്ക് സസ്പെൻഷൻ; ഉദ്യോഗസ്ഥർക്ക് വൈരാഗ്യമെന്ന് റേഷൻ വ്യാപാരികൾ...

തൃശൂർ ∙ തലപ്പിള്ളി താലൂക്കിൽ എആർഡി 237 നമ്പർ ലൈസൻസിയായ അബ്ദുൽ ഗഫൂറിന്റെ റേഷൻകട സസ്പെൻഡ് ചെയ്ത ജില്ലാ സപ്ലൈ ഓഫിസറുടെ നടപടി നിയമവിരുദ്ധമാണെന്നും നടപടി റദ്ദാക്കുകയും റേഷൻകട പ്രവർത്തിപ്പിക്കാൻ ലൈസൻസിക്ക് ഹൈക്കോടതി അനുമതി നൽകുകയും ചെയ്തിട്ടും ഉത്തരവു നടപ്പാക്കാതെ ഉദ്യോഗസ്ഥൻ വ്യക്തിവൈരാഗ്യം തീർക്കുകയാണെന്നും റേഷൻ വ്യാപാരികൾ ആരോപിച്ചു. കേരള ടാർഗറ്റഡ് പബ്ലിക് ഡിസ്ട്രിബ്യൂഷൻ സിസ്റ്റം (കെടിപിഡിഎസ്) ആക്ടിന് വിരുദ്ധമായി ലൈസൻസി റേഷൻകടയോടു ചേർന്ന് ധാന്യങ്ങൾ പൊടിക്കുന്ന മിൽ പ്രവർത്തിപ്പിക്കുന്നുണ്ടെന്നും കട നവീകരണത്തിനു ലഭിച്ച തുക അതിനായി വിനിയോഗിച്ചില്ലെന്നും പരിശോധനയിൽ കണ്ടെത്തിയെന്നുമാണ് ഉദ്യോഗസ്ഥന്റെ വാദം.

വായന തുടരിക . . .

ലോട്ടറി മോഷ്ടിച്ചയാളോട് ശാന്തകുമാരി പറയുന്നു: ‘ഫലം’ നോക്കാൻ മറക്കല്ലേ? ലോട്ടറിയടിച്ചാൽ...

കുന്നംകുളം ∙ നിത്യരോഗിയായ തന്നെ കബളിപ്പിച്ചു ലോട്ടറി ടിക്കറ്റുകൾ കവർന്ന മോഷ്ടാവിനോട് ആനായ്ക്കൽ‍ ലക്ഷംവീട് കോളനിയിൽ ശാന്തകുമാരിക്കു ഒന്നേ പറയാനുള്ളൂ. കൊണ്ടുപോയ ലോട്ടറിയുടെ ഫലം നോക്കാൻ മറക്കരുത്; ലോട്ടറിയടിച്ചാൽ പണം വാങ്ങാൻ മടിക്കരുത്. 40 രൂപ വിലയുള്ള 51 കാരുണ്യ ടിക്കറ്റുകളാണ് ശാന്തകുമാരിയിൽ നിന്ന് അജ്ഞാതൻ തട്ടിയെടുത്തത്. ഇന്നലെ രാവിലെയാണ് സംഭവം. പട്ടണത്തിൽ നഗരസഭ കാര്യാലയത്തിന് ചേർന്നുള്ള വൺവേയുടെ അരികിൽ കസേരയിട്ട് ഇരുന്നാണ് എഴുപതു വയസ്സുള്ള ശാന്തകുമാരി ലോട്ടറി വിൽക്കുന്നത്. ചികിത്സയ്ക്കും നിത്യവൃത്തിക്കും ലോട്ടറി വിറ്റു കിട്ടുന്ന വരുമാനം ഏക ആശ്രയമായതിനാലാണ് ഇവർ രോഗങ്ങളോടു മല്ലടിച്ചു കച്ചവടത്തിനെത്തുന്നത്. നിൽക്കാനും നടക്കാനും ബുദ്ധിമുട്ടുള്ള ശാന്തകുമാരിയിൽ നിന്ന് ഇവർക്ക് സഹായമാകട്ടെ എന്നു കരുതി ലോട്ടറി വാങ്ങുന്നവരുമുണ്ട്.

കടുപ്പാട്

ആശ്വാസം, 13 കാരിയുമായി പൊലീസ് ഇന്ന് തിരിച്ചെത്തും, പഠനവും സംരക്ഷണവും ഇനിയെങ്ങനെ? ഉറ്റുനോക്കി കേരളം

വിശാഖപട്ടണം സി ഡബ്ല്യു സി സംരക്ഷണയിലായിരുന്ന കുട്ടിയെ കഴിഞ്ഞ ദിവസം വൈകിട്ടാണ് കഴക്കൂട്ടം എസ് ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഏറ്റെടുത്തത്

തിരുവനന്തപുരം: കഴക്കൂട്ടത്ത് നിന്ന് കാണാതായ 13 കാരിയെ കണ്ടെത്തിയ വിശാഖപട്ടണത്ത് പോയി ഏറ്റെടുത്ത പൊലീസ് സംഘം കുട്ടിയെ ഇന്ന് തിരുവനന്തപുരത്തെത്തിക്കും. വിശാഖപട്ടണം സി ഡബ്ല്യു സി സംരക്ഷണയിലായിരുന്ന കുട്ടിയെ കഴിഞ്ഞ ദിവസം വൈകിട്ടാണ് കഴക്കൂട്ടം എസ് ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഏറ്റെടുത്തത്. സിഡബ്ല്യുസി സംരക്ഷണ കേന്ദ്രത്തിലായിരുന്ന കുട്ടിയുമായി ശനിയാഴ്ച ഉച്ചയോടെയാണ് കഴക്കൂട്ടം പൊലീസ് കേരളത്തിലേക്ക് തിരിച്ചത്. കഴക്കൂട്ടം പൊലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്ത മിസിംഗ് കേസിൽ കുട്ടിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. ശേഷം കുട്ടിയുടെ സംരക്ഷണ കാര്യത്തിൽ തീരുമാനമെടുക്കുമെന്നാണ് വ്യക്തമാകുന്നത്.

വായന തുടരുക . . .

വെളിപ്പെടുത്തലുണ്ടാകുമ്പോൾ ചിലർ രാജിവെക്കും; രഞ്ജിത്ത് തെളിയിക്കാമെന്ന് പറഞ്ഞു, നോക്കാം- MV ഗോവിന്ദൻ

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്&‍‍‍‍‍‍‍‍‍‍‍‍‍‍‍ട്ടില്&‍‍‍‍‍‍‍‍‍‍‍‍‍‍‍ സര്&‍‍‍‍‍‍‍‍‍‍‍‍‍‍‍ക്കാരിന് ഒന്നും മറച്ചുവെയ്ക്കാനില്ലെന്ന് സി.പി.എം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദൻ. ഏത് റിപ്പോർട്ടായാലും കോടതി നിർദേശം അനുസരിച്ച് അതിൽ എന്താണോ നടപ്പാക്കാൻ പറയുന്നത്, അത് മുഴുവൻ നടപ്പാക്കും. മാധ്യമങ്ങൾ സർക്കാരിനെ കടന്നാക്രമിക്കുന്നതിന് പിന്നിൽ രാഷ്ട്രീയമാണെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു

 വായന തുടരുക . . .

തൃശ്ശൂർ വാർത്തകൾ . . . തുടർച്ച

കലുങ്ക് നിർമാണവും വെള്ളക്കെട്ടും; മുല്ലശേരിയിൽ ചെറുവാഹനങ്ങൾ പൂർണമായി നിരോധിച്ചു...

മുല്ലശേരി ∙ സെന്ററിൽ പെട്രോൾ പമ്പിനു സമീപം കലുങ്ക് നിർമാണത്തെ തുടർന്ന്  ഗതാഗതക്കുരുക്ക് രൂക്ഷമായി. ഓവുചാലിൽ നിന്ന് വെള്ളം വലിയ തോതിൽ  റോഡിലേക്ക് ഒഴുകിയെത്തുന്നതിനാൽ വെള്ളക്കെട്ട് രൂക്ഷമായി. റോഡ് പൂർണമായി തകർന്ന നിലയിലാണ്. കുഴികൾ‍ ക്വാറി വേസ്റ്റ് നിറച്ച് അടച്ചെങ്കിലും വെള്ളക്കെട്ട് രൂക്ഷമായതിനാൽ വീണ്ടും കുഴികൾ രൂപപ്പെടുകയാണ്. ഒരു ഭാഗത്തു കൂടി വാഹനങ്ങൾ കടത്തി വിട്ടിരുന്നെങ്കിലും അപകടാവസ്ഥ യുള്ളതിനാൽ ഇതുവഴി ചെറുവാഹനങ്ങൾ പൂർണമായി നിരോധിച്ചതായി മരാമത്ത് റോഡ്സ് വിഭാഗം അസിസ്റ്റന്റ് എൻജിനീയർ പറഞ്ഞു. ബസ്,ടിപ്പർ മുതലായ വലിയ വാഹനങ്ങൾ മാത്രമേ റോഡിന്റെ ഒരു ഭാഗത്തുകൂടി കടത്തി വിടൂ. ഇരു ഭാഗത്തേക്കുമുള്ള മറ്റു ചെറുവാഹനങ്ങൾ മുല്ലശേരി സെന്ററിൽ നിന്നും കപ്പേള ജംക്‌ഷനിൽ നിന്നും പടിഞ്ഞാറോട്ട് തിരിഞ്ഞ് വിദ്യാർഥി റോഡ് വഴി കടന്നു പോകണം

കൂടുതൽ വായിക്കുക . . .

ഗതാഗതക്കുരുക്ക്: വേണം, അക്കിക്കാവ് ജംക്‌ഷനിൽ റൗണ്ട് എബൗട്ട്...

പെരുമ്പിലാവ് ∙ സംസ്ഥാനപാതയിൽ അക്കിക്കാവ് പഴഞ്ഞി റോഡ് ജംക്‌ഷനിൽ പതിവായുണ്ടാകുന്ന ഗതാഗതക്കുരുക്ക് വാഹനങ്ങൾക്കു വിനയാകുന്നു. അക്കിക്കാവ്-എരുമപ്പെട്ടി, അക്കിക്കാവ്-പഴഞ്ഞി എന്നീ പ്രധാന റോഡുകൾ സംസ്ഥാനപാത 69 ൽ സംഗമിക്കുന്ന തിരക്കേറിയ ജംക്‌ഷനാണ് അക്കിക്കാവ് ജംക്‌ഷൻ. സംസ്ഥാനപാത മുറിച്ചു മറ്റു റോഡുകളിലേക്കു കടക്കാൻ ശ്രമിക്കുന്ന വാഹനങ്ങൾ ഒരുമിച്ചു ജംക്‌ഷനിൽ എത്തുന്നതാണു ഗതാഗതക്കുരുക്കിനു കാരണം. ജംക്‌ഷന്റെ 500 മീറ്റർ പരിധിക്കുള്ളിൽ 4 കോളജുകൾ അടക്കം ഒട്ടേറെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്.

തുടർന്നു വായിക്കുക . . .

പുഴയിലേക്കു ചാടിയ യുവാവിനെ കണ്ടെത്താനായില്ല...

മുറ്റിച്ചൂർ∙പാലത്തിൽ നിന്ന് ഇന്നലെ അർധരാത്രി പുഴയിലേക്കു ചാടിയ ബാർബർ ഷോപ് ഉടമയും ചെമ്മാപ്പിള്ളി തച്ചംപിള്ളി പ്രഭാകരന്റെ മകനുമായ പ്രഭുലാലിനെ (29) കണ്ടെത്തനായില്ല. ഇന്നലെ രാവിലെ മുതൽ നാട്ടിക അഗ്നിരക്ഷാസേനയും നാട്ടുകാരും പുഴയിൽ വൈകിട്ട് വരെ തിരച്ചിൽ നടത്തിയിരുന്നു. പാലത്തിലേക്ക് ബൈക്കിൽ വന്ന പ്രഭുലാൽ ബൈക്ക് പാർക്ക് ചെയ്ത് ചെരിപ്പ് സമീപത്തെ നടപ്പാതയിൽ ഊരിവച്ചിട്ടുണ്ട്. പാലത്തിന്റെ സമീപത്ത് താമസിക്കുന്ന യുപി സ്വദേശികളായ തൊഴിലാളികളാണ്  പ്രഭുലാൽ പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടുന്നത് കണ്ടത്. വിവരമറിഞ്ഞ് അന്തിക്കാട് പൊലീസുമെത്തിയിരുന്നു

കടപ്പാട്

 

ഒടുവിൽ തീരുമാനമായി, സുനിതയുടെ മടക്കം ഈ വർഷം പ്രതീക്ഷിക്കണ്ട; മടക്കം സ്റ്റാർലൈനറിലാകില്ല, നാസയുടെ നീക്കം ഇങ്ങനെ

സുരക്ഷയ്ക്ക് പ്രഥമ പരിഗണന നൽകിയാണ് സ്റ്റാർലൈനറിലെ മടക്കം ഒഴിവാക്കുന്നതെന്ന് നാസ അഡ്മിനിസ്ട്രേറ്റർ ബിൽ നെൽസൺ അറിയിച്ചു

വാഷിംഗ്ടൺ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നുള്ള സുനിത വില്യംസിൻ്റെയും ബുച്ച് വിൽമോറിൻ്റെയും മടക്കം അടുത്ത വർഷം. ബോയിംഗ് സ്റ്റാർലൈനർ പേടകത്തെ യാത്രക്കാരില്ലാതെ തിരിച്ചുകൊണ്ടുവരാനാണ് നാസയുടെ തീരുമാനം. സ്പേസ് എക്സിന്റെ ക്രൂ 9 ദൗത്യ സംഘങ്ങൾക്കൊപ്പം ഡ്രാഗൺ പേടകത്തിലാണ് സുനിതയെയും ബുച്ചിനെയും തിരിച്ചുകൊണ്ടുവരിക. 2025 ഫെബ്രുവരിയിലാകും ഈ മടക്കയാത്ര.

തുടർന്നു വായിക്കുക . . .

സിദ്ദിഖിനെതിരെ ഉണ്ടായത് ആരോപണം മാത്രം; ഞാൻ എപ്പോഴും ഇരകൾക്കൊപ്പം' -ധർമജൻ ബോൾഗാട്ടി

രാജിവെച്ചു എന്നതാണ് ആരോപണം നേരിട്ട നിലയ്ക്ക് സിദ്ദിഖ് ചെയ്ത ഏറ്റവും നല്ല കാര്യമെന്ന് നടൻ ധർമജൻ ബോൾഗാട്ടി. സിനിമ മേഖലയിൽ മാത്രമല്ല എല്ലാ മേഖലയിലും പ്രശ്നങ്ങളുണ്ടെന്നും സിദ്ദിഖിനെതിരെ ഉണ്ടായത് ആരോപണം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. താൻ എപ്പോഴും ഇരകള്‍ക്കൊപ്പമാണെന്നും ധർമജൻ വ്യക്തമാക്കി.

കടപ്പാട്

തൃശ്ശൂർ വാർത്തകൾ . . . തുടർച്ച

കണ്ണനെ കാണാൻ കാൽനടയായി; എലപ്പുള്ളി പാറയിൽ നിന്ന് സംഘത്തിന്റെ 45–ാം പദയാത്ര...

പഴയന്നൂർ ∙ അഷ്ടമി രോഹിണി നാളിൽ ഗുരുവായൂരപ്പനെ കണ്ടു തൊഴാൻ പാലക്കാട് എലപ്പുള്ളി പാറയിൽ നിന്നുള്ള ഭക്ത സംഘം 115 കിലോമീറ്ററോളം പദയാത്രയായി എത്താൻ തുടങ്ങിയിട്ട് നാലര പതിറ്റാണ്ടു പിന്നിടുന്നു. പരേതരായ പണ്ടാരക്കാവ് രാജപ്പൻ, വേലായുധ സ്വാമി എന്നിവരുടെ നേതൃത്വത്തിൽ തുടങ്ങിയ തീർഥാടന പദയാത്ര നാട്ടുകാർ ഇത്തവണയും മുടക്കിയില്ല. നാൽപതംഗ സംഘത്തോടൊപ്പം 75 വയ‌സ്സുകാരി ലക്ഷ്മി അമ്മയും 10 വയസ്സുകാരൻ സിദ്ധാർഥും ഇത്തവണ കണ്ണനെ കണ്ടു തൊഴാൻ നടന്ന് എത്തും. ആർ.കണ്ണൻ, എ.പ്രദീപ്, കെ.ഗണേശൻ, ശാന്താ രാജൻ, എം.സുമതി എന്നിവരുടെ നേതൃത്വത്തിലാണു യാത്ര.

വായന തുടരുക . . .

തൃശൂർ ജില്ലയിൽ ഇന്ന് (25-08-2024); അറിയാൻ, ഓർക്കാൻ...

ഒടുവിൽ തീരുമാനമായി, പുലി ഇറങ്ങും, കുമ്മാട്ടിയും; ചമയപ്രദർശനം ഇല്ല, 2 ടാബ്ലോ...

തൃശൂർ ∙ കോർപറേഷൻ കൗൺസിലിൽ പുലി മുഖങ്ങൾ ധരിച്ചു വേറിട്ട പ്രതിഷേധവുമായി ബിജെപി കൗൺസിലർമാർ. തൃശൂരിന്റെ തനത് ഓണാഘോഷങ്ങളായ പുലിക്കളിയും കുമ്മാട്ടിയും ഈ വർഷവും നടത്തണമെന്നാവശ്യപ്പെട്ടാണു 6 ബിജെപി കൗൺസിലർമാരും ഇന്നലെ കൗൺസിലിൽ പുലി മുഖങ്ങൾ ധരിച്ചു പങ്കെടുത്തത്. ‘തൃശൂരുകാരുടെ വികാരമായ, തൃശൂരിന്റെ തനതു കലയായ പുലിക്കളിയും കുമ്മാട്ടിക്കളിയും സംരക്ഷിക്കുക’ എന്നെഴുതിയ പ്ലക്കാർഡും ഇവർ യോഗത്തിൽ ഉയർത്തി. ഇതോടൊപ്പം നഗരത്തിലെ മാലിന്യ സംസ്കരണം ഫലപ്രദമാക്കണമെന്നും ഇവർ മേയർക്ക് മുൻപിൽ  ആവശ്യപ്പെട്ടു.

തുടർന്നു വായിക്കുക . . .

25 മണിക്കൂർ റേഡിയോ പരിപാടിയുടെ റെക്കോർഡുമായി ഹോളി ഗ്രെയ്സ് അക്കാദമി...

മാള ∙ 25 മണിക്കൂർ തുടർച്ചയായി റേഡിയോ പ്രക്ഷേപണം നടത്തിയ രാജ്യത്തെ ആദ്യ സ്കൂളെന്ന ബഹുമതി ഇനി ഹോളി ഗ്രെയ്സ് അക്കാദമി സിബിഎസ്ഇ സ്കൂളിനു സ്വന്തം. നേട്ടം ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ സ്ഥാനം പിടിച്ചു. 23 നു രാവിലെ 9 നു തുടങ്ങിയ പ്രക്ഷേപണം ഇന്നലെ രാവിലെ 10.25 നാണ് അവസാനിപ്പിച്ചത്. പകലും രാത്രിയും നീണ്ട പ്രക്ഷേപണത്തിൽ വിദ്യാർഥികളും അധ്യാപകരും പങ്കാളികളായി. മറ്റൊരു സ്ഥാപനം നടത്തിയ 18 മണിക്കൂർ തുടർച്ചയായുള്ള റേഡിയോ പ്രക്ഷേപണത്തിന്റെ റെക്കോർഡാണ് ഹോളി ഗ്രെയ്സ് പഴങ്കഥയാക്കിയത്. സ്കൂൾ ആരംഭിച്ചതിന്റെ 25-ാം വാർഷികത്തോടനുബന്ധിച്ചാണ് 25 മണിക്കൂറും 25 മിനിറ്റും 25 സെക്കൻഡും ദൈർഘ്യമേറിയ റേഡിയോ പ്രക്ഷേപണം സംഘടിപ്പിച്ചത്.

കൂടുതൽ വായിക്കുക . . .