|
ആഗസ്റ്റ് 2024 ഞയറാഴാച്ച 1200 ചിങ്ങം 09 |

|
ലക്കം 1 വാല്യം 71 |
|
നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത |
|
സത്യമേ ചൊല്ലാവൂ ധർമ്മമേ ചെയ്യാവൂ നല്ലതെ നൽകാവൂ വേണ്ടതേ വാങ്ങാവൂ. കുഞ്ഞുണ്ണി മാഷ്.
|
|
(4) |
|
25 |
|
വയനാട് വാർത്തകൾ .... വയനാട് ഉരുള്‍പ്പൊട്ടലിൽ കാണാതായവർക്കായി ആനടിക്കാപ്പ് മുതല്‍ സൂചിപ്പാറ വരെ നടത്തിയ തെരച്ചിലില്‍ ആറ് ശരീരഭാഗങ്ങള്‍ ഇന്ന് കണ്ടെത്തി വയനാട് ഉരുള്‍പ്പൊട്ടലിൽ കാണാതായവർക്കായി ആനടിക്കാപ്പ് മുതല്‍ സൂചിപ്പാറ വരെ നടത്തിയ തെരച്ചിലില്‍ ആറ് ശരീരഭാഗങ്ങള്‍ ഇന്ന് കണ്ടെത്തി. പ്രത്യേക സംഘത്തെ നിയോഗിച്ചുള്ള തെരച്ചില്‍ കാണാതായവരുടെ ബന്ധുകള്‍ ആവശ്യപ്പെട്ടത് പ്രകാരമായിരുന്നു. എൻഡിആർഎഫ്, സ്പെഷ്യല്‍ ഓപ്പറേഷൻ ഗ്രൂപ്പ്, ഫയർഫോഴ്സ്, സന്നദ്ധപ്രവർത്തകർ തുടങ്ങി 14 അംഗ ടീമാണ് ഇന്ന് മേഖലയില്‍ തെരച്ചില്‍ നടത്തിയത്. മുണ്ടക്കൈ ഉരുൾപൊട്ടൽ: ആറ് ശരീരഭാഗങ്ങൾ കൂടി കണ്ടെത്തി മേപ്പാടി∙ മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവർക്ക് വേണ്ടി ഞായറാഴ്ച നടത്തിയ തിരച്ചിലിൽ അസ്ഥിയും മുടിയും ഉൾപ്പെടെ ആറ് ശരീരഭാഗങ്ങൾ കൂടി കണ്ടെത്തി. പ്രത്യേക സംഘം നടത്തുന്ന പരിശോധനയിലാണ് സൂചിപ്പാറ മേഖലയിൽ നിന്നും ശരീരഭാഗങ്ങൾ കണ്ടെത്തിയത്. ‘നന്മനിറഞ്ഞ മനുഷ്യർക്ക് സ്നേഹം നിറഞ്ഞ നന്ദി’; ക്യാംപ് കഴിഞ്ഞു, നെഞ്ചിൽ തീയുമായി അവർ മടങ്ങി... മേപ്പാടി∙ ‘നാടിനെ ബാധിച്ച മഹാദുരന്തത്തിൽ ഞങ്ങൾക്കൊപ്പം നിന്ന ഈ സ്കൂളും ഇവിടെയുള്ള നന്മനിറഞ്ഞ കുറേ മനുഷ്യരോടും ഒറ്റ വാക്കിൽ നന്ദി പറഞ്ഞാൽ തീരില്ല, എങ്കിലും ഒരുപാട് സ്നേഹം നിറഞ്ഞ നന്ദി’ – മേപ്പാടി അരപ്പറ്റ സിഎംഎസ് സ്കൂളിലെ ബോർഡിൽ ആരോ കുറിച്ചിട്ടതാണ് ഈ വരികൾ. ഉരുൾപൊട്ടലിൽ താങ്ങും തണലുമായിനിന്നവർക്ക്, സ്കൂളിലെ ക്യാംപിൽനിന്നു മടങ്ങുമ്പോൾ നന്ദി പറഞ്ഞ് എഴുതിയ വരികൾ. ദുരന്തം അതിന്റെ പൂർണതയിൽ സംഭവിച്ച ഇടമാണു ചൂരൽമലയും മുണ്ടക്കൈയും. എഴുന്നൂറോളം കുടുംബങ്ങളാണ് ദുരന്തബാധിതരായത്. 17 കുടുംബങ്ങൾ പൂർണമായും ഇല്ലാതായി. മരണമായിരുന്നു ഭേദം എന്നു കരുതുന്നവരാണു ജീവിച്ചിരിക്കുന്നവരിൽ പലരും. ഒരു രാത്രി വെളുത്തപ്പോൾ ജീവനും ഉടുതുണിയും മാത്രം ബാക്കിയായി തെരുവിലേക്ക് ഇറങ്ങേണ്ടി വന്നവർ. ആയിരത്തിയഞ്ഞൂറോളം പേരാണു വിവിധ ക്യാംപുകളിലായി കഴിഞ്ഞത്. അവരൊക്കെയും പല ഭാഗങ്ങളിലേക്കായി വാടക വീടുകളിലേക്ക് മാറി. മേപ്പാടി ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ ക്യാംപും അടച്ചു. കണ്ണു മുഴുവൻ ഓണം ട്രിപ്പിൽ; ഓണക്കാലത്ത് കൂടുതൽ ടൂറിസം കേന്ദ്രങ്ങൾ തുറന്നേക്കും... അമ്പലവയൽ ∙ ഒാണക്കാലത്ത് ജില്ലയിൽ കൂടുതൽ ടൂറിസം കേന്ദ്രങ്ങൾ തുറന്നേക്കും. വിനോദ സഞ്ചാര മേഖലയിൽ കൂടുതൽ സഞ്ചാരികളെത്തുന്ന ഒാണം അവധിക്കാലത്തിന് മുന്നോടിയായി അടുത്ത ആഴ്ചയോടെ കൂടുതൽ വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുറന്നേക്കും. നിലവിൽ ഡിടിപിസിയുടെ അടക്കം 7 വിനോദ സഞ്ചാര കേന്ദ്രങ്ങളാണ് തുറന്നിട്ടുള്ളത്. ബാക്കിയുള്ളവ കൂടി തുറന്നാൽ മാത്രമേ കൂടുതൽ വിനോദ സഞ്ചാരികൾ ജില്ലയിലേക്ക് എത്തുകയുള്ളൂ. മുൻ വർഷങ്ങളിൽ ഒാണാവധിക്കാലത്ത് ഒട്ടേറെ സഞ്ചാരികൾ ചുരം കയറി എത്തിയിരുന്നു. എന്നാൽ ഇത്തവണ ദുരന്ത പശ്ചാത്തലത്തിൽ ടൂറിസം കേന്ദ്രങ്ങൾ അടച്ചെങ്കിലും പിന്നീട് തുറക്കാത്തത് പ്രതിസന്ധിയായിരുന്നു. |
|
തെരുവുനായ്ക്കൾ ആക്രമിച്ചു; കടയിലേക്ക് ഓടിക്കയറി പുള്ളിമാൻ... ബത്തേരി∙ രാവിലെ കച്ചവട സ്ഥാപനം തുറന്ന ഉടനെ ആദ്യം കടയിലേക്ക് എത്തിയത് പുള്ളിമാൻ. ബത്തേരി ടൗണിൽ ഇന്നലെ രാവിലെ എട്ടരയോടെയാണ് കോട്ടക്കുന്നിലുള്ള ഫർണിച്ചർ കടയിലേക്ക് തെരുവു നായ്ക്കൾ പുള്ളിമാനെ ഓടിച്ചു കയറ്റിയത്. ദേഹത്ത് പരുക്കുള്ള മാനെ വനപാലകരെത്തി വന്യജീവി പരിപാലന കേന്ദ്രത്തിലേക്ക് മാറ്റി.പുള്ളിമാൻ ഓടിക്കയറിയ ഉടനെ കടയിലെ ജീവനക്കാരൻ വനപാലകരെ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ വനപാലകർ മാനിനെ വലയിലാക്കി ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റി. കാലുകൾക്കാണ് പരുക്ക്. വിഷം തീണ്ടി കടുവകൾ ചത്ത സംഭവം: എസ്റ്റേറ്റ് തൊഴിലാളികൾ അറസ്റ്റിൽ... ഗൂഡല്ലൂർ ∙വിഷം ഉള്ളിൽ ചെന്നു 2 കടുവകൾ ചത്ത സംഭവത്തിൽ, എസ്റ്റേറ്റ് തൊഴിലാളികളായ 3 പേർ പിടിയിൽ. ബംഗാൾ സ്വദേശികളായ സൂര്യനാഥ് പരാഗ്(35), അമൻകോയല (24), സുരേഷ് നൻവാർ (25) എന്നിവരെയാണു വനംവകുപ്പ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ 20നാണു ദേവർഷോലയ്ക്കു സമീപം സസക്സ് തേയിലത്തോട്ടത്തിലെ ചതുപ്പിൽ കടുവകളുടെ ജഡം കണ്ടെത്തിയത്.സമീപത്തു പാതി തിന്ന നിലയിൽ കാട്ടുപന്നിയുടെ ജഡവും ഉണ്ടായിരുന്നു. പന്നിയുടെ അവശിഷ്ടം പരിശോധിച്ചപ്പോൾ, കാർഷികാവശ്യത്തിന് ഉപയോഗിക്കുന്ന രാസവസ്തു ജഡത്തിൽ വിതറിയിരുന്നതായി കണ്ടെത്തി നൊമ്പരക ്കാഴ്ചകളിലേക്ക് ആശ്വാസവുമായി സീതക്ക; അവന്തികയുടെ പഠനച്ചെലവുകൾ ഏറ്റെടുത്തു... പുത്തുമല ∙ അമ്മ നഷ്ടപ്പെട്ടതിന്റെ വേദനയുമായി എത്തിയ അജിതയെ ആശ്വസിപ്പിച്ച് തെലങ്കാന മന്ത്രി ദൻസാരി അനസൂയ സീതക്ക.ദുരന്തഭൂമി സന്ദർശനത്തിനെത്തിയതായിരുന്നു സീതക്ക. കാണാതായവരുടെ പട്ടികയിലായിരുന്നു അജിതയുടെ അമ്മ. എന്നാൽ, കഴിഞ്ഞദിവസം ഡിഎൻഎ പരിശോധനാ ഫലം പുറത്തുവന്നതോടെ അമ്മയെ തിരിച്ചറിഞ്ഞു.അമ്മയെ സംസ്‌കരിച്ച സ്ഥലത്തെത്തി കരഞ്ഞ അജിതയെ ചേർത്തു നിർത്തി സീതക്ക ആശ്വസിപ്പിച്ചു. സ്മൃതി കുടീരത്തിൽ എല്ലാവർക്കുമൊപ്പം പ്രാർഥനയിലും പങ്കെടുത്താണ് സീതക്ക മടങ്ങിയത്. ദുരന്തത്തിൽ എല്ലാം നഷ്ടമായ പിഞ്ചുബാലിക അവന്തികയെ വീട്ടിലെത്തി സന്ദർശിച്ച സീതക്ക സമ്മാനങ്ങൾ നൽകുകയും ചികിത്സയ്ക്കുള്ള ധനസഹായം കൈമാറുകയും ചെയ്തു. മൂന്നുവയസ്സുകാരൻ അടക്കം ഉറങ്ങിക്കിടന്ന 5 പേരുടെ ദേഹത്തേക്ക് പുലർച്ചെ വീട് ഇടിഞ്ഞുവീണു... ബത്തേരി∙ മൂന്നുവയസ്സുകാരൻ അടക്കം ഉറങ്ങിക്കിടന്നവരുടെ ദേഹത്തേക്ക് അർധരാത്രിയിൽ വീട് തകർന്നു വീണു. നാട്ടുകാരുടെ സഹായത്തോടെ 5 പേരെയും പരുക്കുകളോടെ രക്ഷപ്പെടുത്തി. നെൻമേനി പഞ്ചായത്തിലെ റഹ്മത്ത് നഗറിൽ ഇന്നലെ പുലർച്ചെ ഒന്നിന് മുൻപാണ് സംഭവം.മനയ്ക്കത്തൊടി ആബിദയുടെ പേരിലുള്ള വീടാണ് തകർന്നത്. ആബിദയുടെ ഭർതൃസഹോദരി ജംഷീനയും കുടുംബവുമാണ് വീട്ടിൽ താമസിച്ചിരുന്നത്. ജംഷീന(38), മക്കളായ മുഹമ്മദ് ഐസാൻ(3), റാമിസ് (18), മാതാവ് റാബിയ (60), ബന്ധു റൗഫ് (20) എന്നിവരാണ് പരുക്കുകളോടെ രക്ഷപ്പെട്ടത്. ഇവരെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റാബിയയ്ക്ക് മാത്രമാണ് സാരമായ പരുക്കുള്ളത്.വീടിന്റെ പകുതി ഭാഗമാണ് മേൽക്കൂരയും ഭിത്തികളുമടക്കം നിലംപൊത്തിയത് വായന തുടരുക . . . |
|
തനിക്കെതിരെ നടി ഉയര്‍ത്തിയ ആരോപണത്തിന്‍റെ വെളിച്ചത്തിലാണ് രാജിയെന്ന് സിദ്ദിഖ് അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് തന്‍റെ ഔദ്യോഗികമായ രാജി മോഹന്‍ലാലിന് നല്‍കിയെന്ന് നടൻ സിദ്ദിഖ് സ്ഥികരീച്ചു. തനിക്കെതിരെ നടി ഉയര്‍ത്തിയ ആരോപണത്തിന്‍റെ വെളിച്ചത്തിലാണ് രാജിയെന്നും, അതേ സമയം തനിക്കെതിരായ ആരോപണത്തില്‍ ഇപ്പോള്‍ പ്രതികരിക്കാന്‍ ഇല്ലെന്നും സിദ്ദിഖ് പറഞ്ഞു. 2016 ല്‍ പ്രായപൂര്‍ത്തിയാകും മുന്‍പ് പീഡിപ്പിച്ചുവെന്ന് യുവ നടി ഉയര്‍ത്തിയ ആരോപണത്തിന് പിന്നാലെ നടന്‍ സിദ്ദിഖ് അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും രാജിവച്ചത്. താര സംഘടനയായ അമ്മയുടെ പ്രസിഡന്‍റ് മോഹന്‍ലാലിനാണ് സിദ്ദിഖ് കത്ത് നല്‍കിയത്. മുഹമ്മദ് നബിയെ ആക്ഷേപിച്ചുകൊണ്ടുള്ള പരാമർശം; 300 പേർക്കെതിരെ കേസ് മഹാരാഷ്ട്രയിൽ കഴിഞ്ഞ ദിവസം മതവികാരം വൃണപ്പെടുത്തുന്ന രീതിയിൽ പ്രസംഗിച്ച മഹന്ത് രാംഗിരി മഹാരാജിനെതിരെ പ്രതിഷേധം കനക്കുന്നു. ഇതിന്റെ പ്രതിഷേധ സൂചകമായി പൂനെ കളക്ടറുടെ ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധമാർച്ചിൽ പങ്കെടുത്ത 300 ഓളം പേരെ സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു.അനധികൃതമായി ഒത്തുകൂടിയതിനും അനുമതിയില്ലാതെ പ്രതിഷേധമാർച്ച് സംഘടിപ്പിച്ചതിനുമാണ് അറസ്റ്റ്. രോഗലക്ഷണം ചികിത്സയിലുള്ളത് 16 പേർ 2 പേർക്കുകൂടി കോളറ... ബത്തേരി∙ നൂൽപുഴ പഞ്ചായത്തിലെ തോട്ടാമൂല ഭാഗത്ത് കോളറ റിപ്പോർട്ട് ചെയ്ത സംഭവത്തിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന 2 പേരുടെ പരിശോധനാ ഫലം കൂടി പോസിറ്റീവായി. ഇതോടെ കോളറ സ്ഥിരീകരിച്ചവരുടെ എണ്ണം 4 ആയി. കുണ്ടാണംകുന്ന് ഊരിലെ ബിജില (34) മരിച്ചു. ബാക്കി 3 പേർ ചികിത്സയിലാണ്. ആരുടെയും രോഗാവസ്ഥ ഗുരുതരമല്ല.ഇന്നലെ 2 പേരെക്കൂടി രോഗ ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇതോടെ ബത്തേരി താലൂക്ക് ആശുപത്രിയിലെ ഐസലേഷൻ വാർഡിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 16 ആയി. സാംപിളുകളുടെ പരിശോധനാ ഫലം ഇനിയും വരാനുണ്ട്. രോഗബാധയുടെ ഉറവിടം കണ്ടെത്തുന്നതിനുള്ള അന്വേഷണവും പുരോഗമിക്കുകയാണ് ഏഴാംക്ലാസ് തുല്യതാ പരീക്ഷ തുടങ്ങി... കൽപറ്റ ∙ സാക്ഷരതാ മിഷൻ 7–ാം ക്ലാസ് തുല്യതാ കോഴ്സിന്റെ 17–ാം ബാച്ചിന്റെ പൊതുപരീക്ഷ തുടങ്ങി. ഇന്നലെ മലയാളം, ഇംഗ്ലിഷ്, ഹിന്ദി വിഷയങ്ങളും ഇന്ന് സാമൂഹിക ശാസ്ത്രം, അടിസ്ഥാന ശാസ്ത്രം, ഗണിതം വിഷയങ്ങളിലുമാണ് പരീക്ഷ. ജില്ലയിലെ 8 സ്‌കൂളുകളിലാണ് പരീക്ഷ. 7–ാംതരം തുല്യതാ പരീക്ഷ വിജയിക്കുന്നവർക്ക് 10–ാം ക്ലാസ് തുല്യതാ കോഴ്സിൽ ചേർന്നു തുടർ പഠനം നടത്താം. കൽപറ്റ എസ്കെഎംജെ ഹയർസെക്കൻഡറി സ്‌കൂളിൽ നടന്ന തുല്യതാ പരീക്ഷയുടെ ജില്ലാതല ഉദ്ഘാടനം മുതിർന്ന പഠിതാവ് മുട്ടിൽ കൊടുവങ്ങൽ വീട്ടിൽ ഹസന് ചോദ്യപ്പേപ്പർ നൽകി കൽപറ്റ നഗരസഭാ അധ്യക്ഷൻ ടി.ജെ.ഐസക് നിർവഹിച്ചു. E-District |
|
Your Suggestions and opinions are stepping stones to our success. Don't forget to comment.Click me. |
|
|
|
|