|
ആഗസ്റ്റ് 2024 വെള്ളിയാഴ്ച 1200 ചിങ്ങം 14 |

|
ലക്കം 1 വാല്യം 75 |
|
നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത |
|
Success is not final: Failure is not Fatal: It is the courage to continue that counts. Winston Churchil |
|
(4) |
|
30 |
|
അർജുനായി തിരച്ചിൽ നടത്താന്‍ ഡ്രഡ്ജര്‍ അടുത്ത ആഴ്ച എത്തിക്കും; കാലാവസ്ഥ നിർണായകം, പുഴയില്‍ ഒഴുക്ക് കൂടി...... അങ്കോല (കർണാടക): ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തിരച്ചിലിന് ഗോവയില്‍നിന്നുള്ള ഡ്രഡ്ജര്‍ അടുത്ത ആഴ്ച എത്തിക്കും. ഡ്രഡ്ജര്‍ കമ്പനിയും ഉത്തരകന്നഡ ജില്ലാ ഭരണകൂടവും വെള്ളിയാഴ്ച നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. കാലാവസ്ഥ അനുകൂലമാണെങ്കിൽ മാത്രം ഡ്രഡ്ജര്‍ എത്തിക്കാനാണ് ഉദ്ദേശിക്കുന്നത്. ലോകത്തിന് ഇന്ത്യയോടുള്ള ആദരവ് ഉയർന്നു; ഇന്ത്യയാണ് ഭാവിയെന്ന് രാജ്നാഥ് സിങ്... ലോകത്തിന് ഇന്ത്യയോടുള്ള ആദരവ് വർധിക്കുന്നതായി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. നരേന്ദ്ര മോദിയെ ബോസ് എന്നും ഗ്രേറ്റ് ലീഡര്‍ എന്നുമാണ് ലോകം വിളിക്കുന്നത്. ഒരു രാജ്യത്തിന്റെ പ്രസിഡന്റ് ബഹുമാനം കൊണ്ട് മോദിയുടെ കാല്‍ തൊടുന്നത് കണ്ടു. യുക്രൈനോടും റഷ്യയോടും സംസാരിക്കാന്‍ സംസാരിക്കുന്ന ഒരേയൊരു നേതാവ് മോദിയെന്നും രാജ്നാഥ് സിങ് പറഞ്ഞു തൃശ്ശൂര്‍ വാര്‍ത്തകള്‍ . . . മഴ പെയ്തു നനഞ്ഞാൽ ദേശീയപാത അപകടക്കെണി; മന്ത്രി സ്ഥലം സന്ദർശിച്ചു മടങ്ങിയെങ്കിലും പരിഹാര നടപടി അകലെ ... ചാലക്കുടി ∙ മഴ പെയ്തു നനഞ്ഞാല്‍ ദേശീയപാത അപകടക്കെണിയാകുന്നു. പോട്ട മുതല്‍ ചിറങ്ങര വരെ മേഖലയില്‍ അപകടങ്ങള്‍ പെരുകുമ്പോഴും അധികൃതർ അനങ്ങാപ്പാറ നയം തുടരുന്നു. ദേശീയപാതയിലെ അപകടാവസ്ഥയെ കുറിച്ചുള്ള പരാതികളെ തുടർന്ന് മന്ത്രി കെ.ബി.ഗണേഷ്കുമാര്‍ സ്ഥലം സന്ദർശിച്ചു മടങ്ങിയെങ്കിലും പരിഹാര നടപടികള്‍ അകലെയാണ്. പോട്ട, മുരിങ്ങൂർ, കൊരട്ടി, ജെടിഎസ് ജംക്‌ഷന്‍, പെരുമ്പി, ചിറങ്ങര എന്നിവിടങ്ങള്‍ പതിവ് അപകട കേന്ദ്രങ്ങളായി തുടരുകയാണ്. റോഡില്‍ പല ഭാഗത്തും മുഴച്ചു പൊന്തി നില്‍ക്കുന്നതും അപകട മുന്നറിയിപ്പു ബോർഡുകളുെ അഭാവവും പ്രദേശവാസികള്‍ അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയെങ്കിലും നടപടികള്‍ പേരിനു മാത്രമാണുണ്ടായത്. ഗുരുവായൂർ ക്ഷേത്രത്തിൽ ഞായറാഴ്ച മുതല്‍ കൃഷ്ണനാട്ടം... ഗുരുവായൂര്‍ 3 മാസത്തെ ഇടവേളയ്ക്കു ശേഷം ക്ഷേത്രത്തില്‍ കൃഷ്ണനാട്ടം കളി ഞായറാഴ്ച ആരംഭിക്കും. അവതാരം മുതല്‍ സ്വർഗാരോഹണം വരെ 8 കഥകളാണ് അവതരിപ്പിക്കുന്നത്. ഓരോ ദിവസത്തെയും കളി ഭക്തര്‍ വഴിപാടായി സമര്‍പ്പിക്കും. സ്വർഗാരോഹണം കഥയ്ക്ക് 3300 രൂപയും മറ്റു കഥകൾക്ക് 3000 രൂപയുമാണു നിരക്ക്. ആദ്യ ദിവസത്തെ കഥ അവതാരമാണ്. 316 ഭക്തര്‍ അവതാരം ശീട്ടാക്കി. 9.48 ലക്ഷം രൂപയാണ് ഈ ദിവസത്തെ ദേവസ്വം വരുമാനം. സെപ്റ്റംബര്‍ 2ന് കാളിയമർദനം കഥ 214 പേര്‍ ശീട്ടാക്കി. ചൊവ്വാഴ്ച ദിവസങ്ങളില്‍ കൃഷ്ണനാട്ടം കളിയില്ല. 4ന് രാസക്രീഡ 103 പേരും 5ന് കംസവധം 124 പേരും 6ന് സ്വയംവരം 522 പേരും 7ന് ബാണയുദ്ധം 606 പേരും 8ന് വിവിദവധം 79 പേരും ശീട്ടാക്കിക്കഴിഞ്ഞു. ഇനിയും വഴിപാടുകാരുടെ എണ്ണം വർധിക്കും. വഴിപാടുകാർക്ക് ദേവസ്വം പ്രസാദം നല്‍കുന്നുണ്ട്. ആദ്യ 7 ദിവസത്തെ വരുമാനം 58.92 ലക്ഷം രൂപയാണ്. കണക്കൻകടവ് റഗുലേറ്റര്‍ കം ബ്രിജ് അറ്റകുറ്റപ്പണി വൈകുന്നു; ആശങ്കയോടെ ജനം... കുഴൂര്‍ കണക്കൻകടവ് റഗുലേറ്റര്‍ കം ബ്രിജിലെ ഷട്ടറുകളുടെ അറ്റകുറ്റപ്പണികള്‍ വൈകുന്നതില്‍ നാട്ടുകാര്‍ക്ക് ആശങ്ക. ശക്തമായ മഴ കുറയുകയും ഡാമുകളിലെ ഷട്ടറുകള്‍ അടയ്ക്കുകയും ചെയ്താല്‍ പുഴ താഴുകയും കായലില്‍ നിന്നുള്ള ഉപ്പുവെള്ളം റഗുലേറ്റര്‍ വഴി പുഴയിലേക്കു വ്യാപിക്കാനുള്ള സാധ്യതയുള്ളതും ആശങ്കയ്ക്കു കാരണമായിരിക്കുന്നത്. മഴ കുറഞ്ഞതോടെ ചാലക്കുടിപ്പുഴയിലെ ജലനിരപ്പ് താഴ്ന്ന നിലയിലാണ്. ജൂലൈയില്‍ പുഴയിലെ ജലനിരപ്പ് വർധിച്ച സാഹചര്യത്തെ തുടർന്നാണ് കണക്കൻകടവ് റഗുലേറ്റര്‍ കം ബ്രിജിലെ ഷട്ടറുകള്‍ തുറന്നത്. കാലപ്പഴക്കമുള്ള 11 ഷട്ടറുകളാണ് ഇവിടെയുള്ളത്. ഇതിൽ ഒരെണ്ണം വർഷങ്ങൾക്കു മുൻപേ തകരാറിലായി. നാലാമത്തെ ഷട്ടര്‍ ഏതാനും ദിവസങ്ങള്‍ക്കു മുൻപ് പുഴയില്‍ ജലനിരപ്പുയര്‍ന്ന സമയത്ത് കേടാകുകയും ചെയ്തു.
തൃശൂർ ജില്ലയിൽ ഇന്ന് (30-08-2024); അറിയാൻ, ഓർക്കാൻ...
ശക്തൻ സ്റ്റാൻഡിന് ശാപമോക്ഷം വേണമെങ്കിൽ സാക്ഷാൽ ‘ശക്തൻ’ തന്നെ വരേണ്ടി വരും...
<p>തൃശൂർ ∙ ശക്തൻ സ്റ്റാൻഡിൽ അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിൽ കോർപറേഷൻ ഗുരുതരമായ വീഴ്ച വരുത്തിയെന്നു യാത്രക്കാരും വ്യാപാരികളും പ്രതികരിച്ചു. കോടികൾ മുടക്കി ആകാശപ്പാത നിർമിച്ച് അവാർഡ് വാങ്ങിയെങ്കിലും സമീപത്തെ സ്റ്റാൻഡിലേക്ക് തിരിഞ്ഞുനോക്കുന്നില്ല എന്നാണു പരാതി. സ്റ്റാൻഡ് നവീകരണം അടുത്ത കാലത്തൊന്നും നടക്കാൻ സാധ്യതയില്ലെന്നാണു അധികൃതരിൽ നിന്നു ലഭിച്ച വിവരം. പൊട്ടിപ്പൊളിഞ്ഞ ഭാഗം കോൺക്രീറ്റ് ചെയ്യുന്നതിന് എസ്റ്റിമേറ്റ് എടുത്തിട്ടുണ്ട്. പരമാവധി വേഗം പണി പൂർത്തിയാക്കാൻ ഓവർസിയർമാർക്കു നിർദേശം കൊടുത്തിട്ടുണ്ടെങ്കിലും ഫണ്ട് ഇല്ല. യാത്രക്കാർക്കു ഇരിക്കാൻ ഒരു സംവിധാനവുമില്ല. ഇരിപ്പിടം സ്ഥാപിക്കാൻ സ്ഥലം ഉണ്ടെങ്കിലും ആരും മുൻകൈ എടുക്കുന്നില്ല. ശുചീകരണ തൊഴിലാളികൾ 4 പകൽ വൃത്തിയാക്കൽ നടത്തിയെങ്കിലും ഫലമില്ല. എല്ലാം പഴയപടി തന്നെ. |
|
മണിപ്പൂരിന്റെ മുറിവ് ആഴത്തിലേത്; പ്രധാനമന്ത്രി നേരിട്ടെത്തി മാപ്പുപറയണം: ബിമോല്‍ അകൊയ്ജം. മണിപ്പൂരിലെ സംഘർഷങ്ങളിലെ മുറിവ് ആഴത്തിലുള്ളതെന്ന് ഇന്നര്‍ മണിപ്പുര്‍ എംപി ബിമോല്‍ അകൊയ്ജം. മണിപ്പൂരിൽ സമൂഹികമായും വ്യക്തിപരമായും അതിക്രമങ്ങള്‍ നടന്നു. മണിപ്പൂരിന്റെ മുറിവുണക്കാനുള്ള ശ്രമങ്ങള്‍ നടക്കണമെന്നും അദ്ദേഹം മനോരമ ന്യൂസ് കോൺക്ലേവ് വേദിയില്‍ പറഞ്ഞു. മണിപ്പൂരിന്റെ കാര്യത്തില്‍ കേന്ദ്രം അധികാരം പ്രയോഗിക്കാന്‍ തയ്യാറാകണം. അത് ചെയ്തില്ലെങ്കില്‍ രാജ്യമുണ്ടാകില്ല. അധികാരം ഉപയോഗിക്കാത്തതാണ് അഫാഗാനിസ്ഥാനില്‍ നടന്നതെന്നും അദ്ദേഹം ഓർമിപ്പിച്ചു. മൂന്നാമത്തെ ലോകശക്തിയാകാന്‍ ഇന്ത്യ; മാറ്റങ്ങള്‍ എണ്ണിപ്പറഞ്ഞ് പ്രതിരോധ മന്ത്രി... മോദി സര്‍ക്കാരിന് കീഴില്‍ രാജ്യം 2027 ല്‍ ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകുമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്താഥ് സിങ്ങ് . സമഗ്രമേഖലകളിലും ഇന്ത്യമാറി. ലോകം ഇന്ത്യയെ പ്രതീക്ഷയോടെ നോക്കുകയാണ്. ഇന്ത്യയിലേക്ക് കാതോര്‍ക്കുകയാണന്ന് മനോരമന്യൂസ് കോണ്‍ക്ലേവ് 2024 ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു. ഭാവിയെ കാണാന്‍ ആഗ്രഹിക്കുന്നുവെങ്കിലും അത് അനുഭവിക്കണമെങ്കിലും ഇന്ത്യയിലേക്ക് വരണമെന്ന യുഎസ് അംബാസിഡറുടെ വാക്കുകള്‍ ഉദ്ധരിച്ചായിരുന്നു പ്രതിരോധ മന്ത്രിയുടെ പ്രസംഗം. സര്‍ക്കാരിനൊപ്പം പൊതുജനങ്ങളും ചേരുമ്പോള്‍ രാജ്യം മാറ്റത്തിന്‍റെ പതാകവാഹകരാകുന്നുവെന്നും ലോകത്തിന് മാതൃകയാകുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഉത്തര്‍പ്രദേശിലും തമിഴ്നാട്ടിലും വ്യാവസായിക ഇടനാഴി കൊണ്ടുവരുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. വായിക്കുക . . . മനോരമ ന്യൂസ് കോണ്‍ക്ലേവിന് തുടക്കം; പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ഉദ്ഘാടനം ചെയ്തു... മലയാളികളുടെ സംവാദവേദി മനോരമ ന്യൂസ് കോൺക്ലേവിന് തലസ്ഥാനത്ത് തുടക്കം. കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. വയനാട്ടില്‍ ജീവന്‍ പൊലിഞ്ഞവര്‍ക്ക് ആദരാഞ്ജലിയര്‍പ്പിച്ചാണ് കോണ്‍ക്ലേവിന് തുടക്കമായത് . ദുരന്തബാധിതരുടെ ജീവിതം വേഗത്തില്‍ പഴയപോലെ ആകട്ടെയെന്ന് രാജ്നാഥ് സിങ് . വയനാട്ടിലെ രക്ഷാപ്രവര്‍ത്തനത്തില്‍ സേനകളുടെ പങ്ക് പ്രശംസനീയം. മോദി സര്‍ക്കാരിന്റെ നേട്ടമെണ്ണി രാജ്നാഥ് സിങ്. മോദിയുടെ മൂന്നാമൂഴത്തില്‍ വിദൂരമെന്ന് തോന്നിയ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്നു. ഇപ്പോള്‍ ശുചിമുറിയില്ലാത്ത വീടില്ല, ബാങ്ക് അക്കൗണ്ട് ഇല്ലാത്ത കുടുംബമില്ല. വൈദ്യുതീകരിക്കാത്ത ഗ്രാമങ്ങള്‍ ഇല്ലെന്നും രാജ്നാഥ് സിങ് കോണ്‍ക്ലേവില്‍. ലിംഗസമത്വം സാധ്യമാക്കി, സ്ത്രീ ശാക്തീകരണത്തില്‍ ഏറെ മുന്നേറിയെന്നും രാജ്നാഥ് സിങ്. പ്രാദേശിക വാര്‍ത്തകള്‍ . . . പുതുക്കാട് ട്രെയിന്‍ തട്ടി യുവാവ് മരിച്ചു...'> വിശദമായ വാര്‍ത്ത അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക... ശക്തമായ മഴയില്‍ തൃശൂര്‍ ഹൈറോഡില്‍ വ്യാപാര സ്ഥാപനം തകര്‍ന്നു വീണു. യുദ്ധത്തില്‍ കൊല്ലപ്പെട്ട തൃക്കൂര്‍ സ്വദേശി സന്ദീപിനൊപ്പം റഷ്യയില്‍ കുടുങ്ങിയ മലയാളികള്‍ സഹായം തേടുന്ന വീഡിയോ പുറത്ത്... വീഡിയോ വാര്‍ത്ത കാണാന്‍ ഇവിടെ ചെയ്യുക.... തൃക്കൂര്‍ പാലത്തുപറമ്പ് കുടിവെള്ള പദ്ധതി വാർഷികവും ഡിവിഡൻ്റ് വിതരണവും ഞായറാഴ്ച... വീഡിയോ വാര്‍ത്ത കാണാന്‍ ഇവിടെ ചെയ്യുക.... ചെട്ടിച്ചാല്‍ മൂന്നുമുറി റോഡിലേക്ക് തെങ്ങ് കടപുഴകിവീണു വാര്‍ത്ത കാണാന്‍ ഇവിടെ ചെയ്യുക.... വയനാടിന് കൈത്താങ്ങായി കൊടകര വഴിയമ്പലം പ്രതീക്ഷ കൂട്ടായ്മ കോടാലി ശ്രീനാരായണ വിദ്യാമന്ദിര്‍ സെന്‍ട്രല്‍ സ്‌കൂളിന്റെ ആര്‍ട്‌സ്ഫെസ്റ്റ് സാരംഗി 2024 സംഘടിപ്പിച്ചു |
|
കേരള ഷോളയാര്‍ ഡാം ഒരു ഷട്ടര്‍ തുറക്കുന്നു; ജാഗ്രത നിർദ്ദേശം പാലിക്കണം കേരള ഷോളയാര്‍ ഡാമിലെ ജലനിരപ്പ് 2662.90 അടിയായ സാഹചര്യത്തില്‍ ഇന്ന് ഡാം തുറന്നു ഘട്ടം ഘട്ടമായി 50 ക്യുമെക്സ് ജലം പെരിങ്ങല്‍ക്കുത്ത് റിസർവോയറിലേക്ക് ഒഴുക്കുന്നു. ഡാമിന്റെ ഒരു ഷട്ടര്‍ 0.5 അടി തുറന്നാണ് വെള്ളമൊഴുക്കുക. ഈ ജലം ഏകദേശം മൂന്ന് മണിക്കൂര്‍ കൊണ്ട് പെരിങ്ങല്‍ക്കുത്ത് റീസർവോയറിര്‍ എത്തിച്ചേരും. ഈ ജലം താത്ക്കാലികമായി പെരിങ്ങല്‍ക്കുത്ത് റിയർവോയറില്‍ സംഭരിക്കാന്‍ ശേഷിയുണ്ടെങ്കിലും വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുന്നതിനാലും പെരിങ്ങൽക്കുത്ത് റിസർവോയറിൽ ജലനിരപ്പ് ഉയരുന്നതിനാലും ഘട്ടംഘട്ടമായി പരമാവധി 300 ക്യുമെക്സ് അധികജലം തുറന്നു വിടേണ്ട സാഹചര്യമാണ്. അതിനാല്‍ ചാലക്കുടി പുഴയില്‍ പരമാവധി ക്രമാനുതീതമായി 1.50 മീറ്റർ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്. ചാലക്കുടി പുഴയിലെ ജലനിരപ്പ് ഇപ്പോള്‍ കുറവായതിനാല്‍ നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെങ്കിലും പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാന്‍ കൂടിയായ ജില്ലാ കലക്ടര്‍ അർജുൻ പാണ്ഡ്യന്‍ അറിയിച്ചു. കുട്ടികള്‍ ഉള്‍പ്പെടെ പൊതുജള്‍ങ്ങൾ പുഴയില്‍ കുളിക്കുന്നതിനും വസ്ത്രങ്ങള്‍ അലക്കുന്നതിനും ഫോട്ടോ എടുക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആവശ്യമെങ്കില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ ഒരുക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കി. ചാലക്കുടിപ്പുഴയില്‍ മത്സ്യബന്ധനത്തിന് കർശന നിയന്ത്രണം ഏർപ്പെടുത്തുന്നതിന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ നടപടി സ്വീകരിക്കും. പുഴയുടെ തീരത്തുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിൽ കർശന നിയന്ത്രണവും സുരക്ഷയും ഒഴുക്കാൻ ചാലക്കുടി വാഴച്ചാൽ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. മൂന്നുമുറി വിശുദ്ധ സ്‌നാപകയോഹന്നാന്റെ പള്ളിയിലെ ഊട്ടുതിരുനാള്‍
വാര്‍ത്ത കാണാന്‍ ഇവിടെ ചെയ്യുക ആനകള്‍ വീണ്ടും കാടിറങ്ങുന്നു വാര്‍ത്ത കാണാന്‍ താഴെ നല്‍കിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക അഭയകിരണം പദ്ധതി; ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു അശരണരായ വിധവകള്‍ക്ക് അഭയവും സംരക്ഷണവും നല്‍കുന്നവര്‍ക്ക് ധനസഹായം നല്‍കുന്ന അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. വനിത ശിശുവികസന വകുപ്പ് മുഖേന നടപ്പിലാക്കുന്ന അഭയകിരണം പദ്ധതിയുടെ ധനസഹായത്തിന് ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. 50 വയസിനു മുകളില്‍ പ്രായമുള്ളവരും പ്രായപൂര്‍ത്തിയായ മക്കള്‍ ഇല്ലാത്തവരും ഏതെങ്കിലും ബന്ധുവിന്റെ സംരക്ഷണയില്‍ കഴിയുന്നവരായ വിധവകളായ സ്ത്രീകളെ സംരക്ഷിക്കുന്നവര്‍ക്ക് അപേക്ഷിക്കാം. വാര്‍ഷിക വരുമാനം 1 ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 15. കൂടുതല്‍ വിവരങ്ങള്‍ക്കായി www.schemes.wcd.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ അടുത്തുളള ഐസിഡിഎസ് ഓഫീസുമായി ബന്ധപ്പെടുകയോ ചെയ്യുക.
ഫെയര്‍വെല്‍ പാര്‍ട്ടിക്കിടെ ഡാന്‍സ്; പൊലീസുകാരന്‍ കുഴഞ്ഞുവീണ് മരിച്ചു... സഹപ്രവര്‍ത്തകന്റെ ഫെയര്‍വെല്‍ പാര്‍ട്ടില്‍ നൃത്തം വയ്ക്കുന്നതിന് ഇടയില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ കുഴഞ്ഞുവീണ് മരിച്ചു. ഡല്‍ഹി പൊലീസിലെ രവി കുമാര്‍ എന്ന കോണ്‍സ്റ്റബിള്‍ ആണ് കുഴഞ്ഞുവീണ് മരിച്ചത്. പരിപാടിക്കിടെ നെഞ്ചുവേദന അനുഭവപ്പെടുകയും കുഴഞ്ഞു വീഴുകയുമായിരുന്നു. വയനാട് വർത്തകള്‍ . . . സഞ്ചാരികളെ ഇതിലേ...വയനാട്ടില്‍ എടക്കല്‍ ഗുഹയുള്‍പ്പടെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ തുറന്നു... പുല്‍പളളിയില്‍നിന്ന് മുള്ളൻകൊല്ലിയിലേക്ക് നാടുവിടാനൊരുങ്ങി റജിസ്ട്രാര്‍ ഓഫിസ്... പുല്‍പളളിയില്‍നിന്ന് മുള്ളന്‍കൊല്ലിയിലേക്ക് നാടുവിടാനൊരുങ്ങി റജിസ്ട്രാര്‍ ഓഫിസ്... വനത്തിനുള്ളില്‍ ക്യാമറ സ്ഥാപിച്ച കേസ്: റിസോർട്ട് ജീവനക്കാര്‍ റിമാൻഡില്‍... ഉരുള്‍പൊട്ടല്‍ ധനസഹായം ഒന്നും കിട്ടാതെ ഒട്ടേറെപ്പേര്‍... വയനാട് ജില്ലയിൽ ഇന്ന് (30-08-2024); അറിയാൻ, ഓർക്കാൻ... തൊഴിലുറപ്പ് തൊഴിലാളികള്‍ വന്യജീവി സങ്കേതത്തില്‍... ഭക്ഷ്യക്കിറ്റെന്നാണു പേര്; കിട്ടിയത് ഡയപ്പറുകള്‍!...
We Provide |
|
Your Suggestions and opinions are stepping stones to our success. Don't forget to comment.Click me. |
|
|
|
|