|
ആഗസ്റ്റ് 2024 വെള്ളിയാഴ്ച 1200 ചിങ്ങം 14 |

|
ലക്കം 1 വാല്യം 75 |
|
നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത |
|
Success is not final: Failure is not Fatal: It is the courage to continue that counts. Winston Churchil |
|
(1) |
|
30 |
|
രാജ്‌കോട്ട് കോട്ടയിലെ ഇതിഹാസ ഭരണാധികാരിയുടെ പ്രതിമ തകർന്നതിൽ വേദനിച്ച ഛത്രപതി ശിവജിയോടും എല്ലാവരോടും പ്രധാനമന്ത്രി നരേന്ദ്ര മോദി മാപ്പ് പറഞ്ഞു. "ഞാൻ ഇവിടെയിറങ്ങിയ നിമിഷം, പ്രതിമ തകർന്ന സംഭവത്തിൽ ഞാൻ ആദ്യം ശിവജിയോട് മാപ്പ് പറഞ്ഞു. തകർച്ചയിൽ വേദനിച്ച ജനങ്ങളോടും ഞാൻ ക്ഷമ ചോദിക്കുന്നു," പ്രധാനമന്ത്രി മോദി മഹാരാഷ്ട്രയിലെ പാൽഘറിൽ പറഞ്ഞു. |
|
Today is …. 30 - August - 1645 :Indians and Dutch sign the peace treaty. 30 - August - 1659 : Aurangzeb plotted the death of his brother Dara Shikoh and beheaded him. He was buried in a vault under the dome of Humayun's tomb. 30 - August - 1751 : Sir Robert Clive exhibited a heroic feat when the British troops captured Arcot form Chanda Saheb. നിങ്ങള്‍ അങ്ങനെ ചെയ്തതുകൊണ്ട് ഞങ്ങള്‍ ഇങ്ങനെ ചെയ്‌തെന്ന നിലപാട് വേണ്ട'- മുകേഷിന്റെ രാജിവിഷയത്തില്‍ ബൃന്ദ...... ന്യൂഡല്‍ഹി: ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ പുറത്തുവന്ന മലയാള സിനിമാ മേഖലയിലെ ലൈംഗിക ചൂഷണങ്ങളെ കുറിച്ചുള്ള വെളിപ്പെടുത്തലില്‍ പ്രതികരിച്ച് സി.പി.എം. പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട്. പാര്‍ട്ടി വെബ്‍സൈറ്റില്‍ പ്രസിദ്ധീകരിച്ച ലേഖനത്തി ലൂടെയാണ് പ്രതികരണം. അപകടത്തില്‍ ശരീരം തളര്‍ന്നു, മസ്കിന്റെ 'അത്ഭുത ചിപ്പ്' ഘടിപ്പിച്ചു; ജീവിതം തിരിച്ചുപിടിച്ച് നോളണ്ട്...... നഷ്ടപ്പെട്ടുവെന്ന് കരുതിയ ജീവിതം തിരികെ ലഭിച്ചുകൊണ്ടിരിക്കുന്ന സന്തോഷത്തിലാണ് ഇലോണ്‍ മസ്‍കിന്റെ ന്യൂറാലിങ്ക് എന്ന സ്ഥാപനം വികസിപ്പിച്ച ബ്രയിന്‍ കംപ്യൂട്ടര്‍ ഇന്റര്‍ഫേയ്‍സ് ആദ്യമായി മസ്തിഷ്‍കത്തില്‍ ഘടിപ്പിച്ച നോളണ്ട് ആര്‍ബോ എന്ന വ്യക്തി. അത്യാധുനികമായ ഈ സാങ്കേതികയുമൊത്തുള്ള തന്റെ പുതുജീവിതത്തിന്റെ വിശേഷങ്ങള്‍ എക്‍സിലൂടെ പങ്കുവെക്കുകയാണ് ആര്‍ബോ ഫ്രീയായി പുസ്തകം തരും, പഠനശേഷം തിരികെ ഏല്‍പിക്കാം; വിദ്യാര്‍ഥികള്‍ക്ക് താങ്ങായി 'ലോണ്‍ എ ബുക്ക്'...... വിലകൂടിയ പാഠപുസ്തകങ്ങള്‍ വാങ്ങുന്നതില്‍ പലപ്പോഴും ബുദ്ധിമുട്ട് അനുഭവിക്കുന്നവരുണ്ട് നമുക്ക് ചുറ്റും. പുസ്തകം വാങ്ങാന്‍ കഴിയാത്തതിനാല്‍ നോട്ട് എഴുതി പഠിക്കുന്നവരുമുണ്ട്. ഇവർക്കൊക്കെ പുസ്തകം എത്തിച്ച് നൽകുകയാണ് ലോണ്‍ എ ബുക്ക് എന്ന പദ്ധതിയിലൂടെ ഒരു കൂട്ടായ്മ. പുസ്തകം കൊണ്ടുപോയി പഠിച്ച ശേഷം തിരികെ നൽകാനുള്ള അവസരമാണ് പദ്ധതിയിലൂടെ നടപ്പിലാക്കുന്നത്. മട്ടാഞ്ചേരി ഹാജി ഈസ ഹാജി മൂസ സ്കൂളിലെ 1983- 85 ബാച്ചിലെ വിദ്യാർഥികളുടെ കൂട്ടായ്മയാണ് ലോൺ എ ബുക്ക് പദ്ധതിക്ക് പിന്നില്‍ പ്രവർത്തിക്കുന്നത്. സായാഹ്ന വാര്‍ത്തകള്‍ | ഓഗസ്റ്റ് 30, വെള്ളി . . . അസാധാരണ സമരവുമായി പി വി അന്‍വര്‍ എംഎല്‍എ മലപ്പുറം എസ് പി എസ് ശശിധരന്‍റെ ക്യാമ്പ് ഓഫീസിനു മുന്നില്‍ അസാധാരണ സമരവുമായി പി വി അന്‍വര്‍ എംഎല്‍എ. എസ്പി ഓഫീസിലെ മരങ്ങള്‍ മുറിച്ചു കടത്തിയത് കോടതിയുടെ നിരീക്ഷണത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷിക്കണമെന്നതാണ് പ്രധാന ആവശ്യം. കൂടാതെ പൊലീസ് സ്റ്റേഷന്‍ നിര്‍മിക്കുന്നില്ലെങ്കില്‍ ജനങ്ങള്‍ ദാനമായി നല്‍കിയ 50 സെന്‍റ് സ്ഥലം ഉടമകള്‍ക്ക് തിരിച്ചുനല്‍കാന്‍ നടപടി സ്വീകരിക്കുക,ലൈഫ് പദ്ധതി അട്ടിമറിക്കാന്‍ ശ്രമിക്കുന്ന എസ്‍പിയുടെ അഹങ്കാരം അവസാനിപ്പിക്കുക എന്നിങ്ങനെയുള്ള ആവശ്യങ്ങളും കുത്തിയിരിപ്പ് സമരം നടത്തുന്നതിന് സമീപം ബാനറിലായി എഴുതിയിട്ടുണ്ട്. പാവങ്ങള്‍ക്ക് നിര്‍മ്മിക്കുന്ന സംസ്ഥാന സര്‍ക്കാരിന്‍റെ സ്വപ്ന പദ്ധതിയായ ലൈഫ് മിഷൻ പദ്ധതിയെ മലപ്പുറം പൊലീസ് മേധാവി മനപൂര്‍വം തടസപ്പെടുത്തുകയാണെന്നും പിവി അന്‍വര്‍ എംഎല്‍എ ആരോപിക്കുന്നു. |
|
മുകേഷിന് 79ലക്ഷം, രവീന്ദ്രനാഥിന് 5ലക്ഷം, രാഹുലിന് 70ലക്ഷം; സ്ഥാനാർഥികൾക്ക് പാർട്ടിഫണ്ട് ഇങ്ങനെ...... തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർഥികളില്‍ സിപിഎം ഏറ്റവും കൂടുതല്‍ പണം നൽകിയത് മുകേഷ് എം.എല്‍.എയ്ക്ക് ആണെന്ന് കണക്കുകൾ. ഏഴ് തവണകളിലായി 79 ലക്ഷം രൂപയാണ് മുകേഷിന് വേണ്ടി പാർട്ടി ചെലവഴിച്ചത്. തിരഞ്ഞെടുപ്പ് കമ്മിഷന് പാര്‍ട്ടി നൽകിയ കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മകന്‍ മരിക്കുകയാണെന്ന് എനിക്ക് ഉറപ്പായി, അവന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ ഞാന്‍ തീരുമാനിച്ചു...... ഏപ്രില്‍ 30. കണ്ണൂര്‍ ശ്രീകണ്ഠാപുരം പൂപ്പറമ്പ് പൂവേലില്‍ വീട്ടില്‍ മരണം വീണ്ടുമെത്തി. അനുകമ്പയുടെ കണികപോലും ബാക്കിവയ്ക്കാത്ത രണ്ടാം വരവ്. ദീര്‍ഘനാളത്തെ ചെറുത്തുനില്‍പ്പിനൊടുവില്‍ സജന മരണത്തോട് തോറ്റു. കണ്ണീരുവറ്റിക്കാനെത്തിയ മരണത്തിന്റെ ക്രൗര്യത്തിനുമുന്നില്‍ സജനയുടെ ഭര്‍ത്താവ് ഷാജിയും മകള്‍ നന്ദനയും വീണ്ടും നിസ്സഹായരായി. സംസ്‍കാരച്ചടങ്ങിനെപ്പറ്റിയുള്ള ആലോചനയിലായിരുന്നു ബന്ധുക്കള്‍. ചിതയ്ക്കാര് തീ കൊളുത്തും? മകന്‍ വരട്ടെ എന്നായി ഷാജി. അതുകേട്ടവര്‍ ഒരു നിമിഷം ഒന്നന്തിച്ചു. മരിച്ച മകനെങ്ങനെ അമ്മയുടെ ചിതയ്ക്ക് തീകൊളുത്തും. അപ്പോഴും ഷാജി പറഞ്ഞു. മകന്‍ വരും അമ്മയെ യാത്രയാക്കാന്‍. ആ വാക്ക് വെറുതെയായില്ല. പിറ്റേന്ന് പകല്‍ പൂപ്പറമ്പിലെ ശ്മശാനത്തില്‍ സജന അവസാന യാത്രയ്‍ക്കൊരുങ്ങിയെത്തി. ഉണങ്ങിയ മാവിന്‍ പാളികള്‍ക്കിടയില്‍ വേദനകളറിയാതെ നിശ്ചലം ആ ശരീരം. പെയ്യാനോങ്ങിനിന്ന മഴയ്ക്ക് പിടികൊടുക്കാതെ ചിതയില്‍ അഗ്‍നിയാളി. മകന്‍ വരുമെന്ന ഷാജിയുടെ വാക്ക് വെറുതെയായില്ല. കണ്ണൂരുകാരിയായ സജനയെ, മകനായി നിന്ന് പത്തനംതിട്ടക്കാരന്‍ അശോക് ചിതയില്‍ അഗ്‍നി പകര്‍ന്ന് യാത്രയാക്കി. ഇക്കഴിഞ്ഞ ഒക്ടോബറിലാണ് ഷാജിക്കും സജനയ്ക്കും അശോക് വി. നായര്‍ എന്ന നാല്പത്താറുകാരന്‍ ഹൃദയംകൊണ്ട് മകനായി മാറിയത്. 'കേരളത്തിലെ നിലപാട് പറയേണ്ടത് സംസ്ഥാനസെക്രട്ടറി'; മുകേഷിന്റെ രാജിയിൽ ആനി രാജയെ തള്ളി ബിനോയ് വിശ്വം...... കൊല്ലം: ലൈംഗികാതിക്രമക്കേസില്‍ ഉൾപ്പെട്ട എം. മുകേഷ് എം.എൽ.എ. രാജിവയ്ക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ സി.പി.എം. സി.പി.ഐ തർക്കമില്ലെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. Have Any |
|
ഛത്രപതി ശിവജിയുടെ കാലില്‍ തലവെച്ച് നൂറുവട്ടം മാപ്പുപറയാം- പ്രതിമ തകർന്നതില്‍ ഏക്‌നാഥ് ഷിന്ദേ...... സിന്ധുദുർഗ്: മഹാരാഷ്ട്രയില്‍ ഛത്രപതി ശിവജിയുടെ പ്രതിമ തകര്‍ന്നുവീണതുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ കത്തിനില്‍ക്കെ പ്രതികരണവുമായി മുഖ്യമന്ത്രി ഏക്‍നാഥ് ഷിന്ദേ. മറാത്ത യോദ്ധാവിന്റെ (ഛത്രപതി ശിവജി) കാലില്‍ തലവെച്ച് നൂറ് തവണ മാപ്പ് അപേക്ഷിക്കാന്‍ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു. പ്രതിമ തകർന്നതിൽ ഉപമുഖ്യമന്ത്രി അജിത് പവാർ കഴിഞ്ഞദിവസം ക്ഷമാപണം നടത്തിയതിനു തൊട്ടുപിന്നാലെയാണ് ഷിന്ദേയുടെ പ്രതികരണം. വിഷയത്തില്‍ രാഷ്ട്രീയം കളിക്കരുതെന്ന് പ്രതിപക്ഷത്തോട് ആവശ്യപ്പെട്ട അദ്ദേഹം, എത്രയുംവേഗം പുതിയ പ്രതിമ നിർമിക്കാനാവശ്യമായ നടപടി സർക്കാര്‍ സ്വീകരിക്കുമെന്നും പറഞ്ഞു. |
|
|
|
|