ആഗസ്റ്റ് 2024 വെള്ളിയാഴ്ച

1200 ചിങ്ങം 14

ലക്കം 1 വാല്യം 75

പേജുകള്‍: 1   2  3   4

നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത

Success is not final: Failure is not Fatal: It is the courage to continue that counts.

Winston Churchil

(2)

30

അതിക്രമങ്ങള്‍ തടയാന്‍ പ്രത്യേകസമിതി രൂപവത്കരിക്കാന്‍ തമിഴ് താര സംഘടനയായ നടികര്‍ സംഘം

നടിമാര്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ തടയാന്‍ പ്രത്യേകസമിതി രൂപവത്കരിക്കാൻ തമിഴ് താര സംഘടനയായ നടികര്‍ സംഘം. പത്തുപേരടങ്ങുന്ന സമിതി രൂപവത്കരിക്കാന്‍ നടപടി ആരംഭിച്ചുവെന്നും അധികംവൈകാതെ ഇത് നിലവില്‍വരുമെന്നും നടികര്‍ സംഘം ജനറല്‍ സെക്രട്ടറി വിശാല്‍ അറിയിച്ചു. സംഘടന നടന്മാന്‍ക്കുവേണ്ടി മാത്രമുള്ളതല്ലെന്നും നടിമാരെ സംരക്ഷിക്കാന്‍ വേണ്ടിയുള്ളതാണെന്നും വിശാല്‍ പറഞ്ഞു. കേരളത്തില്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിനെത്തുടര്‍ന്ന് മുന്‍നിരനടന്മാര്‍ക്ക് നേരെ ലൈംഗികാതിക്രമ ആരോപണങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് സമിതി രൂപവത്കരിക്കാന്‍ നടികര്‍സംഘം തീരുമാനിച്ചത്. സമിതിയിലെ അംഗങ്ങള്‍, പ്രവർത്തനരീതി തുടങ്ങിയവയില്‍ അന്തിമതീരുമാനമായിട്ടില്ല.

കടപ്പാട് . . .

സിപിഎം നേതാക്കളുടെ വാദം തള്ളി വൃന്ദ കാരാട്ട്

എം. മുകേഷ് എം.എല്‍.എരാജി വയ്ക്കേണ്ടെന്ന സിപിഎം നേതാക്കളുടെ വാദം തള്ളി വൃന്ദ കാരാട്ട്. കോണ്‍ഗ്രസ് എം.എല്‍.എമാര്‍‌ രാജിവച്ചില്ലെന്ന ഇ.പി.ജയരാജന്‍ അടക്കമുള്ളവരുടെ നിലപാടിനാണ് വിമര്‍ശനം. അവര്‍ ചെയ്തു നമ്മളും എന്ന വാദം തെറ്റാണ്. കോണ്‍ഗ്രസ് എം.എല്‍.എമാര്‍‌ രാജിവച്ചില്ലെന്ന നിലപാടിനാണ് വിമര്‍ശനം. മുകേഷിനെതിരായ കേസ് പ്രത്യേക സംഘം അന്വേഷിക്കുന്നുണ്ടെന്നും പാര്‍ട്ടി വെബ്സൈറ്റിലെ ലേഖനത്തില്‍ ബൃന്ദ നിലപാട് വ്യക്തമാക്കി.

കടപ്പാട്  . . .

നവംബര്‍ 12 മുതല്‍ വിസ്താര വിമാനങ്ങള്‍ ഇല്ല; എയര്‍ ഇന്ത്യയുമായി ലയിക്കും

വിമാനക്കമ്പനികളായ എയര്‍ ഇന്ത്യയും വിസ്താരയും തമ്മിലെ ലയനം നവംബര്‍ 12ഓടെ പൂര്‍ത്തിയാകുമെന്ന് സിംഗപ്പൂര്‍ എയര്‍ലൈന്‍സ്. ലയനത്തിന്റെ ഭാഗമായുള്ള നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് (എഫ്ഡിഐ) കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിച്ചുവെന്ന് സിംഗപ്പൂര്‍ എയര്‍ലൈന്‍സ് അറിയിച്ചു. നവംബര്‍ 12 ന് ശേഷമുള്ള വിസ്താര ബുക്കിങ്ങുകള്‍ എയര്‍ ഇന്ത്യ വെബ്‌സൈറ്റിലേക്ക് റീഡയറക്ട് ചെയ്യും. യാത്രക്കാര്‍ക്ക് വിശാലമായ സേവന ശൃംഖല നല്‍കാനുദ്ദേശിച്ചാണ് ലയനം. വിസ്താരയുടെ എല്ലാ വിമാന സര്‍വീസുകളും ലയനത്തിനുശേഷം എയര്‍ ഇന്ത്യയാകും നടത്തുക.

വിശദമായി വായിക്കുക . . .

സര്‍ക്കാരിന്റെ സിനിമ കോന്‍ക്ലേവ് ഉടനില്ല

സിനിമ മേഖലയിലെ പ്രശ്നങ്ങള്‍ ചർച്ച ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന കോണ്‍ക്ലേവ് നവംബര്‍ 23ന് നടന്നേക്കില്ല. നവംബറിര്‍ കോൺക്ലേവ് നടത്താന്‍ സാധിക്കില്ല. നിലവിലെ പ്രതിഷേധങ്ങളില്‍ കോടതി എന്ത് ഇടപെടല്‍ നടത്തുന്നു എന്നത് ആശ്രയിച്ചാകും കോണ്‍ക്ലേവ്. സംഘടനകള്‍ തമ്മിലുള്ള ചര്‍ച്ചകള്‍ അനിവാര്യമെന്നും സമവായമെത്തിയശേഷം മാത്രം കോൺക്ലേവ് നടത്തുമെന്നുമാണ് സർക്കാർ ആലോചന.

വായന തുടരുക . . .

 

 

 

 

ജയസൂര്യയ്ക്കെതിരെ ഒരു കേസ് കൂടി

തൊടുപുഴയിലെ ലൊക്കേഷനില്‍വച്ച് ലൈംഗികാതിക്രമം നടത്തിയെന്ന തിരുവനന്തപുരം സ്വദേശി നല്‍കിയ പരാതിയില്‍ ജയസൂര്യയ്ക്കെതിരെ ഒരു കേസ് കൂടി. പരാതി തൊടുപുഴ പൊലീസിനു കൈമാറി. ജയസൂര്യക്ക് എതിരായ ആദ്യ പരാതിയില്‍ രഹസ്യ മൊഴി എടുക്കാനൊരുങ്ങുകയാണ് അന്വേഷണ സംഘം. അതോടൊപ്പം തിരുവനന്തപുരത്തെ മസ്കറ്റ് ഹോട്ടലില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ചു എന്ന നടന്‍ സിദ്ദിഖിനെതിരായ പരാതി ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘം അന്വേഷിക്കും.

കടപ്പാട് . . .

മോഹിച്ചത് എഴുത്തുകാരിയാവാന്‍, അതെല്ലാം മാറിക്കിട്ടി; ഇഷ്ടം കൊറിയന്‍ ഡ്രാമ- ശാരദാ മുരളീധരന്‍......
നിയുക്ത ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ സംസാരിക്കുന്നു. നിലവിലെ ചീഫ് സെക്രട്ടറി ഡോ. വി വേണുവാണ് ഭര്‍ത്താവ്, അദ്ദേഹം ആഗസ്ത് 31-ന് വിരമിക്കും.

വായന തുടരുക . . .

കുറ്റവാളികൾക്ക് കുടപിടിക്കുന്നു, സിപിഐഎമ്മിലും പവർ ഗ്രൂപ്പ് ഉണ്ട്: വി ഡി സതീശന്‍

എംഎൽഎയെ സംരക്ഷിക്കുന്ന സിപിഐഎമ്മിനും സംസ്ഥാന സർക്കാരിനുമെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. സിപിഐഎമ്മിലും പവർ ഗ്രൂപ്പ് പ്രവർത്തിക്കുന്നു. ഇവർ കുറ്റവാളികൾക്ക് കുടപിടിക്കുകയാണെന്നു വി ഡി സതീശന്‍ പറഞ്ഞു.

വായന തുടരുക . . .

മാര്‍ തോമസ് തറയില്‍ ചങ്ങനാശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ്; മാര്‍ പ്രിന്‍സ് പാണേങ്ങാടന്‍ ഷംഷാബാദില്‍

കൊച്ചി: ചങ്ങനാശേരി അതിരൂപതയുടെ പുതിയ മെത്രാപ്പോലീത്തയായി മാര്‍ തോമസ് തറയിലിനെയും തെലങ്കാനയിലെ ഷംഷാബാദ് രൂപതയുടെ പുതിയ മെത്രാനായി മാര്‍ പ്രിന്‍സ് ആന്റണി പാണേങ്ങാടനെയും സിറോമലബാര്‍ സഭയുടെ 32-ാമത് സിനഡ് സമ്മേളനത്തില്‍ തിരഞ്ഞെടുത്തു. സിനഡ് അംഗങ്ങളുടെ തീരുമാനങ്ങള്‍ പോപ്പ് ഫ്രാൻസിസ് മാര്‍പാപ്പാ അംഗീകരിച്ചതോടെയാണ് പുതിയ നിയമനങ്ങൾ ഇന്ന് നിലവില്‍ വന്നത്.

കുടുതല്‍ വായിക്കുക . . .

ബംഗാളില്‍ നിന്നൊരു മിസ്റ്റര്‍ കേരള; വെസ്റ്റ് ബംഗാള്‍ സ്വദേശിയും നിർമ്മാണ ത്തൊഴിലാളിയുമായ സാമ്രാട്ട് ഘോഷ് ഇപ്പോള്‍ തൃശൂര്‍ക്കാരനാണ്.

അരി വിളയുന്ന നാട് എന്നറിയുന്ന അരിപുരത്തിന്‍റെ ഇപ്പോഴത്തെ പേരാണ് അരിമ്പൂര്‍. ഈ നാട്ടിലേക്ക് 5 വര്‍ഷം മുന്‍പ് കെട്ടിടം പണികള്‍ക്കായി എത്തിയതാണ്  വെസ്റ്റ് ബംഗാളിലെ മൂര്‍ഷിദാബാദ് സ്വദേശിയായ സാമ്രാട്ട് ഘോഷ്. കുന്നത്തങ്ങാടിയിലെ വാട്ടര്‍ ടാങ്കിന് സമീപമാണ് താമസം.

വായന തുടരുക . . .

മുകേഷ് തിരുവനന്തപുരത്തെ വീട്ടില്‍നിന്ന് മടങ്ങി

മുകേഷ് തിരുവനന്തപുരത്തെ വീട്ടില്‍നിന്നും പൊലീസ് സുരക്ഷയില്‍ തിരുവനന്തപുരത്തുനിന്ന് തിരിച്ചു. കൊച്ചിയിലേക്കെന്നാണ് സൂചന . അതേസമയം, ലൈംഗികാതിക്രമക്കേസില്‍ ഉള്‍പ്പെട്ട എം. മുകേഷിന്‍റെ രാജിക്കാര്യത്തില്‍ നിലപാട് കടുപ്പിച്ച് സി.പി.ഐ രംഗത്തെത്തി . സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ടുകണ്ടു രാജിക്കാര്യം ആവശ്യപ്പെട്ടു. രാജിക്കായി മുന്നണിക്കുള്ളില്‍നി ന്നുപോലും സമ്മർദം ശക്തമാകുന്നതിനിടെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും.

കടപ്പാട് . . .

സ്റ്റാര്‍ലൈനര്‍ പേടകം തിരികെ വരുന്നു,സുനിത വില്യസ് ഇല്ലാതെ, തിയ്യതി പ്രഖ്യാപിച്ചു......
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകം ഭൂമിയിലേക്ക് തിരിച്ചുവരുന്നു. ജൂണ്‍ അഞ്ചിന് നാസയുടെ ബഹിരാകാശ സഞ്ചാരികളായ സുനിത വില്യംസിനേയും ബച്ച് വില്‍മറിനേയും വഹിച്ച് പുറപ്പെട്ട പേടകമാണ് ബോയിങ് സ്റ്റാര്‍ലൈനര്‍. മനുഷ്യരെ വഹിച്ചുള്ള പേടകത്തിന്റെ ആദ്യ പരീക്ഷണ വിക്ഷേപണമായിരുന്നു ഇത്. എന്നാല്‍ യാത്രയ്ക്കിടെയുണ്ടായ ഹീലിയം ചോര്‍ച്ചയും ത്രസ്റ്ററുകളിലെ തകരാറും കാരണം ദിവസങ്ങള്‍ മാത്രം കണക്കാക്കിയിരുന്ന ദൗത്യം രണ്ട് മാസത്തോളം നീണ്ടു.

വായന തുടരുക . . .

വനിതാ ഹോസ്റ്റലിലെ ശുചിമുറിയിള്‍ ഒളിക്യാമറ; ബിടെക് വിദ്യാർത്ഥി പിടിയില്‍

ഒളിക്യാമറ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ബിടെക് അവസാന വർഷ വിദ്യാർത്ഥി വിജയ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഒളിക്യാമറ ഉപയോഗിച്ച് വിദ്യാർത്ഥിനികളുടെ ദൃശ്യം രഹസ്യമായി റെക്കോര്‍ഡ് ചെയ്യുകയായിരുന്നു. പണം വാങ്ങി വിദ്യാര്‍ത്ഥി ഈ ദൃശ്യങ്ങള്‍ വിതരണം ചെയ്തെന്നും പൊലീസ് അറിയിച്ചു. കൃഷ്ണന്‍ ജില്ലയിലെ ഗുഡ്‌ലവല്ലേരു എഞ്ചിനീയറിംഗ് കോളജിലാണ് സംഭവം.

തുടര്‍ന്നു വായിക്കുക . ..

കെജ്‌രിവാള്‍ സ്വപ്‌നത്തില്‍ വന്ന് ശകാരിച്ചു്‍ ; ബിജെപിയില്‍ ചേര്‍ന്ന എഎപി കൗണ്‍സിലര്‍ നാല് ദിവസത്തിനുള്ളില്‍ തിരിച്ചെത്തി

ബിജെപിയില്‍ ചേര്‍ന്ന് ദിവസങ്ങള്‍ക്ക് ശേഷം ആം ആദ്മിയിലേക്ക് വീണ്ടും തിരിച്ചെത്തി കൗണ്‍സിലര്‍. വാര്‍ഡ് നമ്പര്‍ – 28ല്‍ നിന്നുള്ള എഎപി കൗണ്‍സിലര്‍ രാംചന്ദ്രയാണ് ബിജെപിയില്‍ ചേര്‍ന്ന് നാല് ദിവസങ്ങള്‍ക്കുള്ളില്‍ തിരിച്ചെത്തിയത്. മുന്‍ ബവാന എംഎല്‍എ കൂടിയായിരുന്നു അദ്ദേഹം.

വായന തുടരുക . . .

Digital Megazine
Digital V-cards
Digital Biodata (Marriage & Professional)
9745397722